രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ബോളിവുഡ് നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഷർട്ട് ഓപ്പണായിട്ടുള്ള നിറവയറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
വർക്കിംഗ് മദർ എന്ന അടിക്കുറിപ്പും സോനം നൽകിയിട്ടുണ്ട്. നിറവയർ കാണും വിധത്തിലാണ് ചിത്രങ്ങളുള്ളത്. ആദ്യ കുഞ്ഞിനെ ഗർഭിണിയായപ്പോൾ വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ടുമായി താരം എത്തിയിരുന്നു.
2018ലാണ് സോനം കപൂർ വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും 2022-ല്‍ മകന് ജനിച്ചിരുന്നു. 40കാരിയായ സോനം ഇത് രണ്ടാം തവണയാണ് അമ്മയാകാൻ ഒരുങ്ങുന്നത്.
Tags : Sonam Kapoor pregnancy shoot pregnancy