ഇന്ത്യൻ സിനിമയ്ക്ക് സമാന്തര ഭാഷയും ധാരയും നൽകിയ സംവിധായകരിൽ പ്രമുഖ ചലച്ചിത്ര സംവിധായകനായിരുന്നു ശ്യാം ബെനഗൽ. 2025 ഡിസംബർ 23ന് ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികയുന്നു.
ഇന്ത്യൻ സമാന്തര സിനിമയുടെ ദേശീയ ചരിത്രത്തെ കൂടി പല രീതികളിൽ ബെനഗലിന്റെ ചലച്ചിത്ര സപര്യ രേഖപ്പെടുത്തുന്നുണ്ട്. ബെനഗൽ ചിത്രങ്ങൾ വിവിധ കാരണങ്ങൾ കൊണ്ടാണ് അനന്യമാകുന്നത്. അതിൽ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യയുടെ സമ്പന്നതയും വൈവിധ്യവുമാണ്.
ശ്യാം ബെനഗൽ തന്റെ ജീവിതത്തിൽ താരതമ്യേന വൈകിയാണ് മുഴുനീള കഥാചിത്ര സംവിധാനത്തിലേക്ക് കടന്നത്. 1934 ൽ ജനിച്ച ബെനഗൽ തന്റെ ആദ്യ ചിത്രമായ അങ്കൂർ ചിത്രീകരിക്കുന്നത് 1973 ലാണ്.
അതിനു മുൻപ് തന്നെ അദ്ദേഹം ഒട്ടനവധി പരസ്യചിത്രങ്ങളും, രേഖാചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും നിർമ്മിച്ചിരുന്നു. ഈ മാധ്യമ പരിചയം ബെനഗൽചിത്രങ്ങൾ എപ്പോഴും പുലർത്താറുള്ള സാങ്കേതിക മികവിൽ പ്രകടമായി തന്നെ കാണാം.
അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും, ചഛായാഗ്രഹണം, സന്നിവേശനം, ശബ്ദലേഖനം, സംഗീതം തുടങ്ങിയ മേഖലകളിൽ എല്ലാം ശ്യാം ബെനഗലിനുള്ള കൈയടക്കം ശ്രദ്ധേയമാണ്. മറ്റൊരു സവിശേഷത അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ വൈവിധ്യമാണ്
ആദ്യകാല റിയലിസ്റ്റിക് ശൈലിയിലുള്ള ചിത്രങ്ങളിൽ തുടങ്ങി സാഹിത്യ കൃതികളെയും ചരിത്രപുരുഷന്മാരെ കുറിച്ചുമുള്ള ചിത്രങ്ങളും കുട്ടികൾക്കായുള്ള സിനിമയും പിന്നീട് ജനപ്രിയ ശൈലികൾ പിൻപറ്റുന്ന സമകാലിക ചിത്രങ്ങൾ വരെ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
പല സ്ഥലങ്ങളെയും കാലഘട്ടങ്ങളെയും ഈ ആഖ്യാനങ്ങൾ പശ്ചാത്തലമാക്കി. ഗ്രാമീണ ഇന്ത്യയും ചരിത്രവും ആണ് ബെനഗലിന്റെ ഇഷ്ട സ്ഥലകാല പരിസരം. കൊളോണിയലിസം, ഫ്യൂഡലിസം, ജാതീയത, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യ ലബ്ദി, തീവ്രവാദ പ്രസ്ഥാനങ്ങൾ, ദേശീയ വികസന പദ്ധതികൾ, വർഗീയതയുടെ ഉദയം, ആഗോളവൽക്കരണം തുടങ്ങി കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഇന്ത്യൻ ചരിത്രത്തിലെ മാറ്റങ്ങളും ഗതിവിഗതികളും ബെനഗൽ ചിത്രങ്ങളിൽ പ്രതിപാദ വിഷയമാക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ശ്യാം ബെനഗലിന്റെ സിനിമാ ജീവിതത്തെ ഏറെ സ്വാധീനിച്ചത് സത്യജിത് റായ് ആയിരുന്നു.
പഥേർ പാഞ്ചാലിയിൽ തുടങ്ങുന്ന റായ് സിനിമകളുടെ ലാളിത്യവും ഗ്രാമ്യയാഥാർത്ഥ്യങ്ങളുടെ സത്യസന്ധമായ ആവിഷ്കാരവും ബെനഗലിനെ കൂടുതൽ ഇന്ത്യൻ നവ തരംഗ പ്രസ്ഥാനത്തെ പൂർണമായും ശ്യാംബെനഗൽ പ്രതിനിധാനം ചെയ്യുന്നില്ല. നവ തരംഗത്തിന്റെ ആവിഷ്കാര സംഗീതങ്ങൾ സ്വാംശീകരിച്ചു കൊണ്ട് ഹിന്ദി റിയലിസ്റ്റിക് സിനിമകളുടെ പാത സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
അങ്ങനെ നവ തരംഗത്തിന്റെ റിയലിസ്റ്റിക് മുഖമാവുകയായിരുന്ന ശ്യാം ബെനഗൽ ആഖ്യാനത്തിൽ പുതുമ തേടുമ്പോഴും ഇന്ത്യൻ യാഥാർത്ഥ്യ ങ്ങളുടെ സത്യസന്ധമായ മുഖം അദ്ദേഹം മറയ്ക്കുന്നില്ല തന്റെ അരനൂറ്റാണ്ടി ലേറെ നീളുന്ന ചലച്ചിത്രകാലത്തിൽ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും അദ്ദേഹം ഈ നിഷ്കർഷത പുലർത്തിയിരുന്നു എന്ന് കാണാം.
ബെനഗലിന്റെ ഗ്രാമീണ ചിത്രത്രയങ്ങൾ
ശ്യാംബെനഗലിന് ഇന്ത്യൻ സമാന്തര സിനിമകളിൽ ശക്തമായ സ്ഥാനം നേടിക്കൊടുത്ത ആദ്യകാല സിനിമകളാണ് അങ്കൂർ, നിശാന്ത്, മന്ഥൻ എന്നിവ. അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രാമീണ ചിത്രത്രയങ്ങളായാണ് ഈ സിനിമകളെ നിരൂപകർ വിശേഷിപ്പിക്കുന്നത്.
തെലുങ്കാന കർഷക സമരത്തിന്റെ ഫലമായുണ്ടായ തൊഴിലാളി മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് അങ്കൂറിൻ്റെ കഥാതന്തു വികസിക്കുന്നത്, ഫ്യൂഡൽ വ്യവസ്ഥിതി കൊടികുത്തി വാണിടുന്ന ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ ദളിത് വിഭാഗത്തിലുള്ള തൊഴിലാളികൾ അനുഭവിക്കേണ്ടിവരുന്ന കൊടും പീഢനങ്ങൾ ആണ് അങ്കൂറിൽ പ്രതിപാദി ക്കുന്നത്.
നിശാന്തിൽ എത്തുമ്പോൾ ഫ്യൂഡൽ അടിച്ചമർത്തലും സാധാരണ ജനതയുടെ പ്രതിരോധവും കുറെ കൂടി തീവ്രമായി ആവിഷ്കരിക്കപ്പെടുന്നു.
മന്ഥനിൽ അടിച്ചമർത്തലിന്റെയും ചൂഷണത്തിന്റെയും വിമോചനത്തി ന്റെയും പ്രമേയം ആവർത്തിക്കുകയാണ്. ദേശീയോദ്ഗ്രഥന മാതൃകയിലേക്ക് നയിക്കുന്നു എന്ന സവിശേഷ തയും ഉണ്ട്.
70-കളിലെയും 80-കളിലെയും സമാന്തര സിനിമ പ്രസ്ഥാനത്തിൽ ശ്യാം ബെനഗലിന്റെ ചലച്ചിത്രങ്ങൾ പ്രധാന പങ്കുവഹിച്ചു. രാജ്യത്തെ ജാതിവ്യവസ്ഥ ഗ്രാമീണ ഫ്യൂഡലിസം എന്നിവയെ രൂക്ഷമായി വിമർശിച്ച അങ്കൂർ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടി.
മൂന്നാമത്തെ ചിത്രമായ നിശാന്ത് കാൻ ചലച്ചിത്രമേളയിൽ പാം ഡിഓർന് നോമിനേറ്റഡ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഗ്രാമീണ ചിത്രങ്ങൾക്ക് പുറമേ ഭൂമിക ജുനൂൺ എന്നിവ ശക്തമായ സിനിമാറ്റിക് ആഖ്യാനങ്ങളായി.
80-കളിൽ ഇറങ്ങിയ കലിയുഗ്, ആരോഹൻ, മണ്ടി, ത്രികാല, സുസ്മാൻ എന്നീ ചിത്രങ്ങൾ നിരൂപക പ്രശംസ നേടി. 18 ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡിനും അർഹനായി.
1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 23 ഫീച്ചർ ചിത്രങ്ങളും നാല്പതോളം ഡോക്യുമെന്ററികളും നിരവധി ഹ്രസ്വ ചിത്രങ്ങളും നിറഞ്ഞുനിന്ന ചലച്ചിത്ര വർഷങ്ങൾ. സമാന്തര സിനിമയിലെ ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അത്രയും കർമ്മനിരതനായ ഒരു ചലച്ചിത്രകാരന്റെ ജീവിതത്തിനാണ് 2024 ഡിസംബർ 23ന് തിരശീല വീണത്.
സ്ത്രീകൾക്ക് എന്നും ശ്യാംബെനഗൽ സിനിമകളിൽ ഒരു പ്രധാന സ്ഥാനം ഉണ്ടായിരുന്നു. ചെറുത്തു നിൽപ്പിന്റെ ശക്തിയായി സ്ത്രീയെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അങ്കൂറിലും മന്ഥനയിലും ഇത്തരം സ്ത്രീ കഥാപാത്രങ്ങളെ അദ്ദേഹം ആവിഷ്കരിച്ചിരുന്നു.
പുരുഷമേധാവിത്വം കൊടി കുത്തി വാഴുന്ന ഒരു സാമൂഹ്യക്രമത്തിൽ സ്ത്രീ ചൂഷണ വസ്തുവായി തീരുന്ന ഒരു സാഹചര്യം നിലനിൽക്കുന്നു. സ്ത്രീ കഥാപാത്രങ്ങളിലൂടെ മധ്യവർഗ്ഗ സദാചാര മൂല്യങ്ങളെ ചോദ്യം ചെയ്യുവാനും പരമ്പരാഗത കുടുംബ സങ്കൽപ്പങ്ങളിൽ നിന്നും വിമോചിതരാകാൻ വെമ്പൽ കൊള്ളുന്ന സ്ത്രീകളെ അവതരിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചു.
ശ്യാം ബെനഗലിനെ മറ്റ് സമാന്തര സിനിമ സംവിധായകരിൽ നിന്നും വേറിട്ട് നിർത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ സിനിമകൾ പുലർത്തുന്ന വൈവിധ്യവും സത്യസന്ധതയും തന്നെയാണ്. സാമൂഹ്യ പ്രശ്നങ്ങളെ വെല്ലുവിളികളോടെ നേരിടുകയും പാർശ്വവൽക്കരിക്കപ്പെട്ടവരോടൊപ്പം എന്നും നിലയുറപ്പിക്കുകയും ചെയ്തു.
ഹിന്ദി ഭാഷ സിനിമയ്ക്ക് സാമൂഹ്യ പ്രതിബദ്ധതയുടെയും രാഷ്ട്രീയ സ്പന്ദനങ്ങളുടെയും ഒരു യഥാർത്ഥ മുഖം നൽകാനാണ് അദ്ദേഹം ശ്രമിച്ചത് താരത്തിളക്കത്തിലും ആഡംബര ങ്ങളിലും നിറഞ്ഞാടിയിരുന്ന ഹിന്ദി സിനിമയ്ക്ക് യാഥാർത്ഥ്യ ങ്ങളുടെ ഒരു മുഖം സമ്മാനിച്ചത് ആയിരിക്കും അദ്ദേഹത്തിൻറെ ഏറ്റവും വലിയ സംഭാവന. സമാന്തര സിനിമയിലെ അസഹ്യമായ മൗനത്തിന്റെ ഇടവേളകളും ആഖ്യാന ത്തിലെ ദുരൂഹതയൊന്നും ബെനഗൽ സിനിമകളിൽ കാണാനാവില്ല.
സമാന്തര സിനിമ പ്രസ്ഥാനത്തിന്റെ കുത്തൊഴുക്കുകൾ നിലച്ചപ്പോൾ പല സംവിധായകരും പിന്നോക്കം പോയപ്പോൾ ശ്യാം ബെനഗൽ വെള്ളിത്തിരയിൽ ശക്തമായ വിസ്മയം തീർത്തു കൊണ്ടിരിന്നു. ഇന്ത്യൻ മാസ്റ്റർ സംവിധായകരായ സത്യജിത് റായ്, ഋതിക് ഘട്ടക്, മൃണാൾ സെൻ എന്നിവരടങ്ങുന്ന സിനിമകൾക്കുള്ളിൽ നിന്നും വ്യത്യസ്തമായ വിഭാഗം പ്രേക്ഷകരെ അദ്ദേഹം കണ്ടെത്തി.
ഇന്ത്യൻ സമാന്തര സിനിമയുടെ പ്രയോക്താവും പ്രചാരകനുമായാണ് ശ്യാം ബെനഗൽ അറിയപ്പെടുന്നത്. സമാന്തര സിനിമയ്ക്ക് പ്രത്യേകിച്ച് ഹിന്ദി റിയലിസ്റ്റിക് സിനിമയ്ക്ക് പുതിയൊരു ആഖ്യാന രീതിയും സൗന്ദര്യ ശാസ്ത്രവും രചിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭൂമികയിൽ നിന്നുകൊണ്ട് വിസ്ലേഷണം നടത്തുന്ന പ്രായോഗികതയും, പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ആദരിച്ചു. 23 ഫീച്ചർ ചിത്രങ്ങളും നാല്പതോളം ഡോക്യുമെൻററികളും നിരവധി ഹ്രസ്വ ചിത്രങ്ങളും നിറഞ്ഞുനിന്ന ചലച്ചിത്ര വർഷങ്ങൾ. സമാന്തര സിനിമയിലെ ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അത്രയും കർമ്മനിരതനായ ഒരു ചലച്ചിത്രകാരന്റെ ജീവിതത്തിനാണ് 2024 ഡിസംബർ 23ന് തിരശ്ശീല വീണത്.
സ്ത്രീകൾക്ക് എന്നും ശ്യാംബെനഗൽ സിനിമകളിൽ ഒരു പ്രധാന സ്ഥാനം ഉണ്ടായിരുന്നു. ചെറുത്തു നിൽപ്പിന്റെ ശക്തിയായി സ്ത്രീയെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അങ്കൂറിലും മന്ഥനയിലും ഇത്തരം സ്ത്രീ കഥാപാത്രങ്ങളെ അദ്ദേഹം ആവിഷ്കരിച്ചിരുന്നു.
പുരുഷമേധാവിത്വം കൊടി കുത്തി വാഴുന്ന ഒരു സാമൂഹ്യക്രമത്തിൽ സ്ത്രീ ചൂഷണ വസ്തുവായി തീരുന്ന ഒരു സാഹചര്യം നിലനിൽക്കുന്നു. സ്ത്രീ കഥാപാത്രങ്ങളിലൂടെ മധ്യവർഗ്ഗ സദാചാര മൂല്യങ്ങളെ ചോദ്യം ചെയ്യുവാനും പരമ്പരാഗത കുടുംബ സങ്കൽപ്പങ്ങളിൽ നിന്നും വിമോചിതരാകാൻ വെമ്പൽ കൊള്ളുന്ന സ്ത്രീകളെ അവതരിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചു.
ശ്യാം ബെനഗലിനെ മറ്റ് സമാന്തര സിനിമ സംവിധായകരിൽ നിന്നും വേറിട്ട് നിർത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ സിനിമകൾ പുലർത്തുന്ന വൈവിധ്യവും സത്യസന്ധതയും തന്നെയാണ്. സാമൂഹ്യ പ്രശ്നങ്ങളെ വെല്ലുവിളികളോടെ നേരിടുകയും പാർശ്വവൽക്കരിക്ക പ്പെട്ടവരോടൊപ്പം എന്നും നിലയുറപ്പിക്കുകയും ചെയ്തു.
ഹിന്ദി ഭാഷ സിനിമയ്ക്ക് സാമൂഹ്യ പ്രതിബദ്ധതയുടെയും രാഷ്ട്രീയ സ്പന്ദനങ്ങളുടെയും ഒരു യഥാർത്ഥ മുഖം നൽകാനാണ് അദ്ദേഹം ശ്രമിച്ചത് താരത്തിളക്കത്തിലും ആഡംബര ങ്ങളിലും നിറഞ്ഞാടിയിരുന്ന ഹിന്ദി സിനിമയ്ക്ക് യാഥാർത്ഥ്യങ്ങളുടെ ഒരു മുഖം സമ്മാനിച്ചത് ആയിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. സമാന്തര സിനിമയിലെ അസഹ്യമായ മൗനത്തിന്റെ ഇടവേളകളും ആഖ്യാന ത്തിലെ ദുരൂഹതയൊന്നും ബെനഗൽ സിനിമകളിൽ കാണാനാവില്ല.
സമാന്തര സിനിമ പ്രസ്ഥാനത്തിന്റെ കുത്തൊഴുക്കുകൾ നിലച്ചപ്പോൾ പല സംവിധായകരും പിന്നോക്കം പോയപ്പോൾ ശ്യാം ബെനഗൽ വെള്ളിത്തിരയിൽ ശക്തമായ വിസ്മയം തീർത്തു കൊണ്ടിരിന്നു. ഇന്ത്യൻ മാസ്റ്റർ സംവിധായകരായ സത്യജിത് റായ്, ഋതിക് ഘട്ടക്, മൃണാൾ സെൻ എന്നിവരടങ്ങുന്ന സിനിമകൾ ക്കുള്ളിൽ നിന്നും വ്യത്യസ്തമായ വിഭാഗം പ്രേക്ഷകരെ അദ്ദേഹം കണ്ടെത്തി.
ഇന്ത്യൻ സമാന്തര സിനിമയുടെ പ്രയോക്താവും പ്രചാരകനുമായാണ് ശ്യാം ബെനഗൽ അറിയപ്പെടുന്നത്. സമാന്തര സിനിമയ്ക്ക് പ്രത്യേകിച്ച് ഹിന്ദി റിയലിസ്റ്റിക് സിനിമയ്ക്ക് പുതിയൊരു ആഖ്യാന രീതിയും സൗന്ദര്യ ശാസ്ത്രവും രചിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭൂമികയിൽ നിന്നുകൊണ്ട് വിസ്ലേഷണം നടത്തുന്ന പ്രായോഗി കതയും, പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ സ്വാതന്ത്ര്യ ദാഹവും, ഇന്ത്യൻ ഗ്രാമങ്ങളിലെ ചൂഷണത്തിന് വിധേയരായ ദളിതരുടെ യാതനാപൂർണമായ ജീവിതവും, ഗ്രാമ വികസനങ്ങളിലൂടെ ദേശീയോദ്ഗ്രഥനമെന്ന സങ്കൽപ്പവും, ഇന്ത്യ ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകളിലെ സമകാലിക പ്രസക്തിയു മൊക്കെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ അന്തർധാരകളായിരുന്നു. സമാന്തര സിനിമയുടെ പുഷ്കലമായ ഒരു കാലഘട്ടത്തിന് ശ്യാംബെനഗൽ അരങ്ങൊഴിഞ്ഞ തോടെ തിരശീല വീഴുകയായിരുന്നു.
Tags : Shyam Benegal Indian film director screenwriter