x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​തി തീ​ർ​ന്നി​ല്ല, ഇ​നി​യും വേ​ണ​മെ​ന്ന് തോ​ന്നി; നി​വി​ൻ പോ​ളി​ക്കൊ​പ്പ​മു​ള്ള അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ച് പ്രി​യ വാ​ര്യ​ർ


Published: January 12, 2026 10:26 AM IST | Updated: January 12, 2026 10:26 AM IST

സ​ർ​വ്വം​മാ​യ സി​നി​മ​യി​ൽ മി​ന്നാ​യം പോ​ലെ​ത്തി കൈ​യ​ടി നേ​ടി​യ താ​ര​മാ​ണ് പ്രി​യ വാ​ര്യ​ർ. ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യ പ്രി​യ സ​ർ​വ്വം​മാ​യ ടീ​മി​നൊ​പ്പം അ​ഭി​ന​യി​ച്ച് കൊ​തി തീ​ർ​ന്നി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

സെ​റ്റി​ലെ യ​ഥാ​ർ​ഥ ചി​രി​ക്കു​ടു​ക്ക നി​വി​ൻ പോ​ളി​യാ​ണെ​ന്നും നി​വി​ൻ സെ​റ്റി​ലേ​ക്ക് ക​ട​ന്നു​വ​രു​മ്പോ​ൾ ആ ​ലൊ​ക്കേ​ഷ​ൻ മു​ഴു​വ​ൻ പ്ര​കാ​ശി​ക്കു​ന്ന​തു പോ​ലെ​യാ​യി​രു​ന്നു​വെ​ന്നും പ്രി​യ കു​റി​ച്ചു.

പ്ര​ഭേ, ഞാ​ൻ ആ​ണ് ഡെ​ലു​ലു! ഈ ​സി​നി​മ​യി​ലേ​ക്ക് എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ, ഞാ​ൻ ഒ​രു സ്വ​പ്ന​ലോ​ക​ത്ത് ജീ​വി​ക്കു​ന്ന ആ​ളാ​ണെ​ന്ന് അ​ഖി​ൽ ചേ​ട്ട​ന് മു​ൻ​കൂ​ട്ടി അ​റി​യാ​മാ​യി​രു​ന്നു എ​ന്ന് തോ​ന്നു​ന്നു. അ​ഖി​ൽ ചേ​ട്ടാ, നി​ങ്ങ​ളോ​ടെ​നി​ക്ക് അ​തി​യാ​യ ബ​ഹു​മാ​ന​വും സ്നേ​ഹ​വു​മു​ണ്ട്.

വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തേ​ക്കാ​യി​രു​ന്നു എ​ങ്കി​ലും, നി​ങ്ങ​ളോ​ടും നി​ങ്ങ​ളു​ടെ അ​ടി​പൊ​ളി ടീ​മി​നോ​ടും ഒ​പ്പം ഷൂ​ട്ട് ചെ​യ്ത​ത് വ​ള​രെ ര​സ​ക​ര​മാ​യി​രു​ന്നു. എ​ന്തൊ​രു പോ​സി​റ്റീ​വും പ്ര​ഫ​ഷ​ന​ലു​മാ​യ അ​നു​ഭ​വം! പ​ക്ഷേ സ്വാ​ർ​ത്ഥ​മാ​യി പ​റ​ഞ്ഞാ​ൽ, സ​മ​യം മ​തി​യാ​യി​ല്ല എ​ന്ന് തോ​ന്നി​പ്പോ​യി.

അ​തു​കൊ​ണ്ട് അ​ത്യാ​ഗ്ര​ഹ​ത്തോ​ടെ ഇ​നി​യും കൂ​ടു​ത​ൽ ആ​ഗ്ര​ഹി​ച്ചു പോ​കു​ന്നു. നി​വി​ൻ ചേ​ട്ടാ, നി​ങ്ങ​ളാ​ണ് യ​ഥാ​ർ​ത്ഥ "ചി​രി​ക്കു​ടു​ക്ക"! നി​ങ്ങ​ളു​ടെ ചി​രി - അ​ത് പ​ക​രു​ന്ന​താ​യി​രു​ന്നു. നി​ങ്ങ​ളു​ടെ ഊ​ർ​ജ്ജം - അ​തും അ​തു​പോ​ലെ ത​ന്നെ. നി​ങ്ങ​ൾ സെ​റ്റി​ലേ​ക്ക് ക​ട​ന്നു​വ​രു​മ്പോ​ൾ ആ ​ലൊ​ക്കേ​ഷ​ൻ മു​ഴു​വ​ൻ പ്ര​കാ​ശി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു. അ​തി​ന് സാ​ക്ഷി​യാ​കാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു പ്ര​ത്യേ​ക അ​നു​ഭ​വം ത​ന്നെ​യാ​യി​രു​ന്നു.

നി​ങ്ങ​ളോ​ടൊ​പ്പം സ്ക്രീ​ൻ പ​ങ്കി​ടാ​നും ഒ​ന്നി​ച്ച് ചി​രി​ക്കാ​നും സാ​ധി​ച്ച​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ഞാ​ൻ ഇ​പ്പോ​ഴും അ​തി​നെ​ക്കു​റി​ച്ച് എ​ല്ലാ​വ​രോ​ടും പൊ​ങ്ങ​ച്ചം പ​റ​ഞ്ഞു ന​ട​ക്കു​ക​യാ​ണ്.

റി​യ, നി​ന്നെ​പ്പോ​ലെ അ​ത്ര ന​ല്ലൊ​രു ഡെ​ലൂ​ലു ആ​കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞോ എ​ന്ന​റി​യി​ല്ല, പ​ക്ഷെ ഞാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്! അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ! അ​ജു ചേ​ട്ടാ, നി​വി​ൻ ചേ​ട്ട​ൻ അ​ട​യാ​ണെ​ങ്കി​ൽ അ​തി​ലെ ശ​ർ​ക്ക​ര നി​ങ്ങ​ളാ​യി​രു​ന്നു.

K-Rail Survey

പ്രീ​തി, മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും നൂ​റ് കോ​ടി ക്ല​ബ്ബി​ലേ​ക്കും സ്വാ​ഗ​തം!!! അ​രു​ൺ അ​ജി​കു​മാ​ർ, നീ ​നി​ന്‍റേ​താ​യ വ​ഴി ക​ണ്ടെ​ത്തു​ന്ന​ത് കാ​ണു​മ്പോ​ൾ ഒ​രു​പാ​ട് സ​ന്തോ​ഷം! ശ​ര​ൺ, എ​ന്നെ സ്ക്രീ​നി​ൽ ഇ​ത്ര ഭം​ഗി​യാ​യി കാ​ണി​ച്ച​തി​ന് ന​ന്ദി! ജ​സ്റ്റി​ൻ, നി​ങ്ങ​ളു​ടെ പാ​ട്ടു​ക​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വു​മാ​ണ് ഈ ​സി​നി​മ​യെ പൂ​ർ​ണ​മാ​ക്കി​യ​ത്! ഇ​നി ആ​രു​ടെ​യെ​ങ്കി​ലും പേ​ര് വി​ട്ടു​പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ, ക്ഷ​മി​ക്ക​ണം. അ​ഖി​ൽ ചേ​ട്ടാ, 'സ​ർ​വം മാ​യ'​യു​ടെ ഭാ​ഗ​മാ​ക്കി​യ​തി​ന് ഒ​രി​ക്ക​ൽ കൂ​ടി ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.

അ​വ​സാ​ന​മാ​യി, നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രും ന​ൽ​കു​ന്ന സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ഞാ​ൻ ഒ​രു​പാ​ട് ന​ന്ദി പ​റ​യു​ന്നു. എ​ന്‍റെ ചെ​റി​യ വേ​ഷം ശ്ര​ദ്ധി​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യും വി​ല​മ​തി​ക്കു​ക​യും ചെ​യ്ത, അ​തു​പോ​ലെ ഈ ​സി​നി​മ​യെ ഒ​രു വ​ലി​യ വി​ജ​യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ പ്രേ​ക്ഷ​ക​ർ​ക്കും ന​ന്ദി.

ചി​ത്ര​ത്തി​ൽ ഡെ​ലു​ലു എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ്രി​യ​യു​ടെ വേ​ഷം. ഡെ​ലു​ലു ഓ​ൺ ഫ്ലൈ​റ്റ് മോ​ഡ് എ​ന്നു വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ്രി​യ വാ​ര്യ​രു​ടെ അ​തി​ഥി വേ​ഷ​ത്തെ സം​വി​ധാ​യ​ക​ൻ അ​ഖി​ൽ സ​ത്യ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ഈ​യൊ​രു വേ​ഷ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ ര​ണ്ടാ​മ​തൊ​ന്നു ചി​ന്തി​ക്കു​ക പോ​ലും ചെ​യ്യാ​തെ സ​മ്മ​തി​ച്ച താ​ര​മാ​ണ് പ്രി​യ​യെ​ന്നും അ​ഖി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ‘പ്രി​യ, വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ ന​ന്ദി! ഒ​രു മ​ടി​യും കൂ​ടാ​തെ ഈ ​അ​തി​ഥി വേ​ഷം ചെ​യ്യാ​ൻ സ​മ്മ​തി​ച്ച​ത് ഞ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം ന​ൽ​കി​യ ഒ​ന്നാ​ണ്.

നി​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യെ​യും പ്ര​ഫ​ഷ​ണ​ലി​സ​ത്തെ​യും ഞ​ങ്ങ​ൾ ആ​ത്മാ​ർ​ത്ഥ​മാ​യി അ​ഭി​ന​ന്ദി​ക്കു​ന്നു. അ​തോ​ടൊ​പ്പം, അ​ക​ത്തും പു​റ​ത്തും ഒ​രു​പോ​ലെ സൗ​ന്ദ​ര്യ​മു​ള്ള വ്യ​ക്തി​യാ​യ​തി​നും ന​ന്ദി,’ അ​ഖി​ൽ കു​റി​ച്ചു.

Tags : Priya varrier Nivin Paul sarvam maya

Recent News

Up