x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​രു​ണി​ന്‍റെ ബോ​ഡി കി​ട്ടി​യാ​ലും എ​ന്‍റെ കൂ​ളിം​ഗ് ഗ്ലാ​സ് കി​ട്ടി​ല്ല; ര​സ​ക​ര​മാ​യ കു​റി​പ്പു​മാ​യി ന​വ്യ നാ​യ​ർ


Published: November 3, 2025 10:55 AM IST | Updated: November 3, 2025 10:55 AM IST

കൂ​ളിം​ഗ് ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വി​ഷ​മം ര​സ​ക​ര​മാ​യ കു​റി​പ്പി​ലൂ​ടെ പ​ങ്കു​വ​ച്ച് ന​വ്യ നാ​യ​ർ. പു​ഴ​യി​ൽ മു​ഖം ക​ഴു​കാ​നാ​യി ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് താ​ര​ത്തി​ന്‍റെ ക​ണ്ണ​ട ന​ഷ്ട​മാ​യ​ത്. ഇ​തി​നെ ദൃ​ശ്യ​ത്തി​ലെ വ​രു​ണി​നോ​ടാ​ണ് ന​ടി ഉ​പ​മി​ച്ച​ത്. വ​രു​ണി​ന്‍റെ ബോ​ഡി കി​ട്ടി​യാ​ലും ഗ്ലാ​സ് കി​ട്ടി​ല്ല എ​ന്നു​റ​പ്പാ​യ​പ്പോ​ൾ അ​ന്വേ​ഷ​ണം നി​ർ​ത്തി​യെ​ന്നാ​ണ് ന​വ്യ ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞ​ത്.

ന​വ്യ​യു​ടെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

ആ​ർ​ഐ​പി ക​ണ്ണാ​ടി(​ഗോ​ഗി​ൾ​സ്). ക​ണ്ണാ​ടി കാ​ണാ​തെ പോ​കു​ന്ന​തി​ന് ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പു ഞാ​ൻ എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ. ഇ​നി ഇ​ത് ഓ​ർ​മ​ക​ളി​ൽ മാ​ത്രം. ചാ​യ കു​ടി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ൽ ഗോ​ഗി​ൾ​സ് (ക​ണ്ണ​ട) എ​ന്‍റെ പോ​ക്ക​റ്റി​ൽ ഇ​രി​ക്കു​ന്ന​ത് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം നി​ങ്ങ​ൾ.

ഇ​ത് പൊ​തു​വെ ഞാ​ൻ ഷ​ർ​ട്ടി​ന്‍റെ മു​ൻ ഭാ​ഗ​ത്താ​ണ് വ​യ്ക്കു​ന്ന​ത്. എ​ല്ലാ​വ​രെ​യും പോ​ലെ, പ​ക്ഷേ പാ​ന്‍റ്സി​ന്‍റെ സി​ബ്ബി​ൽ വ​യ്ക്കു​ന്ന, അ​പ്പോ കി​ട്ടി​യ ഐ​ഡി​യ മ​ഹ​ത്ത​ര​മാ​ണ് എ​ന്ന ചി​ന്ത​യി​ൽ, എ​ന്‍റെ ബു​ദ്ധി​യെ ഞാ​ൻ ത​ന്നെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

വീ​ഡി​യോ​യി​ൽ കാ​ണു​ന്ന ഫോ​ക്ക​സ് ഷി​ഫ്റ്റ് വേ​ഷം കെ​ട്ട​ലും ക​ഴി​ഞ്ഞാ​ണ് പു​ഴ​യി​ൽ മു​ഖം ക​ഴു​കാ​ൻ പോ​യ​ത് (ആ ​വീ​ഡി​യോ​യി​ൽ ഗോ​ഗി​ൾ​സ് ഇ​ല്ല. സോ ​അ​തി​നു മു​ൻ​പ് സം​ഭ​വം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു) അ​തോ​ടെ ഫോ​ണി​ന്‍റെ ബാ​ക് സൈ​ഡും പൊ​ട്ടി, ഗോ​ഗി​ൾ​സും പോ​യി. വ​രു​ണി​ന്‍റെ (ദൃ​ശ്യം) ബോ​ഡി കി​ട്ടി​യാ​ലും എ​ന്‍റെ ഗോ​ഗി​ൾ​സ് കി​ട്ടി​ല്ല എ​ന്നു​റ​പ്പാ​യ​പ്പോ​ൾ ത​പ്പ​ൽ നി​ർ​ത്തി.

അ​പ്പോ​ഴാ​ണ് ല​ക്ഷ്മീ​ടെ കാ​ൾ, കാ​ല​ത്ത് വ​ള്ളി പി​ടി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള ഒ​രു പോ​സ്റ്റ് ഇ​ട്ടി​രു​ന്നു, അ​ത് മ​റ്റൊ​രു വ​ള്ളി ആ​യി എ​ന്നും പ​റ​ഞ്ഞ്... വ​ല്ല​പ്പോ​ഴു​മാ​ണ് ഇ​ൻ​സ്റ്റ​യി​ൽ കേ​റു​ന്ന​തെ​ങ്കി​ലും ഓ​രോ​ന്ന് ഒ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ആ ​മ​ന​സു​ണ്ട​ല്ലോ, പ​റ​യു​ന്ന​തി​ൽ ചി​ല സ​ത്യ​ങ്ങ​ൾ പാ​യ​സ​ത്തി​ലെ മു​ന്തി​രി​പോ​ലെ മൊ​ഴ​ച്ചു​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ട്, നി​ശ​ബ്ദ​യാ​യി​രു​ന്നു. ഇ​പ്പോ ഒ​രു സു​ഖം തോ​ന്നു​ന്നു​ണ്ട്. ഇ​ന്ന​ത്തെ വ​ള്ളി​ക്ക​ഥ​ക​ൾ ഇ​വി​ടെ അ​വ​സാ​നി​ക്കു​ന്നു. ആ​രെ ആ​ണാ​വോ ക​ണി​ക​ണ്ട​ത്.

Tags : Navya Nair Movie News Malayalam Cinema

Recent News

Up