x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​തു​വ​ര​ച്ച​ന്തം!

ടി.ജി. ബൈജുനാഥ്
Published: November 3, 2025 09:58 AM IST | Updated: November 3, 2025 10:00 AM IST

ആ​ര്‍​ട്ടി​സ്റ്റു​ക​ളോ​ടു ക​ഥ പ​റ​യു​മ്പോ​ള്‍​ത്ത​ന്നെ "ദേ, ​ഇ​താ​ണു ലു​ക്ക്' എ​ന്നു സൂ​ചി​പ്പി​ക്കാ​ന്‍ ക​ണ്‍​സ​പ്റ്റ് സ്കെ​ച്ചു​ക​ള്‍ ഒ​പ്പം ക​രു​താ​റു​ണ്ട് സം​വി​ധാ​യ​ക​ര്‍. അ​ത്ത​രം ക​ണ്‍​സ​പ്റ്റ് സ്കെ​ച്ചു​ക​ളൊ​രു​ക്കി, സം​വി​ധാ​യ​ക​രു​ടെ​യും താ​ര​ങ്ങ​ളു​ടെ​യും വ​ലം​കൈ​യാ​ണ് ഓ​ച്ചി​റ സ്വ​ദേ​ശി സേ​തു ശി​വാ​ന​ന്ദ​ന്‍. 

ക​ഥ ആ​വ​ശ്യ​പ്പെ​ടും​വി​ധം ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കു രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന പ്രോ​സ്തെ​റ്റി​ക് ഡി​സൈ​നിം​ഗി​ലും സേ​തു​വി​ന്‍റെ ക​ര​സ്പ​ര്‍​ശ​മു​ണ്ട്. ‘തി​യേ​റ്റ​ര്‍’ സി​നി​മ​യി​ല്‍ റി​മ​യു​ടെ കാ​ര​ക്ട​ര്‍ സ്കെ​ച്ചും പ്രോ​സ്തെ​റ്റി​ക് ഡി​സൈ​നും ഒ​രു​ക്കി​യ​തു സേ​തു​വാ​ണ്. വാ​ലി​ബ​ന്‍, ബ​റോ​സ് സ്കെ​ച്ചു​ക​ളി​ലൂ​ടെ ത​ല​വ​ര തെ​ളി​ഞ്ഞ സേ​തു​വി​ന്‍റെ ക​ര​വി​രു​തി​ലാ​ണ് ക​ന്ന​ട ചി​ത്രം ‘വൃ​ഷ​ഭ’​യി​ലും മോ​ഹ​ന്‍​ലാ​ലി​ന്‍റെ കാ​ര​ക്ട​ര്‍ സ്കെ​ച്ചൊ​രു​ങ്ങി​യ​ത്. സേ​തു ക​ഥ​യെ​ഴു​തി സം​വി​ധാ​നം​ചെ​യ്ത ‘ലെ​റ്റ- ദ ​നൈ​റ്റ്മെ​യ​ര്‍’ എ​ന്ന ഹൊ​റ​ര്‍ ഷോ​ര്‍​ട്ട് ഫി​ലിം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. സേ​തു സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

സി​നി​മ​യി​ലെ​ത്തി​യ​ത്..?

ചെ​റു​പ്പം മു​ത​ലേ എ​ന്‍റെ പ​ടം​വ​ര​യ്ക്കു വീ​ട്ടി​ല്‍ ന​ല്ല പി​ന്തു​ണ​യാ​ണ്. സി​നി​മ അ​ടു​ത്ത​റി​യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് വി​എ​ഫ്എ​ക്സ് പ​ഠ​ന​ശേ​ഷം മാ​വേ​ലി​ക്ക​ര ഫൈ​ന്‍ ആ​ര്‍​ട്സ് കോ​ള​ജി​ല്‍ ചേ​ര്‍​ന്ന​ത്. സ​ഹ​പാ​ഠി​യു​ടെ അ​ച്ഛ​നും സി​നി​മാ​ന​ട​നു​മാ​യ ഞെ​ക്കാ​ട് രാ​ജ​ന്‍റെ പ​രി​ച​യ​ത്തി​ല്‍ ‘യു​ഗ​പു​രു​ഷ​ന്‍’ എ​ന്ന സി​നി​മ​യി​ല്‍ ചെ​റി​യ വേ​ഷം ചെ​യ്തു. 

അ​ക്കാ​ല​ത്തു പ​രി​ച​യ​പ്പെ​ട്ട സ​ന്തോ​ഷ് സൗ​പ​ര്‍​ണി​ക സം​വി​ധാ​നം ചെ​യ്ത ഇ​ട​യ​ന്‍, അ​ര്‍​ധ​നാ​രി എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ വി​എ​ഫ്എ​ക്സും അ​ര്‍​ധ​നാ​രി​യി​ല്‍ ചെ​റി​യ വേ​ഷ​വും. മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് പ​ട്ട​ണം റ​ഷീ​ദി​ക്ക​യാ​ണ് ‘ദ​ര്‍​ബോ​ണി’ എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ജ​യ​രാ​ഘ​വ​നു​വേ​ണ്ടി 88 വ​യ​സു​ള്ള ക​ഥാ​പാ​ത്ര​ത്തി​നു പെ​ന്‍​സി​ല്‍ സ്കെ​ച്ച് ചെ​യ്യാ​ന്‍ അ​വ​സ​രം ത​ന്ന​ത്.

തു​ട​ര്‍​ന്നു റ​ഷീ​ദി​ക്ക വ​ര്‍​ക്ക് ചെ​യ്ത ‘പ​ത്തേ​മാ​രി’​യി​ല്‍ മ​മ്മൂ​ക്ക​യു​ടെ ക​ഥാ​പാ​ത്രം പ​ള്ളി​ക്ക​ല്‍ നാ​രാ​യ​ണ​ന്‍റെ സ്കെ​ച്ച് ചെ​യ്തു. അ​തു വി​ജ​യ​മാ​യ​തോ​ടെ ലോ​ര്‍​ഡ് ലി​വിം​ഗ്സ്റ്റ​ണ്‍ ഏ​ഴാ​യി​രം ക​ണ്ടി​യി​ലും മ​റ്റു മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ പ​ട​ങ്ങ​ളി​ലും സ്കെ​ച്ച് ചെ​യ്യാ​ന്‍ അ​വ​സ​ര​ങ്ങ​ള്‍. പെ​ന്‍​സി​ലി​ല്‍​നി​ന്നു ഞാ​ന്‍ ഡി​ജി​റ്റ​ലി​ലേ​ക്കു മാ​റി. മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ക്ലേ​യി​ല്‍ ചെ​റി​യ​ത​രം മു​റി​വു​ക​ള്‍, മൂ​ക്കു നീ​ണ്ട മു​ഖം.. അ​ത്ത​രം പ്രോ​സ്തെ​റ്റി​ക്സും ചെ​യ്തു​തു​ട​ങ്ങി.

പ്രോ​സ്തെ​റ്റി​ക് ഡി​സൈ​നിം​ഗ്

മു​ഖ​ത്ത് ഇ​ല്ലാ​ത്ത ചു​ളി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക, ചെ​വി​യു​ടെ നീ​ളം കൂ​ട്ടു​ക, ക​ണ്ണി​നു താ​ഴെ ചു​ളി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക...​അ​ങ്ങ​നെ ഒ​രാ​ളെ പ്രാ​യ​മു​ള്ള​താ​ക്കാ​നോ രൂ​പ​മാ​റ്റ​ത്തി​നോ​വേ​ണ്ടി ച​ര്‍​മ​ത്തി​ല്‍ ഒ​ട്ടി​ക്കു​ന്ന വ​സ്തു​ക്ക​ളാ​ണു പ്രോ​സ്തെ​റ്റി​ക്സ്. സ്പെ​ഷ​ല്‍ മു​റി​വു​ക​ളു​ണ്ടാ​ക്കു​ന്ന​തും പ്രോ​സ്തെ​റ്റി​ക് മേ​ക്ക​പ്പി​ന്‍റെ ഭാ​ഗ​മാ​ണ്. 35 വ​യ​സു​ള്ള ഒ​രാ​ളെ 90കാ​ര​നാ​ക്ക​ണ​മെ​ങ്കി​ല്‍ ആ​ദ്യം നാ​ല​ഞ്ചു ക​ണ്‍​സ​പ്റ്റ് സ്കെ​ച്ചു​ക​ള്‍ ചെ​യ്യും. 

അ​ത് ഓ​കെ ആ​യാ​ല്‍ ച​ര്‍​മ​ത്തി​ല്‍ ചു​ളി​വു വ​രു​ത്തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ക്ലേ​യി​ല്‍ ചെ​യ്ത​ശേ​ഷം മു​ഖ​ത്തി​ന്‍റെ മോ​ള്‍​ഡ് എ​ടു​ത്ത് അ​തു സി​ലി​ക്ക​ണി​ല്‍ കാ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ റ​ബ​റി​ന്‍റെ നേ​ര്‍​ത്ത പാ​ളി പോ​ലെ ചു​ളി​വു​ക​ളും മ​റ്റു​മു​ള്ള ഒ​രു വ​സ്തു രൂ​പ​പ്പെ​ടു​ന്നു. ഇ​ത് ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ മു​ഖ​ത്ത് ഒ​ട്ടി​ച്ച് മേ​ക്ക​പ്പ് വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ച​ര്‍​മ​ത്തി​ന്‍റെ ക​ള​ര്‍ മാ​ച്ച് ചെ​യ്തെ​ടു​ക്കു​ന്നു. ടേ​ക്ക് ഓ​ഫ് സി​നി​മ​യി​ല്‍ പാ​ര്‍​വ​തി​ക്കു​വേ​ണ്ടി ചെ​യ്ത പ്രോ​സ്തെ​റ്റി​ക് വ​ർ​ക്ക് ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ക്ര​മേ​ണ ഇ​ത​ര​ഭാ​ഷാ സി​നി​മ​ക​ളി​ലും നേ​രി​ട്ടു പ്രോ​സ്തെ​റ്റി​ക് ഡി​സൈ​നിം​ഗ് തു​ട​ങ്ങി.

വ​മ്പ​ന്‍ ചി​ത്ര​ങ്ങ​ളി​ല്‍...

K-Rail Survey

ക​മ​ല്‍​ഹാ​സ​ന്‍റെ ഇ​ന്ത്യ​ന്‍ 2 ലും 3​ലും കാ​ര​ക്ട​ര്‍ സ്കെ​ച്ച് ചെ​യ്തു. ഞാ​ന്‍ രൂ​പ​പ്പെ​ടു​ത്തി​യ പ്രോ​സ്തെ​റ്റി​ക് ബോ​ഡി​വ​ച്ചാ​ണ് എം​പു​രാ​നി​ല്‍ മു​ന്ന എ​ന്ന ക​ഥാ​പാ​ത്രം ബ്ലാ​സ്റ്റ് ചെ​യ്യു​ന്ന​ത്. അ​ടു​ത്തി​ടെ​യി​റ​ങ്ങി​യ കി​ങ്സ്റ്റ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ വെ​ള്ള​ത്തി​ല്‍ കി​ട​ന്ന് അ​ഴു​കി​യ ഒ​രു മൃ​ത​ദേ​ഹ​ത്തി​ന്‍റെ രൂ​പം ചെ​യ്തി​രു​ന്നു. ഒ​രാ​ളു​ടെ ഫു​ള്‍ ബോ​ഡി​യി​ല്‍ അ​തു മാ​സ്ക് ചെ​യ്ത് ഒ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. 

മാ​ര്‍​ക്കോ​യി​ലും പ്രോ​സ്തെ​റ്റി​ക്സ് ഡി​സൈ​ൻ ചെ​യ്തു. ഗോ​ളം സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ സം​ജ​ദ് ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്രം ‘ഹാ​ഫ്’ മാ​ര്‍​ക്കോ​യെ​ക്കാ​ളും പ​ത്തി​ര​ട്ടി ടെ​റ​റാ​ണ്. ഹൈ​പ്പ​ര്‍ റി​യ​ലി​സ്റ്റ് രീ​തി​യി​ല്‍ മു​റി​വു​ക​ളും ആ​ക്സി​ഡ​ന്‍റു​ക​ളു​മു​ള്‍​പ്പെ​ടെ കു​റേ പ്രോ​സ്തെ​റ്റി​ക്സ് അ​തി​ലു​ണ്ട്. ഷാ​ജി കൈ​ലാ​സി​ന്‍റെ വ​ര​വി​ല്‍ ക​ൺ​സ​പ്റ്റ് ഡി​സൈ​നും പ്രോ​സ്തെ​റ്റി​ക് ഡി​സൈ​നും ചെ​യ്തു. വി​ക്കി ഗോ​മ​സ്, ശ്രീ​ജി​ത്ത്, സ്വാ​തി യ​തീ​ഷ്, ആ​ർ​എ​ൽ​വി അ​ജ​യ് തു​ട​ങ്ങി​യ​വ​രാ​ണ് എ​ന്‍റെ പ്രോ​സ്തെ​റ്റി​ക് ടീ​മി​ലു​ള്ള​ത്.

മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം...

1971 ബി​യോ​ണ്ട് ബോ​ര്‍​ഡേ​ഴ്സി​ല്‍, ലാ​ല്‍ സാ​റി​ന്‍റെ മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് ലി​ജു​വാ​ണ് കാ​ര​ക്ട​ര്‍ സ്കെ​ച്ച് ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. ഒ​ടി​യ​ന്‍റെ സ​മ​യ​ത്തു ഞാ​ന്‍ ചെ​യ്ത ഫാ​ന്‍ ആ​ര്‍​ട്ട് വൈ​റ​ലാ​യി. ലാ​ല്‍ സാ​റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഗ​ള്‍​ഫി​ലെ ഒ​രു ഷേ​ക്കി​നു സ​മ്മാ​നി​ക്കാ​ന്‍ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഞാ​ന്‍ ചെ​യ്ത അ​ക്രി​ലി​ക് പോ​ര്‍​ട്രെ​യി​റ്റ് അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​യി. 

K-Rail Survey

ഒ​ടി​യ​ന്‍റെ സെ​ക്ക​ന്‍​ഡ് ലു​ക്കും വേ​റേ കു​റേ വ​ര്‍​ക്കു​ക​ളും പോ​സ്റ്റ​റു​ക​ളും ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​യി. ബ​റോ​സി​ന്‍റെ സ​മ​യ​ത്ത് ലാ​ല്‍ സാ​ര്‍ നേ​രി​ട്ടു വി​ളി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ ടാ​റ്റൂ ചെ​യ്തു, ഒ​പ്പം ആ ​സി​നി​മ​യു​ടെ കു​റേ​യ​ധി​കം വ​ര്‍​ക്കു​ക​ളും. പേ​ഴ്സ​ണ​ല്‍ പെ​യി​ന്‍റിം​ഗു​ക​ള്‍ ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ടാ​യി. "വൃ​ഷ​ഭ’​യി​ല്‍ പ്രോ​സ്തെ​റ്റി​ക്സ് ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യ​തും അ​ദ്ദേ​ഹ​മാ​ണ്. ലാ​ല്‍ സാ​ര്‍ പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ സി​നി​മ​യ്ക്കും കാ​ര​ക്ട​ര്‍ സ്കെ​ച്ച് ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ള്‍ വി​സ്മ​യ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യ്ക്കും പ്രോ​സ്തെ​റ്റി​ക്സ് ചെ​യ്യു​ന്നു​ണ്ട്.

തി​യേ​റ്റ​റി​ൽ

തി​യേ​റ്റ​ര്‍ സി​നി​മ​യി​ല്‍ റി​മ​യ്ക്കു വേ​ണ്ടി ഞാ​ന്‍ പ്രോ​സ്തെ​റ്റി​ക് ഡി​സൈ​നൊ​രു​ക്കി. മ​നോ​ജ് കി​ര​ണാ​ണ് സ്പെ​ഷ​ല്‍ മേ​ക്ക​പ്പ് ചെ​യ്ത​ത്. റി​മ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ച​ര്‍​മ​ത്തി​ലു​ണ്ടാ​യ ഇ​ന്‍​ഫ​ക്‌​ഷ​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ സം​വി​ധാ​യ​ക​ന്‍ സ​ജി​ന്‍​ബാ​ബു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​ദ്യം ക​ണ്‍​സ​പ്റ്റ് സ്കെ​ച്ചാ​യി അ​വ​ത​രി​പ്പി​ച്ചു. ചൊ​റി​ച്ചി​ല്‍ വ​രു​മ്പോ​ഴു​ള്ള​ത്, അ​തി​നു​ശേ​ഷം ചെ​റി​യ കു​രു​ക്ക​ളാ​കു​ന്ന​ത്, അ​തു പൊ​ട്ടു​ന്ന​ത്...​അ​ങ്ങ​നെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ ക്ലേ ​വ​ര്‍​ക്ക് ചെ​യ്തു. തു​ട​ര്‍​ന്നു സി​ലി​ക്ക​ണ്‍ വ​ര്‍​ക്ക് ചെ​യ്തു. അ​ത് റി​മ​ച്ചേ​ച്ചി​യു​ടെ മു​ഖ​ത്ത് നാ​ലു മ​ണി​ക്കൂ​റെ​ടു​ത്ത് ഒ​ട്ടി​ച്ചു. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഘ​ട്ട​മ​നു​സ​രി​ച്ചാ​ണ് കു​രു​ക്ക​ളു​ടെ നി​റ​വും മ​റ്റും സെ​റ്റ് ചെ​യ്ത​ത്. ക​ണ്ടി​ന്യൂ​യി​റ്റി നി​ല​നി​ര്‍​ത്താ​ന്‍ കു​രു​ക്ക​ളു​ടെ എ​ണ്ണം വ​രെ നോ​ക്കി, വ​ള​രെ ശ്ര​ദ്ധി​ച്ചാ​ണു ചെ​യ്ത​ത്.  

താ​ര​ങ്ങ​ള്‍​ക്കൊ​പ്പം....

K-Rail Survey

ബ്ലെ​സി സാ​ര്‍ കൂ​ടെ​യി​രു​ത്തി കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​റ​ഞ്ഞു​ത​ന്നാ​ണ് ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ക​ണ്‍​സ​പ്റ്റ് ആ​ര്‍​ട്ട് ചെ​യ്ത​ത്. പൃ​ഥ്വി​ക്കൊ​പ്പ​മു​ള്ള പ​യ്യ​ന്‍ മ​രി​ച്ചു​കി​ട​ക്കു​മ്പോ​ള്‍ ക​ണ്ണി​ല്‍ മ​ണ്ണു ക​യ​റു​ന്ന സീ​ന്‍. ക​ണ്ണു തു​റ​ന്നു ത​ന്നെ കി​ട​ക്ക​ണം, മ​ണ്ണ് അ​ടി​ച്ചു ക​യ​റു​ക​യും വേ​ണം. അ​താ​യി​രു​ന്നു ബ്ലെ​സി സാ​റി​ന്‍റെ ആ​വ​ശ്യം. തു​റ​ന്ന ക​ണ്ണ് പ്രോ​സ്തെ​റ്റി​ക്സ് ചെ​യ്ത് ക​ണ്ണി​നു മു​ക​ളി​ല്‍ ഒ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. പൃ​ഥ്വി​രാ​ജി​നു​വേ​ണ്ടി എം​പു​രാ​ന്‍, ക​ടു​വ എ​ന്നി​വ​യി​ല്‍ പ്രോ​സ്തെ​റ്റി​ക്സും വി​ലാ​യ​ത്ത് ബു​ദ്ധ​യി​ല്‍ കാ​ര​ക്ട​ര്‍ സ്കെ​ച്ചും ചെ​യ്തു. 

സു​നി​ല്‍ പ​ര​മേ​ശ്വ​ര​ന്‍റെ രു​ദ്ര​സിം​ഹാ​സ​നം, മേ ​ഹും മൂ​സ, പാ​പ്പ​ന്‍, ഒ​റ്റ​ക്കൊ​മ്പ​ന്‍ തു​ട​ങ്ങി​യ പ​ട​ങ്ങ​ളി​ല്‍ സു​രേ​ഷ് ഗോ​പി​ക്കും ഞാ​ന്‍ മേ​രി​ക്കു​ട്ടി​യി​ല്‍ ജ​യ​സൂ​ര്യ​യ്ക്കും പൂ​ക്കാ​ല​ത്തി​ൽ വി​ജ​യ​രാ​ഘ​വ​നും സ്കെ​ച്ച് ചെ​യ്തു. ടോ​വി​നോ​യു​ടെ ഫോ​റ​ന്‍​സി​ക്കി​ല്‍ കാ​ര​ക്ട​ര്‍ സ്കെ​ച്ച് ആ​ര്‍​ട്ടി​സ്റ്റാ​യി അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.

ര​ണ്ടാ​മൂ​ഴം സ്കെ​ച്ചു​ക​ള്‍ ചെ​യ്ത​ത്..?

ഒ​ടി​യ​ന്‍ ക​ഴി​ഞ്ഞ സ​മ​യ​ത്ത് ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ സ്ക്രി​പ്റ്റ് ശ്രീ​കു​മാ​ര്‍ സാ​റി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി ഭീ​മ​നെ വ​ര​ച്ചു. പ​ക്ഷേ, ആ ​പ്രോ​ജ​ക്ട് ന​ട​ന്നി​ല്ല. 2020നു​ശേ​ഷം എം​ടി സാ​റി​ന്‍റെ മ​ക​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ര​ണ്ടാ​മൂ​ഴ​ത്തി​ലെ കു​റ​ച്ചു സീ​ക്വ​ന്‍​സു​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും സ്കെ​ച്ച് ചെ​യ്യാ​നും എം​ടി സാ​ര്‍ അ​തൊ​ക്കെ ക​ണ്ടു തൃ​പ്തി​പ്പെ​ടാ​നും ഭാ​ഗ്യ​മു​ണ്ടാ​യി.

വ​ര്‍​ക്കി​നെ എ​ഐ സ്വാ​ധീ​നി​ക്കു​മോ..?

ലാ​ല്‍ സാ​റി​നെ രാ​ജാ​വാ​യി വേ​ണ​മെ​ന്നു പ​റ​ഞ്ഞാ​ല്‍ അ​ത് എ​ഐ ചെ​യ്തു​ത​രും. ഒ​രു​പ​ക്ഷേ, ആ ​ചി​ത്ര​ത്തി​ലെ വി​ഗ് ചെ​യ്ത് ഒ​ട്ടി​ച്ച് സെ​റ്റാ​ക്കി​യെ​ടു​ക്കാ​ന്‍ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​വാം. അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള​തി​നാ​ല്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ ത​ല​യു​ടെ ഷേ​പ്പ് അ​നു​സ​രി​ച്ചും മ​റ്റും ആ​ര്‍​ക്ക് എ​വി​ടെ എ​ങ്ങ​നെ അ​തു ചെ​യ്യാം എ​ന്ന​തി​നെ​ക്കു​റി​ച്ച് എ​നി​ക്കു ധാ​ര​ണ​യു​ണ്ട്. 

ടൈ​പ്പ് ചെ​യ്തു​കൊ​ടു​ത്താ​ല്‍ എ​ഐ പെ​ട്ടെ​ന്ന് ഔ​ട്ട് ത​രും. പ​ക്ഷേ, ഒ​രു ക​ലാ​കാ​ര​ന്‍ അ​തു ചെ​യ്തെ​ടു​ക്കു​മ്പോ​ള്‍ സ​മ​യ​ന​ഷ്ട​മു​ണ്ടാ​യാ​ലും അ​യാ​ളു​ടെ ക​ഴി​വി​ന് കു​റ​ച്ചു​കൂ​ടി ഊ​ര്‍​ജം കി​ട്ടും. ചി​ല വ​ര്‍​ക്കു​ക​ളി​ല്‍ ന​മു​ക്കാ​വ​ശ്യ​മാ​യ പോ​സ് നി​ര്‍​ദേ​ശി​ച്ചാ​ല്‍ എ​ഐ അ​തു ത​രും. അ​തി​ല്‍ ന​മ്മു​ടേ​താ​യ പ​രി​ശ്ര​മം കൂ​ടി ചേ​ര്‍​ത്ത് ന​ല്ല റി​സ​ള്‍​ട്ടി​ലെ​ത്താം.

Tags : Sethu Shivanandhan Star Chat

Recent News

Up