x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഴയ നിവിനെ തിരിച്ചുകിട്ടിയേ...സർവ്വം മായ അണിയറക്കാഴ്ചകൾ


Published: December 5, 2025 09:38 AM IST | Updated: December 5, 2025 09:38 AM IST

അഖില്‍ സത്യന്‍ നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാന്‍റസി ഹൊറര്‍ കോമഡി ചിത്രം സര്‍വ്വം മായയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പഴയ നിവിനെ കാണാൻ സാധിച്ചെന്നാണ് വീഡിയോ കണ്ട് ആരാധകർ കുറിക്കുന്നത്.

പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച രൂപത്തിലാണ് നിവിൻ പോളിയെ ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്ന സൂചന വീഡിയോ നല്‍കുന്നു.​ ഗൗരവമുള്ള ഭാവത്തിൽ നിന്നും ചന്ദനക്കുറിയണിഞ്ഞ നിഷ്‌കളങ്കനായ ഗ്രാമീണനിലേക്കുള്ള നിവിന്‍റെ വേഷപ്പകർച്ചകൾ സിനിമയിൽ കാണാനാകും.

 

നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സർവ്വം മായക്കുണ്ട്. ഇവർക്കൊപ്പം മലയാളത്തിന്‍റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

ജസ്റ്റിൻ പ്രഭാകരന്‍റെ ഈണം, ശരൺ വേലായുധന്‍റെ കാമറ, അഖിൽ സത്യൻ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. ഫാന്‍റസിയുടെ മായക്കാഴ്ചകളും, നർമ്മത്തിന്‍റെ മനോഹര നിമിഷങ്ങളും ഒരുമിക്കുന്ന സിനിമയാണ് സർവ്വം മായ.

സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്. ചിത്രം ക്രിസ്മസ് ദിവസം തിയറ്ററുകളിലെത്തും.

Tags : Sarvam Maya Nivin Pauly Akhil Sathyan

Recent News

Up