ടോക്സിക് ടീസറിൽ യാഷിന്റെ കാറിൽ നിന്നും കിടിലൻ ഇൻട്രോയോടെ ഇറങ്ങിയ ആളെ പിടികിട്ടിയോ?. യാഷിന്റെ മാസ് ഇൻട്രോക്ക് വഴിയൊരുക്കാൻ വന്ന നീണ്ടമുടിയുള്ള മെലിഞ്ഞ മനുഷ്യൻ മറ്റാരുമല്ല. നമ്മുടെ മലയാളത്തിൽ നിന്നുമുള്ള സുർജിത്ത് ഗോപിനാഥാണ് ആ നടൻ.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ ആളാണ് സുർജിത്ത്. തൃശൂർ സ്വദേശിയാണ്. ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന ചിത്രത്തിലൂടെയാണ് സുർജിത്ത് സിനിമയിലെത്തുന്നത്.
ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധേയമായ പല നാടകങ്ങളിലും സുർജിത്ത് അഭിനയിച്ചിട്ടുണ്ട്. ഇയ്യോബിന്റെ പുസ്തകം, ചാർലി, ബിരിയാണി തുടങ്ങിയ സിനിമകളിലെ സുർജിത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.
Tags : surjith gopinathan toxic movie geethu mohandas yaash