x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും ചി​രി മാ​ജി​ക്!

ടി.​ജി. ബൈ​ജു​നാ​ഥ്
Published: January 27, 2026 10:07 AM IST | Updated: January 27, 2026 10:56 AM IST

എ​വ​ര്‍​ഗ്രീ​ന്‍ ചി​രി​ഹി​റ്റ് "ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക്റോ​ഷ​നു' 10 വ​ര്‍​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ദി​ര്‍​ഷ​യും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ഒ​രു​മി​ച്ച ഫ​ണ്‍, ഫാ​മി​ലി, ഫാ​ന്‍റ​സി എ​ന്‍റ​ര്‍​ടെ​യ്ന​ര്‍ "മാ​ജി​ക് മ​ഷ്റൂം​സ്’ തി​യ​റ്റ​റു​ക​ളി​ല്‍. മ​ഞ്ചാ​ടി ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ അ​ഷ്റ​ഫ് പി​ലാ​ക്ക​ല്‍ നി​ര്‍​മി​ച്ച ചി​ത്ര​ത്തി​ല്‍ അ​ക്ഷ​യ ഉ​ദ​യ​കു​മാ​റാ​ണു നാ​യി​ക.

"ഇ​തു ക​ട്ട​പ്പ​ന​യു​ടെ തു​ട​ര്‍​ച്ച​യ​ല്ല. പ​ക്ഷേ, അ​തേ പാ​റ്റേ​ണി​ലു​ള്ള സി​നി​മ​യാ​ണ്. ഇ​ടു​ക്കി​യാ​ണു പ​ശ്ചാ​ത്ത​ലം. ഫാ​ന്‍റ​സി ക​ഥ​യാ​ണ്. ര​ണ്ടു മ​ണി​ക്കൂ​ര്‍ പ​ത്തു മി​നി​റ്റി​ല്‍ ന​മ്മ​ളെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണി​ത്. ചി​രി​ച്ച്, ഇ​ട​യ്ക്ക് ഇ​മോ​ഷ​ണ​ലാ​യി ക​ണ്ണു നി​റ​ഞ്ഞ്, എ​നി​ക്കു ഫീ​ലാ​യി എ​ന്നൊ​ക്കെ പ​റ​യാ​നാ​കു​ന്ന 100 ശ​ത​മാ​നം എ​ന്‍റ​ര്‍​ടെ​യ്ന​ർ’-​നാ​ദി​ര്‍​ഷ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

വീ​ണ്ടും വി​ഷ്ണു-​നാ​ദി​ര്‍​ഷ സി​നി​മ​യു​ണ്ടാ​യ​ത്..‍?

K-Rail Survey

ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​നു ശേ​ഷം വി​ഷ്ണു നാ​യ​ക​ന്‍, നാ​ദി​ര്‍​ഷ ഡ​യ​റ​ക്ട​ര്‍ എ​ന്നു പ​റ​യു​മ്പോ​ള്‍ ആ ​സി​നി​മ​യു​ടെ ഫ്ളേ​വ​റി​ല്‍, അ​തു​പോ​ലെ ന​ര്‍​മ​വും ജ​ന​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു ക​ഥ​യു​മാ​യി വ​ന്നി​ട്ടേ കാ​ര്യ​മു​ള്ളൂ. അ​തി​നി​ടെ ഒ​രു​പാ​ടു ക​ഥ​ക​ള്‍ കേ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഒ​ന്നും സി​നി​മ​യാ​ക്ക​ണ​മെ​ന്നു തോ​ന്നി​യി​ല്ല. മ​റ്റൊ​രു സി​നി​മ​യു​ടെ ആ​ലോ​ച​ന​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ ആ​കാ​ശ്ദേ​വ് എ​ന്ന പു​തു​മു​ഖ എ​ഴു​ത്തു​കാ​ര​ന്‍റെ ഒ​രു ക​ഥ​യെ​പ്പ​റ്റി വി​ഷ്ണു എ​ന്നോ​ടു പ​റ​ഞ്ഞു.

എ​നി​ക്ക് ഓ​കെ​യാ​ണെ​ങ്കി​ല്‍ ത​ന്നെ വ​ച്ച് അ​തു സം​വി​ധാ​നം ചെ​യ്തൂ​ടെ​യെ​ന്നും ചോ​ദി​ച്ചു. ക​ഥ കേ​ട്ട​പ്പോ​ള്‍ അ​തി​ല്‍ പ​ണി​യെ​ടു​ത്താ​ല്‍ ഈ ​സി​നി​മ ഗം​ഭീ​ര​മാ​കു​മെ​ന്നു തോ​ന്നി. കാ​ര​ണം, അ​തി​ലൊ​രു സി​നി​മ​യു​ണ്ട്, വ്യ​ത്യ​സ്ത​ത​യു​ണ്ട്, ഒ​രു ഫാ​ന്‍റ​സി​യു​ണ്ട്. ഇ​ന്നേ​വ​രെ ഞ​ങ്ങ​ള്‍ പ​റ​യാ​ത്ത ഒ​രു മൂ​ഡി​ല്‍, എ​ന്നാ​ല്‍ ഞ​ങ്ങ​ളി​ല്‍​നി​ന്നു ജ​നം പ്ര​തീ​ക്ഷി​ക്കു​ന്ന ഒ​രു സി​നി​മ ചെ​യ്യാ​നാ​കു​മെ​ന്നു തോ​ന്നി. ദു​ബാ​യി​ലു​ള്ള എ​ന്‍റെ സു​ഹൃ​ത്ത് അ​ഷ്റ​ഫ് പി​ലാ​ക്ക​ല്‍ നി​ര്‍​മാ​താ​വാ​യി വ​ന്നു.

"മാ​ജി​ഷ് മ​ഷ്റൂം​സ്’ എ​ന്ന പേ​രി​നു പി​ന്നി​ല്‍..?

K-Rail Survey

മ​ഷ്റൂം കൃ​ഷി​യു​ടെ പ്ലാ​റ്റ്ഫോ​മി​ലാ​ണ് ഈ ​ക​ഥ​പ​റ​യു​ന്ന​ത്. കൂ​ണ്‍ പൊ​ട്ടി​മു​ള​യ്ക്കു​ന്ന​ത് ഒ​രി​ടി​വെ​ട്ടി​ലാ​ണ​ല്ലോ. യാ​ദൃ​ച്ഛി​ക​മാ​യാ​ണു ചി​ല പ്ര​ണ​യ​ങ്ങ​ളും പൊ​ട്ടി​മു​ള​യ്ക്കു​ക. അ​തി​ന്‍റെ ക​ണ​ക്ഷ​ന്‍ സി​നി​മ​യി​ലു​ണ്ടാ​വും. കൊ​ടൈ​ക്ക​നാ​ലി​ലെ മാ​ജി​ക് മ​ഷ്റൂം​സു​മാ​യി ഇ​തി​നു യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. പ്ര​ണ​യം, കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍, ഫാ​ന്‍റ​സി, ഹ്യൂ​മ​ര്‍... ഇ​തി​ന്‍റെ​യൊ​ക്കെ ഒ​രു ല​ഹ​രി​യാ​ണ് ഈ ​സി​നി​മ പ​ക​രു​ക. പ​ടം ക​ണ്ടി​റ​ങ്ങു​മ്പോ​ള്‍ അ​ത്ത​ര​മൊ​രു വൈ​ബ് കി​ട്ടും.

കാ​സ്റ്റിം​ഗി​ല്‍ ശ്ര​ദ്ധി​ച്ച​ത്..‍?

അ​യോ​ണ്‍ ജോ​സ്- അ​താ​ണു വി​ഷ്ണു​വി​ന്‍റെ ക​ഥാ​പാ​ത്രം. കൊ​ച്ചു​ചെ​റു​ക്ക​ന്‍ എ​ന്നാ​ണ് അ​ടു​പ്പ​മു​ള്ള​വ​ര്‍ വി​ളി​ക്കു​ക. ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് നാ​യി​ക അ​ക്ഷ​യ ഉ​ദ​യ​കു​മാ​റി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്‍​സ്റ്റ റീ​ല്‍​സി​ലൂ​ടെ താ​ര​മാ​യ അ​ക്ഷ​യ ത​മി​ഴ് ബി​ഗ് ബോ​സ് മ​ത്സ​രാ​ര്‍​ഥി​യാ​യി​രു​ന്നു. "ല​വ് റ്റു​ഡേ' എ​ന്ന ത​മി​ഴ് പ​ട​ത്തി​ല്‍ സെ​ക്ക​ന്‍​ഡ് ഹീ​റോ​യി​നാ​യി​രു​ന്നു. ഇ​താ​ണു മ​ല​യാ​ള​ത്തി​ല്‍ അ​ക്ഷ​യ​യു​ടെ ആ​ദ്യ റി​ലീ​സ്. ല​ക്ഷ്മി​യാ​ണ് വി​ഷ്ണു​വി​ന്‍റെ ഡ്രീം ​സോം​ഗി​ല്‍ പെ​യ​റാ​കു​ന്ന​ത്.

K-Rail Survey

അ​ല്‍​ത്താ​ഫ് സ​ലീ​മും മീ​നാ​ക്ഷി ദി​നേ​ശു​മാ​ണ് ഇ​തി​ലെ മ​റ്റൊ​രു പെ​യ​ര്‍. അ​ജു വ​ര്‍​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, പൂ​ജ മോ​ഹ​ന്‍​ദാ​സ്, അ​രു​ൺ പു​ന​ലൂ​ർ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ചൂ​ര​ല്‍ ഇ​ന്‍​സ്റ്റ​ഗ്രാം സീ​രീ​സി​ലെ ഷ​മീ​ര്‍ ഖാ​ന്‍, ശാ​ന്തി​വി​ള ദി​നേ​ശ്...​എ​ന്നി​ങ്ങ​നെ വേ​റി​ട്ട​താ​ണു കാ​സ്റ്റിം​ഗ്. ഒ​ന്നോ ര​ണ്ടോ സീ​നി​ല്‍ വ​ന്നു​പോ​കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​തും ന​മു​ക്കു സു​പ​രി​ചി​ത​രാ​യ ആ​ര്‍​ട്ടി​സ്റ്റു​ക​ളാ​ണ്. ഇ​തി​ന്‍റെ നി​ര്‍​മാ​താ​വ് അ​ഷ്റ​ഫും ഒ​രു വേ​ഷം ചെ​യ്തി​ട്ടു​ണ്ട്.

നാ​ലു ത​വ​ണ സം​സ്ഥാ​ന നാ​ട​ക പു​ര​സ്കാ​രം നേ​ടി​യ ആ​ലീ​സ് പോ​ളാ​ണ് അ​മ്മ​ച്ചി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. നാ​യി​ക​യു​ടെ അ​മ്മ​യാ​യി കെ.​എ​സ്. മ​നീ​ഷ​യും അ​ച്ഛ​നാ​യി ബോ​ബി കു​ര്യ​നും വേ​ഷ​മി​ടു​ന്നു. സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ൻ ഹ്യൂ​മ​ര്‍ വേ​ഷ​ത്തി​ലെ​ത്തു​ന്നു. വി​ഷ്ണു​വി​ന്‍റെ അ​ച്ഛ​ന്‍​വേ​ഷം അ​ഭി​ന​യി​ക്കു​ന്ന ജാ​ഫ​ര്‍ ഇ​ടു​ക്കി​യു​ടെ ര​സ​ക​ര​മാ​യ കു​റേ സീ​ക്വ​ന്‍​സു​ക​ള്‍ ചി​ത്ര​ത്തി​ലു​ണ്ട്.

പ​ഴ​യ വൈ​ബി​ല്‍ ഹ​രി​ശ്രീ അ​ശോ​ക​ന്‍..‍?

കു​ട്ട​പ്പ​ന്‍ ചേ​ട്ട​ന്‍- അ​താ​ണു ക​ഥാ​പാ​ത്രം. കൊ​ച്ചി​യി​ല്‍​നി​ന്ന് ഇ​ടു​ക്കി​യി​ലേ​ക്കു ചേ​ക്കേ​റി​യ ആ​ളാ​ണ്. അ​വി​ടെ ഉ​ത്സ​വ​ത്തി​നു നാ​ട്ടു​കാ​രെ നാ​ട​കം പ​രി​ശീ​ലി​പ്പി​ക്കു​ക​യാ​ണ്.

വി​ഷ്ണു-​ധ​ര്‍​മ​ജ​ന്‍ കോം​ബോ​യ്ക്കു പ​ക​രം വി​ഷ്ണു-​അ​ബി​ന്‍..?

K-Rail Survey

ഇ​ത്ത​വ​ണ ഒ​ന്നു മാ​റ്റി​പ്പി​ടി​ക്ക​ന്‍ തീ​രു​മാ​നി​ച്ചു. എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ട്ട​പ്പ​ന​യി​ലേ​തു പോ​ലെ​യാ​യാ​ല്‍ സി​നി​മ​യ്ക്കു വ്യ​ത്യാ​സ​മു​ണ്ടാ​വി​ല്ല​ല്ലോ. അ​ങ്ങ​നെ​യാ​ണ് "ഒ​ത​ള​ങ്ങ തു​രു​ത്തി​ല്‍’ ന​ത്ത് എ​ന്ന വേ​ഷം ചെ​യ്ത അ​ബി​ന്‍ ബി​നോ​യെ കൊ​ണ്ടു​വ​ന്ന​ത്.

ക​ഥ​യോ​ടു ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന പാ​ട്ടു​ക​ളാ​ണോ..?

ക​ഥ​യു​മാ​യി പൊ​രു​ത്ത​മു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ പാ​ട്ടു ചെ​യ്തി​ട്ടു കാ​ര്യ​മു​ള്ളൂ. പാ​ട്ട് സി​നി​മ​യി​ല്‍ മു​ഴ​ച്ചു​നി​ല്‍​ക്ക​രു​ത്. ഇ​തി​ല്‍ പാ​ട്ടു​ക​ള്‍​ക്കു​ള്ള പ്രാ​ധാ​ന്യം സി​നി​മ കാ​ണു​മ്പോ​ള്‍ മ​ന​സി​ലാ​കും. സ​ന്തോ​ഷ് വ​ര്‍​മ, ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍, രാ​ജീ​വ് ആ​ലു​ങ്ക​ല്‍, രാ​ജീ​വ് ഗോ​വി​ന്ദ​ന്‍, യ​ദു കൃ​ഷ്ണ​ന്‍ എ​ന്നി​ങ്ങ​നെ അ​ഞ്ചു ഗാ​ന​ര​ച​യി​താ​ക്ക​ള്‍. മ​റ്റൊ​രു മ​ല​യാ​ള സി​നി​മ​യി​ലും ഈ ​അ​ടു​ത്ത​കാ​ല​ത്ത് പാ​ട്ടി​നു​വേ​ണ്ടി ഇ​ത്ര​യ​ധി​കം ഗാ​യ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​വി​ല്ല; ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍, ശ്രേ​യാ ഘോ​ഷാ​ല്‍, കെ.​എ​സ്. ചി​ത്ര, ഹ​നാ​ന്‍ ഷാ, ​ജാ​സി ഗി​ഫ്റ്റ്, വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, റി​മി ടോ​മി, ര​ഞ്ജി​നി ജോ​സ്, ഖ​ദീ​ജ നാ​ദി​ര്‍​ഷ എ​ന്നി​ങ്ങ​നെ. വി​നീ​ത് ശ്രീ​നി​വാ​സ​നൊ​പ്പ​മാ​ണ് എ​ന്‍റെ മ​ക​ള്‍ ഖ​ദീ​ജ പാ​ടി​യ​ത്.

ഗാ​ന​മേ​ള മൂ​ഡി​ലു​ള്ള പാ​ട്ടു​ക​ളു​മു​ണ്ട​ല്ലോ..?

K-Rail Survey

ഞാ​നും ഗാ​ന​മേ​ള സിം​ഗ​റ​ല്ലേ. ഇ​ന്നു ഗാ​ന​മേ​ള​ക​ളി​ല്‍ പു​തി​യ പാ​ട്ടു​ക​ള്‍ തീ​രെ കു​റ​വാ​ണ്. ഒ​രു മി​ന്ന​ല്‍ വ​ള​യൊ​ക്കെ മാ​ത്ര​മേ കാ​ണൂ. ബാ​ക്കി​യെ​ല്ലാം പ​ഴ​യ പാ​ട്ടു​ക​ളെ​ടു​ത്തു റീ​മി​ക്സ് ചെ​യ്തു പാ​ടു​ക​യാ​ണ്. പ​ക്ഷേ, പാ​ട്ടും ഡാ​ന്‍​സും എ​ന്ന ത​ര​ത്തി​ല്‍ ആ​ഘോ​ഷ​മാ​ണ് മ​ഷ്റൂം​സി​ലെ പാ​ട്ടു​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം. ക​ട്ട​പ്പ​ന​യി​ല്‍ "മി​ന്നാ​മി​ന്നി​ക്കും ’ പാ​ടി​യ​തു ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​നാ​ണ്. ഇ​തി​ല്‍ പാ​ട്ടൊ​രു​ക്കി​യ​പ്പോ​ൾ അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു എ​ന​ര്‍​ജി പാ​ട്ടി​നു സ​ന്ദ​ർ​ഭ​മു​ണ്ടാ​യി. ഇ​തി​ലും ആ ​എ​ന​ര്‍​ജി കി​ട്ടു​ന്ന​തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്ദം കൊ​ണ്ടു​വ​ന്നാ​ല്‍ ന​ന്നാ​യി​രി​ക്കു​മെ​ന്നു തോ​ന്നി. മ​ണി​ക​ണ്ഠ​ന്‍ അ​യ്യ​പ്പ​യാ​ണു ചി​ത്ര​ത്തി​ന്‍റെ റീ ​റെ​ക്കോ​ര്‍​ഡിം​ഗ് ചെ​യ്ത​ത്.

നി​ര്‍​മാ​താ​വി​ന്‍റെ പി​ന്തു​ണ‍?

ഒ​രു പാ​ട്ടി​ന് എ​ട്ടു ല​ക്ഷം പ്ര​തി​ഫ​ലം പ​റ്റു​ന്ന ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍ ഉ​ള്‍​പ്പ​ടെ ഇ​ന്ത്യ​യി​ലെ മി​ക​ച്ച ഗാ​യ​ക​രെ​ക്കൊ​ണ്ടു പാ​ടി​ക്കാ​നാ​യ​ത് ഇ​തി​ന്‍റെ നി​ര്‍​മാ​താ​വ് അ​ഷ്റ​ഫി​ന്‍റെ പി​ന്തു​ണ കൊ​ണ്ടു മാ​ത്ര​മാ​ണ്. സി​നി​മ​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന​യാ​ൾ എ​ന്ന നി​ല​യി​ല്‍ അ​ധ്വാ​ന​ത്തി​ന്‍റെ വേ​ദ​ന ന​ന്നാ​യി അ​റി​യാ​വു​ന്ന​തു കൊ​ണ്ടാ​വാം ഈ ​സി​നി​മ​യി​ലെ എ​ല്ലാ ടെ​ക്നീ​ഷ​ന്‍​സി​നും ഷൂ​ട്ടി​നു 10 ദി​വ​സം മു​ന്നേ അ​ദ്ദേ​ഹം പ്ര​തി​ഫ​ലം ന​ല്കി​യി​രു​ന്നു.

ക​ഥ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്..?

ഒ​രാ​ള്‍ ക​ഥ​യു​മാ​യി വ​രു​മ്പോ​ള്‍ അ​യാ​ളു​ടെ മ​ന​സി​ലു​ള്ള ആ​ര്‍​ട്ടി​സ്റ്റി​നെ​വ​ച്ച് അ​തു പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​താ​ണ് എ​നി​ക്കി​ഷ്ടം. അ​യാ​ളു​ടെ മ​ന​സി​ല്‍ സ​ലീം കു​മാ​റും ഹ​രി​ശ്രീ അ​ശോ​ക​നും മ​റ്റു​മാ​ണെ​ങ്കി​ല്‍ സ​ലീം കു​മാ​ര്‍ സൈ​ക്കി​ളി​ല്‍ വ​രു​മ്പോ​ള്‍ ഹ​രി​ശ്രീ അ​ശോ​ക​ന്‍ എ​തി​രേ വ​രു​ന്നു എ​ന്നി​ങ്ങ​നെ പ​റ​ഞ്ഞാ​ൽ ക​ഥ വി​ഷ്വ​ല്‍ രൂ​പ​ത്തി​ല്‍ മു​ന്നി​ലെ​ത്തും. അ​പ്പോ​ള്‍ വി​ല​യി​രു​ത്ത​ല്‍ വ​ള​രെ എ​ളു​പ്പ​മാ​വും. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് ര​ഘു എ​ന്നാ​ണെ​ങ്കി​ല്‍ ര​ഘു വ​രു​ന്നു എ​ന്ന​തി​നേ​ക്കാ​ള്‍ സിം​പി​ളാ​യി ന​മു​ക്കു മ​ന​സി​ലാ​വു​ക ഹ​രി​ശ്രീ അ​ശോ​ക​ന്‍ വ​രു​ന്നു എ​ന്ന മ​ട്ടി​ല്‍ പ​റ​യു​മ്പോ​ഴാ​ണ്. അ​ത്ത​ര​ത്തി​ലാ​ണു ഞാ​ന്‍ ക​ഥ​ക​ള്‍ കേ​ള്‍​ക്കാ​റു​ള്ള​ത്.

"ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന്‍' എ​ന്ന സി​നി​മ മ​റ്റൊ​രു സം​വി​ധാ​യ​ക​ന്‍ ചെ​യ്യാ​നി​രു​ന്ന​താ​ണ്. അ​ദ്ദേ​ഹം ഒ​രു ന​ട​നോ​ടു ഡേ​റ്റ് ചോ​ദി​ച്ച​പ്പോ​ള്‍ താ​ന്‍ ചെ​യ്താ​ല്‍ ശ​രി​യാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ് ആ ​ന​ട​ന്‍ പി​ന്മാ​റി.

വി​ഷ്ണു​വി​നെ വ​ച്ച് ചെ​യ്തൂ​ടെ എ​ന്നു ഞാ​ന്‍ ആ ​സം​വി​ധാ​യ​ക​നോ​ടു ചോ​ദി​ച്ചു. ത​നി​ക്ക് അ​തി​നു​ള്ള ആ​ത്മ​വി​ശ്വാ​സ​മി​ല്ലെ​ന്നും വി​ഷ്ണു അ​തു ചെ​യ്താ​ല്‍ ശ​രി​യാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. നി​ങ്ങ​ള്‍ ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണു തീ​രു​മാ​ന​മെ​ങ്കി​ല്‍ ഈ ​സി​നി​മ ചെ​യ്തോ​ട്ടെ എ​ന്നു ഞാ​ന്‍ ചോ​ദി​ച്ചു. അ​ങ്ങ​നെ​യാ​ണ് ആ ​ക​ഥ എ​ന്നി​ലേ​ക്ക് എ​ത്തി​യ​ത്.

ചി​ല ക​ഥ​ക​ള്‍ കേ​ള്‍​ക്കു​മ്പോ​ള്‍ അ​തു വ​ര്‍​ക്ക് ചെ​യ്തെ​ടു​ത്താ​ല്‍ ന​ന്നാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​കും. ചി​ല സി​നി​മ​ക​ളി​ല്‍ ന​മ്മു​ടെ ധാ​ര​ണ​ക​ള്‍​ക്കു വി​പ​രീ​ത​മാ​യും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, "മാ​ജി​ക് മ​ഷ്റൂം​സ്’ ഞ​ങ്ങ​ള്‍ വി​ചാ​രി​ച്ച​തു​പോ​ലെ ജ​ന​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന സി​നി​മ​യാ​യി മാ​റി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. എ​ന്‍​ജോ​യ് ചെ​യ്തു കാ​ണേ​ണ്ട സി​നി​മ​യെ​ന്നാ​ണു ജെ​ന്‍ സി ​പ്രേ​ക്ഷ​ക​രും പ​റ​യു​ന്ന​ത്.

Tags : Nadirsha film director magic mashrooms

Recent News

Up