x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ങ്ക​ൽ ക​ള​റാ​ക്കാ​ൻ വി​ജ​യ്‌​യും പ്ര​ഭാ​സും; ജ​നു​വ​രി ഒ​ൻ​പ​തി​ന് ജ​ന​നാ​യ​ക​നും രാ​ജാ സാ​ബും എ​ത്തും


Published: January 5, 2026 11:18 PM IST | Updated: January 6, 2026 01:15 AM IST

പ്രേ​ക്ഷ​ക ല​ക്ഷ​ങ്ങ​ളെ ആ​വേ​ശം കൊ​ള്ളി​ച്ച് പൊ​ങ്ക​ൽ ആ​ഘോ​ഷ​മാ​ക്കാ​ൻ ഇ​ത്ത​വ​ണ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത് ര​ണ്ട് ബി​ഗ്ബ​ജ​റ്റ് ചി​ത്ര​ങ്ങ​ൾ‌.

ഇ​ള​യ​ദ​ള​പ​തി വി​ജ​യ് നാ​യ​ക​നാ​കു​ന്ന ജ​ന​നാ​യ​ക​നും പ്ര​ഭാ​സി​ന്‍റെ ദ് ​രാ​ജാ സാ​ബും ആ​ണ് ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ. വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ.

ജ​ന​നാ​യ​ക​ൻ

വി​ജ​യ്‌​യു​ടെ ജ​ന​നാ​യ​ക​നെ സ്വീ​ക​രി​ക്കാ​ൻ ത​മി​ഴ്മ​ക്ക​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച വി​ജ​യ്‌​യു​ടെ അ​വ​സാ​ന​ചി​ത്ര​മാ​യി​രി​ക്കും ജ​ന​നാ​യ​ക​ൻ.

ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ സൂ​പ്പ​ർ ഹി​റ്റാ​കു​ക​യും വ​ൻ ച​ർ​ച്ച​യ്ക്കു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തു. ദ​ള​പ​തി വെ​ട്രി കൊ​ണ്ട​ൻ ഐ​പി​എ​സ് എ​ന്ന പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് വി​ജ​യ് വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്.

എ​ച്ച്. വി​നോ​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ഡ്രാ​മ​യി​ൽ പൂ​ജ ഹെ​ഗ്‌​ഡെ, ബോ​ബി ഡി​യോ​ൾ, മ​മി​ത ബൈ​ജു, പ്ര​കാ​ശ് രാ​ജ്, ഗൗ​തം വ​സു​ദേ​വ് മേ​നോ​ൻ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ പു​ല​ർ​ച്ചെ ആ​റി​ന് ആ​ദ്യ ഷോ ​ആ​രം​ഭി​ക്കും. ത​മി​ഴ്നാ​ട്ടി​ൽ രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക.

ദി ​രാ​ജാ സാ​ബ്

പ്ര​ഭാ​സ് ആ​രാ​ധ​ക​ർ ഏ​റെ കാ​ത്തി​രി​ക്കു​ന്ന രാ​ജാ​സാ​ബ് ജ​നു​വ​രി ഒ​ൻ​പ​തി​ന് തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ജ​നു​വ​രി എ​ട്ടു​മു​ത​ൽ ഫാ​ൻ​സ് ഷോ ​ഉ​ണ്ടാ​കും. നി​ർ​മാ​താ​ക്ക​ൾ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

പൊ​ങ്ക​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ഗോ​ള​റി​ലീ​സ് ആ​ണ് ന​ട​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ര​ണ്ടാ​മ​ത്തെ ട്രെ​യി​ല​ർ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

പ്ര​ഭാ​സി​ന്‍റെ ഇ​ര​ട്ട​വേ​ഷ​വും സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ഭ​യ​പ്പെ​ടു​ത്തു​ന്ന ലു​ക്കും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു. ‌‌പ്ര​ഭാ​സി​ന്‍റെ ക​രി​യ​റി​ലെ ദൈ​ർ​ഘ്യ​മേ​റി​യ സി​നി​മ​ക​ളി​ലൊ​ന്നാ​ണ് ദി ​രാ​ജാ സാ​ബ്. മാ​രു​തി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സി​നി​മ​യു​ടെ മ​ല​യാ​ളം പ​തി​പ്പും ജ​നു​വ​രി ഒ​ൻ​പ​തി​ന് ത​ന്നെ റി​ലീ​സ് ചെ​യ്യും.

ജ​നു​വ​രി ഒ​ൻ​പ​ത് പ്ര​ഭാ​സ്-​വി​ജ​യ് ബോ​ക്സ് ഓ​ഫീ​സ് മ​ത്സ​രം ത​ന്നെ പ്ര​തീ​ക്ഷി​ക്കാം. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Jananayagan TheRajaSaab ThalapathyVijay Prabhas Pongal2026

Recent News

Up