x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്ട്രീ​യം പ​റ​ഞ്ഞ് നി​വി​ൻ പോ​ളി​യു​ടെ പ്ര​തിഛാ​യ; സം​വി​ധാ​നം ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ; ട്രെ​യി​ല​ർ


Published: February 18, 2026 09:45 AM IST | Updated: February 18, 2026 09:45 AM IST

നി​വി​ൻ പോ​ളി, ബാ​ല​ച​ന്ദ്ര​മേ​നോ​ൻ എ​ന്നി​വ​രെ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഉ​ണ്ണി​കൃ​ഷ്ണ​ൻ ബി. ​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് പ്ര​തിഛാ​യ എ​ന്ന് പേ​രി​ട്ടു. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലും ട്രെ​യി​ല​റും മോ​ഹ​ൻ​ലാ​ൽ പു​റ​ത്തി​റ​ക്കി.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​ല​ച്ച പ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളും സി​നി​മ​യി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് കേ​ര​ള​ത്തെ പി​ടി​ച്ചു​ല​ച്ച സെ​ക്ര​ട്ടേ​റി​യേ​റ്റ് വ​ള​യ​ൽ സ​മ​ര​ത്തി​ന്‍റെ റ​ഫ​റ​ൻ​സു​ള്ള ദൃ​ശ്യ​ങ്ങ​ളും ട്രെ​യി​ല​റി​ൽ കാ​ണാം.

ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നും ആ​ർ​ഡി ഇ​ലു​മി​നേ​ഷ​ൻ​സ് എ​ൽ​എ​ൽ​പി​യു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പെ​രു​ന്നാ​ൾ റി​ലീ​സാ​യി ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സി​നി​മ ജീ​വി​ത​ത്തി​ന്‍റെ 50-ാം വ​ർ​ഷ​ത്തി​ൽ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ അ​തി​ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വു​മാ​യി തി​രി​ച്ചെ​ത്തു​ന്നു​വെ​ന്ന​തും ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

 

വ​ൻ​താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഷ​റ​ഫു​ദ്ധീ​ൻ, ഹ​രി​ശ്രീ അ​ശോ​ക​ൻ, മ​ണി​യ​ൻ​പി​ള്ള രാ​ജു, നീ​തു കൃ​ഷ്ണ, ആ​ൻ അ​ഗ​സ്റ്റി​ൻ, സ​ബി​ത ആ​ന​ന്ദ്, വി​ഷ്ണു അ​ഗ​സ്ത്യ, നി​ശാ​ന്ത് സാ​ഗ​ർ, ആ​ർ​ജെ വി​ജി​ത, സാ​യ് കു​മാ​ർ, വൈ​ശാ​ഖ് ശ​ങ്ക​ർ, മേ​ഖ തോ​മ​സ്, ചി​രാ​ഗ് ജാ​നി, അ​നീ​ന, ന​ന്ദി​നി ഗോ​പാ​ല​കൃ​ഷ്ണ​ൻ, ചി​ല​മ്പ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

നാ​ലാ​യി​ര​ത്തോ​ളം ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളേ​യും ആ​യി​ര​ത്തി​ലേ​റെ പോ​ലീ​സു​കാ​രേ​യും അ​ണി​നി​ര​ത്തി ഒ​ക്ടോ​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യേ​റ്റ് വ​ള​യ​ൽ സ​മ​ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

ഇ​ത്ര​യും അ​ധി​കം ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വ​ലി​യ സീ​ക്വ​ൻ​സ് മു​മ്പ് മ​ല​യാ​ള​ച്ചി​ത്ര​ത്തി​ൽ അ​ധി​കം ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​യി​ര​ത്തി​ലേ​റെ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടു​ള്ള രം​ഗ​ങ്ങ​ൾ കൊ​ച്ചി​യി​ലും ചി​ത്രീ​ക​രി​ച്ചി​രു​ന്നു.

ച​ന്ദ്രു സെ​ൽ​വ​രാ​ജ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത് ജ​സ്റ്റി​ൻ വ​ർ​ഗീ​സ്. ബൈ​ജു ഗോ​പാ​ല​ൻ, വി.​സി. പ്ര​വീ​ൺ എ​ന്നി​വ​ർ സ​ഹ​നി​ർ​മാ​താ​ക്ക​ളാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​ർ കൃ​ഷ്ണ​മൂ​ർ​ത്തി, ദു​ർ​ഗ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ്.

എ​ഡി​റ്റ​ർ: മ​നോ​ജ് സി.​എ​സ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ഷാ​ജി ന​ടു​വി​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്ട്രോ​ള​ർ: അ​രോ​മ മോ​ഹ​ൻ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ: അ​ജി കു​റ്റി​യാ​നി, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യും: സി​ജി തോ​മ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ഷാ​ജി പാ​ടൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: സു​ഗീ​ഷ് എ​സ്.​ജി., പി​ആ​ർ​ഒ: സ​തീ​ഷ് എ​രി​യാ​ള​ത്ത്, സ്റ്റി​ൽ​സ്: അ​മ​ൽ ജെ​യിം​സ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ: യെ​ല്ലോ ടൂ​ത്ത്. പി​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്: ക​ണ്ട​ന്‍റ് ഫാ​ക്ട​റി.

 

Tags : Nivin pauly b unnikrishnan prathichaya

Recent News

Up