തുടരും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിലെ പോസ്റ്റർ പുറത്തിറക്കി. മോഹൻലാൽ കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. ടി.എസ്. ലൗലാജൻ എന്ന പോലീസ് കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
ക്ലീൻ ഷേവ് ലുക്കിലെത്തി പോലീസ് വേഷത്തിൽ ഷൂ കൈയിൽ പിടിച്ചു നിൽക്കുന്ന മോഹൻലാലിന്റെ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുകയാണ്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.
തുടരും സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. തുടരും ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്ഷന്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്സ് സേവിയര്‍.
Tags : mohanlal tharun moorthy character poster