നാഗചൈതന്യയുമൊത്തുള്ള വിവാഹത്തിന്‍റെ ആദ്യവാർഷികം ആഘോഷിച്ച് ശോഭിത ധുലിപാല. ഈ ഒരു വർഷം കൊണ്ട് താൻ പുതിയൊരാളായി മാറിയെന്നും തീയിൽ ശുദ്ധികരിക്കപ്പെട്ടപോലെ തോന്നുന്നുവെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വിവാഹച്ചടങ്ങുകളുടെ മനോഹരമായ ഹൈലൈറ്റ് വീഡിയോയും ശോഭിത ആരാധകർക്കായി പങ്കുവെച്ചു. ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിച്ച് നാഗ ചൈതന്യയും കമന്‍റ് പങ്കുവച്ചു. കാറ്റ് എപ്പോഴും വീശുന്നത് സ്വഗൃഹത്തിലേക്കാണ്. ഡെക്കാണിൽ തിരിച്ചെത്തി, ഭർത്താവ് എന്ന് ഞാൻ വിളിക്കുന്ന മനുഷ്യനോടൊപ്പം സൂര്യനെ ചുറ്റിയുള്ള ഒരു വർഷത്തെ ഒരു യാത്ര. ഞാൻ പുതിയ ഒരാളായി മാറിയതുപോലെ തോന്നുന്നു. തീയിൽ ശുദ്ധീകരിക്കപ്പെട്ടതുപോലെ. ഭാര്യയായിട്ട് ഒരു വർഷം.’’– വിവാഹ വീഡിയോയ്‌ക്കൊപ്പം ശോഭിത കുറിച്ചു.
“നിന്‍റെ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു പ്രിയപ്പെട്ടവളേ. നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു, വിവാഹവാർഷികാശംസകൾ.” എന്നായിരുന്നു നാഗയുടെ കമന്‍റ്.
നാഗ ചൈതന്യയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ശോഭിത ധുലിപാലയ്ക്ക് ക്രൂരമായ ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. നാഗ ചൈതന്യയുടെ മുൻഭാര്യയായ സമാന്തയുടെ ആരാധകരിൽ നിന്ന് ശോഭിതയ്ക്ക് കടുത്ത വിമർശനമാണ് ഏറ്റുവാങ്ങേണ്ടിവന്നത്.
2021-ൽ നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച നാഗ ചൈതന്യയുടെ വിവാഹമോചനത്തിന് പലരും ശോഭിതയെ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, നാഗ ചൈതന്യയുടെ മുൻഭാര്യ സമാന്ത വിവാഹിതയായത് ഡിസംബർ ഒന്നിനാണ്. കോയമ്പത്തൂരിലെ ഈശ ഫൗണ്ടേഷന്‍റെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ച് സംവിധായകനും നിർമാതാവുമായ രാജ് നിഡിമോരുവിനെയാണ് സമാന്ത വിവാഹം കഴിച്ചത്.
Tags : Sobhita Dhulipala Naga Chaitanya wedding anniversary