നിവിൻ പോളി നായകനായെത്തിയ സർവ്വം മായ വൻവിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം പത്തുദിവസം കൊണ്ട് 100 കോടി നേടിയിരിക്കുകയാണ്. നിവിന്റെ കരിയറിലെ ആദ്യ നൂറുകോടി ചിത്രമാണിത്.
അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 25-നാണ് റിലീസ് ചെയ്തത്. ഫീൽ ഗുഡ് സിനിമയാണ് ചിത്രം. അഞ്ച് ദിവസം കൊണ്ട് 50 കോടിയാണ് ചിത്രം നേടിയത്.
നിവിന്റെ കരിയർ തന്നെ മാറ്റിമറിച്ച പ്രേമം ആയിരുന്നു ഇതുവരെ താരത്തിന്റെ ഏറ്റവും വലിയ ഹിറ്റ്. 2015ൽ പുറത്തിറങ്ങിയ സിനിമ ആഗോളതലത്തിൽ 72 കോടി രൂപ നേടി. എന്നാൽ എട്ടാം ദിവസം 75 കോടി ക്ലബിലെത്തിയ സർവം മായ ഈ നേട്ടം തിരുത്തിക്കുറിച്ചു.
ഒൻപതാം ദിവസം കേരളത്തിലെ മാത്രം കളക്ഷൻ അഞ്ച് കോടി രൂപയോളമായിരുന്നു. പത്താം ദിവസം ആഭ്യന്തര മാർക്കറ്റിൽ നിന്ന് സിനിമ നാല് കോടി രൂപയ്ക്ക് മുകളിൽ കളക്ട് ചെയ്തു.
Tags : sarvam maya nivin pauly