x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​മ്മ​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ഓ​ടി​യെ​ത്തി പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ


Published: December 31, 2025 12:31 PM IST | Updated: December 31, 2025 12:31 PM IST

അ​ച്ഛ​മ്മ​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ. മു​ട​വ​ൻ​മു​ക​ളി​ലെ കു​ടും​ബ​വീ​ട്ടി​ലാ​ണ് ഇ​ന്ന് രാ​വി​ലെ പ്ര​ണ​വ് എ​ത്തി​യ​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യു​ടെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ൽ നി​ന്നും ഇ​ന്നു പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ന് പു​റ​ത്താ​യി​രു​ന്ന പ്ര​ണ​വ് അ​ച്ഛ​മ്മ​യു​ടെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​യു​ട​നെ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലെ​ത്തി അ​ച്ഛ​മ്മ​യ്ക്ക് അ​ന്ത്യ​ചും​ബ​നം ന​ൽ​കി​യ പ്ര​ണ​വി​നെ ക​ണ്ട് ചു​റ്റു​മു​ണ്ടാ​യി​രു​ന്ന​വ​രും സ​ങ്ക​ട​ത്തി​ലാ​ഴ്ന്നു. കൊ​ച്ചു​മ​ക്ക​ളോ​ടും ശാ​ന്ത​കു​മാ​രി​ക്ക് പ്ര​ത്യേ​ക വാ​ത്സ​ല്യ​മാ​യി​രു​ന്നു.

 

കൊ​ച്ചി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ച് മോ​ഹ​ൻ​ലാ​ലും ഭാ​ര്യ സു​ചി​ത്ര​യും മ​ക​ൾ വി​സ്മ​യ​യും ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ശാ​ന്ത​കു​മാ​രി​യ​മ്മ​യും ഭ​ർ​ത്താ​വ് വി​ശ്വ​നാ​ഥ​ൻ നാ​യ​രും മ​ക്ക​ളും താ​മ​സി​ച്ചി​രു​ന്ന മു​ട​വ​ൻ​മു​ക​ളി​ലെ വീ​ട് മോ​ഹ​ൻ​ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​ന് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. മ​ര​ണ​സ​മ​യ​ത്ത് മോ​ഹ​ൻ​ലാ​ൽ അ​മ്മ​യ്ക്ക​രി​കി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

Tags : pranav mohanlal grandmother

Recent News

Up