നടി നിധി അഗർവാളിന് നേരെയുണ്ടായ ആരാധകരുടെ അതിക്രമത്തിന് പിന്നാലെ സമാനരീതിയിൽ ആക്രമണത്തിന് ഇരയായി സമാന്തയും. ഒരു ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സമാന്തയ്ക്കും ദുരനുഭവം നേരിട്ടത്.
ഞായറാഴ്ച ഹൈദരാബാദിൽ ഒരു വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സമാന്ത. എന്നാല്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയില്‍ സാമന്തയും കുടുങ്ങുകയായിരുന്നു. ഇടയ്ക്ക് ഒരാള്‍ സമാന്തയുടെ സാരിയില്‍ ചവിട്ടുന്നതും ദേഹത്തേക്ക് വീഴാന്‍ പോകുന്നതും വീഡിയോയില്‍ കാണാം.
ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും സമാന്തയെ ആൾക്കൂട്ടം പൊതിയുകയായിരുന്നു. ആരാധകരുടെ തിക്കിനും തിരക്കിനുമിടയിലും സംയമനത്തോടെ നില്ക്കുന്ന സമാന്തയെ ദൃശ്യങ്ങളില്‍ കാണാം.
ഇതിലും വലിയ രീതിയിലുള്ള അതിക്രമം ആണ് നിധി നേരിട്ടത്. ദി രാജാസാബ് സിനിമയിലെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് മടങ്ങവേയാണ് നിധിക്ക് നേരെ ആരാധകരുടെ കടന്നുകയറ്റം ഉണ്ടായത്.
നിധി അഗര്‍വാളിനെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെല്‍ഫി എടുക്കാനുമെല്ലാമായിരുന്നു ആരാധകരുടെ ശ്രമം. നാലുഭാഗത്തുനിന്നും ആരാധകർ വളഞ്ഞതോടെ നടി അവർക്കിടയിൽ പെട്ടുപോവുകയായിരുന്നു.
Tags : Samantha Ruth Prabhu mobbed by fans Nidhhi Agerwal