നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായയിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ. നിവിന്റെ കഥാപാത്രം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന രംഗത്തിലെ ഒരു ഭാഗമാണ് വീഡിയോയിൽ കാണാനാകുക.
ഈ രംഗം ഡിലീറ്റ് ചെയ്തതോടെ അതിൽ അഭിനയിച്ച നിരവധി പേരുടെ അവസരങ്ങളാണ് ഇല്ലാതായത്. ഇത് അവർക്ക് എത്രമാത്രം സങ്കടമായിക്കാണും എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്.
ഈ സീനിൽ അഭിനയിച്ചവർക്ക് ഒരുപാട് സന്തോഷം ആയിക്കാണും.. എന്നാലും സിനിമയിൽ വരാതിരുന്നപ്പോൾ ഒരുപാട് വിഷമിച്ചിട്ടുണ്ടാകും എന്നൊക്കെയാണ് പ്രേക്ഷക കമന്റുകൾ.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സർവ്വം മായയ്ക്കുണ്ട്.
Tags : Sarvam Maya Akhil Sathyan Nivin Pauly |