തമിഴ്നാട്ടിലും ആരാധകരെ കൈയിലെടുക്കാൻ ബേസിൽ ജോസഫ്. വിഘ്നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന രാവഡി എന്ന ചിത്രത്തിലെ ബേസിലിന്റെ ക്യാരക്റ്റർ ഇന്‍ട്രോ പുറത്തുവന്നു.
ഒരു മുഴുനീള കോളജ് എന്റർടെയ്നർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ക്യാരക്റ്റർ ടീസർ നൽകുന്ന സൂചനകൾ. മാസ് ഗെറ്റപ്പിലാണ് ബേസില്‍ ചിത്രത്തിലെത്തുന്നത്.
ക്യാരക്റ്റർ റിവീൽ വിഡിയോയിൽ ഏറ്റവും ഒടുവിലായാണ് ബേസിലെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രമാണിത്. വിഡിയോയുടെ കമന്റ് ബോക്സ് നിറയെ ബേസിൽ ഫാൻസിന്റേ ബഹളമാണ്.
സിറായ് ഫെയിം എൽ.കെ. അക്ഷയ് ആണ് ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രം. ജോൺ വിജയ്, സത്യൻ, ജാഫർ സാദിഖ്, നോബിൾ കെ. ജെയിംസ്, അരുണാചലേശ്വരൻ പി എ, ഷാരിഖ് ഹസ്സൻ, ഐശ്വര്യ ശർമ്മ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.
സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ എസ്.എസ്. ലളിത് കുമാർ ആണ് ഈ സിനിമ നിർമിക്കുന്നത്. എൽ.കെ. അക്ഷയ് കുമാർ സഹനിർമാതാവും കെ. അരുണും മണികണ്ഠനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്. ബ്ലഡി ബെഗ്ഗർ (2024), കിസ് (2025) എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ജെൻ മാർട്ടിൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
Tags : RAAWADI Basil Joseph kollywood