സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ വീഡിയോ പുറത്ത്. ചെന്നൈയില്‍ വച്ചു നടന്ന ചടങ്ങിൽ സൂര്യ, ജ്യോതിക, കാർത്തി, നസ്രിയ, ജിത്തു മാധവൻ, നസ്ലിൻ, മാഷർ ഹംസ, സുഷിൻ ശ്യാം തുടങ്ങിയവർ പങ്കെടുത്തു.
സൂര്യയെയും ജ്യോതികയെയും ചിരിപ്പിക്കുന്ന നസ്രിയയെയും വീഡിയോയിൽ കാണാം. ചിത്രത്തിൽ നസ്രിയയാണ് നായികയായി എത്തുന്നത്. പ്രധാന കഥാപാത്രമായി നസ്ലിനുമുണ്ട്. സൂര്യയുടെ 47ാം ചിത്രമാണ് ജിത്തു മാധവന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്.
സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്. പൂജ ചടങ്ങിൽ നിന്നുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൽ സൂര്യ പോലീസ് ഓഫിസറായാണ് എത്തുന്നത് എന്ന് റിപ്പോർട്ടുണ്ട്.
Tags : Suriya Jyothika Nazriya jithu madhavan