x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മാ​ശ​യെ​ന്ന പേ​രി​ൽ ബോ​ഡി ഷെ​യ്മിം​ഗ് സാ​ധാ​ര​ണ​മാ​ക്കു​ന്ന പ്ര​വ​ണ​ത; ഗൗ​രി കി​ഷ​ൻ


Published: November 8, 2025 03:05 PM IST | Updated: November 8, 2025 03:11 PM IST

ബോ​ഡി ഷെ​യ്മിം​ഗ് ചോ​ദ്യം ഉ​ന്ന​യി​ച്ച യു​ട്യൂ​ബ​ർ​ക്ക് ത​ക്ക മ​റു​പ​ടി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ത​നി​ക്ക് ല​ഭി​ച്ച പി​ന്തു​ണ​യ്ക്ക് ന​ന്ദി അ​റി​യി​ച്ച് ന​ടി ഗൗ​രി ജി. ​കി​ഷ​ൻ. 

ത​മാ​ശ​യെ​ന്ന പേ​രി​ൽ ബോ​ഡി ഷെ​യ്മിം​ഗ് സാ​ധാ​ര​ണ​മാ​ക്കു​ന്ന പ്ര​വ​ണ​ത ഇ​പ്പോ​ഴു​മു​ണ്ടെ​ന്നും സ​മാ​ന​മാ​യ അ​നു​ഭ​വം നേ​രി​ട്ട ആ​ർ​ക്കും ശ​ബ്ദ​മു​യ​ർ​ത്താ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും ഗൗ​രി കി​ഷ​ൻ പ​റ​ഞ്ഞു. 

ഗൗ​രി കി​ഷ​ന്‍റെ പ്ര​സ്താ​വ​ന 

എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം, പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ഒ​രു യു​ട്യൂ​ബ് വ്ലോ​ഗ​റും  ഞാ​നും ത​മ്മി​ൽ ന​ട​ന്ന വാ​ഗ്വാ​ദം അ​പ്ര​തീ​ക്ഷി​ത​മാ​യി രൂ​ക്ഷ​മാ​യി. ക​ലാ​കാ​ര​ന്മാ​രും മാ​ധ്യ​മ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​തോ​ടൊ​പ്പം ത​ന്നെ ഇ​പ്പോ​ൾ ന​ട​ന്ന ഈ ​വി​ഷ​യ​ത്തി​ന് പി​ന്നി​ലു​ള്ള വി​ശാ​ല​മാ​യ പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. 

പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി എ​ന്ന നി​ല​യി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ടാ​കു​ന്ന​ത് എ​ന്‍റെ ജോ​ലി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും ഒ​രു വ്യ​ക്തി​യു​ടെ ശ​രീ​ര​ത്തെ​യോ രൂ​പ​ത്തെ​യോ ല​ക്ഷ്യ​മി​ട്ടു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളോ ചോ​ദ്യ​ങ്ങ​ളോ, അ​ത് നേ​രി​ട്ടാ​യാ​ലും അ​ല്ലാ​തെ​യാ​യാ​ലും, ഒ​രു​കാ​ര​ണ​വ​ശാ​ലും ഉ​ചി​ത​മ​ല്ല. 

അ​വി​ടെ വ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നോ​ട് ഞാ​ൻ ചെ​യ്ത സി​നി​മ​യെ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ച്ചു​പോ​കു​ന്നു. ഇ​തേ ശൈ​ലി​യി​ൽ ഇ​തു​പോ​ലെ ക​ട​ന്നാ​ക്ര​മി​ച്ചു​കൊ​ണ്ട് അ​വ​ർ ഒ​രു ന​ട​നോ​ട് ഇ​തേ കാ​ര്യം ചോ​ദി​ക്കു​മോ എ​ന്നും എ​നി​ക്ക് സം​ശ​യം തോ​ന്നാ​തി​രു​ന്നി​ല്ല.
ബു​ദ്ധി​മു​ട്ടു​ള്ള ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഞാ​ൻ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തു​ന്നു.

ഞാ​ൻ അ​വി​ടെ പ്ര​തി​ക​രി​ച്ച​ത് എ​നി​ക്ക് വേ​ണ്ടി മാ​ത്ര​മ​ല്ല, സ​മാ​ന​മാ​യ അ​നു​ഭ​വം നേ​രി​ട്ട ഏ​തൊ​രാ​ൾ​ക്കും വേ​ണ്ടി​യാ​ണ്. എ​ന്നാ​ൽ, യാ​ഥാ​ർ​ത്ഥ്യ​മ​ല്ലാ​ത്ത സൗ​ന്ദ​ര്യ സ​ങ്ക​ൽ​പ്പ​ങ്ങ​ളെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ത​മാ​ശ​യെ​ന്ന പേ​രി​ൽ ബോ​ഡി ഷെ​യ്മിം​ഗ് സാ​ധാ​ര​ണ​മാ​ക്കു​ന്ന പ്ര​വ​ണ​ത ഇ​പ്പോ​ഴും നി​ല​വി​ലു​ണ്ട്, ഇ​ത് പു​തി​യ കാ​ര്യ​മ​ല്ല. ഇ​തു​പോ​ലു​ള്ള അ​നു​ഭ​വം നേ​രി​ട്ട ആ​ർ​ക്കും ശ​ബ്ദ​മു​യ​ർ​ത്താ​ൻ അ​വ​കാ​ശ​മു​ണ്ട് എ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​യി ഇ​ത് മാ​റു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. 

ന​മു​ക്ക് ന​മ്മു​ടെ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കാ​ൻ, തെ​റ്റാ​ണെ​ങ്കി​ൽ ചോ​ദ്യം ചെ​യ്യാ​ൻ, ഈ ​ദു​ഷി​ച്ച രീ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​യെ ല​ക്ഷ്യം വ​യ്ക്കാ​നോ ഉ​പ​ദ്ര​വി​ക്കാ​നോ ഉ​ള്ള ആ​ഹ്വാ​ന​മാ​യി ഇ​തി​നെ കാ​ണ​രു​ത് എ​ന്നും ഞാ​ൻ വ്യ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. 

പ​ക​രം, കൂ​ടു​ത​ൽ സ്നേ​ഹ​ത്തോ​ടെ​യും ക്ഷ​മ​യു​ടെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യും മു​ന്നോ​ട്ട് പോ​കാ​നു​ള്ള ഒ​രു ചു​വ​ടു​വ​യ്പ്പാ​യി ഇ​തി​നെ ഉ​പ​യോ​ഗി​ക്കാം. എ​നി​ക്ക് ല​ഭി​ച്ച പി​ന്തു​ണ​യ്ക്ക് ഞാ​ൻ അ​ങ്ങേ​യ​റ്റം ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. 

അ​ത് തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​വും എ​ന്നെ സാ​ന്ത്വ​നി​പ്പി​ക്കു​ന്ന​തു​മാ​യി​രു​ന്നു. ചെ​ന്നൈ പ്ര​സ് ക്ല​ബ്ബ്, അ​മ്മ അ​സോ​സി​യേ​ഷ​ൻ, സൗ​ത്ത് ഇ​ന്ത്യ ന​ടി​ക​ർ സം​ഘം എ​ന്നി​വ​ർ എ​നി​ക്ക് പി​ന്തു​ണ​യു​മാ​യി ന​ൽ​കി​യ പ്ര​സ്താ​വ​ന​ക​ൾ​ക്ക് ന​ന്ദി. മാ​ധ്യ​മ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഈ ​അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​യ്ക്ക് ഞാ​ൻ ന​ന്ദി പ​റ​യു​ന്നു. സ്നേ​ഹം മാ​ത്രം, ഗൗ​രി.

Tags : Gauri G Kishan Body Shaming Movie News

Recent News

Up