x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞ​ങ്ങ​ളു​ടെ ബ​ന്ധം സൗ​ഹൃ​ദ​ത്തി​നും അ​പ്പു​റം, ഇത് വേ​ദ​നാ​ജ​ന​കം; സി.​ജെ. റോ​യി​യെ അ​നു​സ്മ​രി​ച്ച് മോ​ഹ​ൻ​ലാ​ൽ  


Published: January 31, 2026 08:56 AM IST | Updated: January 31, 2026 12:51 PM IST

ബി​സി​ന​സു​കാ​ര​നും സു​ഹൃ​ത്തു​മാ​യ സി.​ജെ. റോ​യ്‌യു​ടെ വി​യോ​ഗ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ ഏ​റ്റ​വും പ്രി​യ സു​ഹൃ​ത്തി​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്നും വ​ള​രെ​യ​ധി​കം വേ​ദ​നാ​ജ​ന​ക​മാ​യ കാ​ര്യ​മാ​ണ് സം​ഭ​വി​ച്ച​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

''എ​ന്‍റെ പ്രി​യ സു​ഹൃ​ത്ത് സി.​ജെ. റോ​യ്‌യു​ടെ വി​യോ​ഗം വ​ള​രെ​യ​ധി​കം വേ​ദ​നാ​ജ​ന​ക​മാ​ണ്. വ​ലി​യ ദുഃ​ഖ​ത്തി​ന്‍റെ ഈ ​വേ​ള​യി​ൽ എ​ന്‍റെ ഹൃ​ദ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ട്. സു​ഹൃ​ത്തി​നു​പ്പ​റ​ത്തെ അ​ടു​പ്പ​മാ​യ ബ​ന്ധ​മാ​യി​രു​ന്നു ഞ​ങ്ങ​ൾ ത​മ്മി​ൽ. അ​ദ്ദേ​ഹം എ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടും''. മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സി.​ജെ. റോ​യ് സ്വ​യം വെ​ടി​യു​തി​ര്‍​ത്ത് ജീ​വ​നൊ​ടു​ക്കി​യ​ത്. ബം​ഗ​ളൂ​രു​വി​ലെ ലാം​ഫോ​ർ​ഡ് റോ​ഡി​ലു​ള്ള കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഓ​ഫീ​സി​നു​ള്ളി​ല്‍ ആ​യി​രു​ന്നു സം​ഭ​വം.

തൃ​ശൂ​ർ ഗുരുവായൂർ സ്വ​ദേ​ശി​യാ​യ റോ​യ്‌യു​ടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് നി​ർ​മി​ച്ച ആ​ദ്യ മ​ല​യാ​ള ചി​ത്രം മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ കാ​സ​നോ​വ ആ​യി​രു​ന്നു. 2012ലെ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ റി​ലീ​സ് ചെ​യ്ത ഈ ​സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​ട്ട് കൃ​ത്യം 14 വ​ർ​ഷം തി​ക​യു​മ്പോ​ഴാ​ണ് റോ​യ് ജീ​വ​നൊ​ടു​ക്കി​യ​ത്.

മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലും 11 ചി​ത്ര​ങ്ങ​ൾ കൂ​ടി നി​ർ​മി​ച്ചു. ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ൽ നി​ർ​മി​ച്ച മ​ര​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ളാ​യി​രു​ന്നു കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്. മേം ​ഹൂ മൂ​സ എ​ന്ന സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ലും നി​ർ​മാ​ണ പ​ങ്കാ​ളി​യാ​യി.

ഏ​റ്റ​വു​മൊ​ടു​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ചി​ത്രം അ​നോ​മി ആ​ണ്. സി​നി​മ അ​ടു​ത്ത മാ​സം റി​ലീ​സി​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണാ​ന്ത്യം.

Tags : C.J. Roy Mohanlal confident group

Recent News

Up