x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

14 വ​ർ​ഷം മു​ൻ​പ് ഇ​തേ ദി​വ​സം; ആ​ദ്യ​മാ​യി കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ ദി​വ​സം ഓ​ർ​ത്ത് ടൊ​വീ​നോ  


Published: January 29, 2026 01:33 PM IST | Updated: January 29, 2026 03:41 PM IST

ആ​ദ്യ​മാ​യി കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ ദി​വ​സം ഓ​ർ​ത്തെ​ടു​ത്ത് ന​ട​ൻ ടൊ​വീ​നോ തോ​മ​സ്. 2012 ജ​നു​വ​രി 28-നാ​ണ് താ​രം പ്ര​ഭു​വി​ന്‍റെ മ​ക്ക​ൾ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​യി കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ​ത്. ആ ​യാ​ത്ര എ​വി​ടെ​യൊ​ക്കെ​യോ എ​ത്തു​മെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ടൊ​വീ​നോ കു​റി​ച്ചു.

14 വ​ർ​ഷം മു​ൻ​പ് ഇ​തേ ദി​വ​സ​മാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി ഒ​രു സി​നി​മാ കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ​ത്. ആ ​യാ​ത്ര എ​വി​ടെ​യൊ​ക്കെ എ​ത്തു​മെ​ന്ന് അ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ഈ ​പാ​ത​യി​ൽ എ​ന്നോ​ടൊ​പ്പം സ​ഞ്ച​രി​ച്ച ഓ​രോ​രു​ത്ത​രോ​ടും ന​ന്ദി പ​റ​യു​ന്നു. എ​ല്ലാ​വ​രെ​യും സ്നേ​ഹി​ക്കു​ന്നു. വീ​ഡി​യോ​യ്ക്കൊ​പ്പം ടൊ​വീ​നോ കു​റി​ച്ചു.

ലേ​സി ഡി​സൈ​ന​റാ​ണ് എ​ഐ വി​ഡി​യോ ഒ​രു​ക്കി​യ​ത്. ഇ​നി​യും പ​ല​തും കാ​ണാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ എ​ന്ന സൂ​ച​ന ന​ൽ​കി പി​ക്ച​ർ അ​ഭി ബാ​ക്കി ഹേ ​മേ​രേ ദോ​സ്ത് എ​ന്ന് കൂ​ടി കു​റി​ച്ചാ​ണ് ടൊ​വി​നോ പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ച​ത്.

2012 ൽ ​പ്ര​ഭു​വി​ന്‍റെ മ​ക്ക​ൾ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ടൊ​വീ​നോ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ എ​ബി​സി​ഡി, എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ടൊ​വി​നോ ആ​രാ​ധ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. മാ​യാ​ന​ദി, മി​ന്ന​ൽ മു​ര​ളി പോ​ലു​ള്ള ചി​ത്ര​ങ്ങ​ളും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഡി​ജോ ജോ​സ് ആ​ന്‍റ​ണി​യു​ടെ പ​ള്ളി​ച്ച​ട്ട​മ്പി‌ ആ​ണ് ടൊ​വി​നോ​യു​ടേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം.

Tags : Tovino first appeared camera

Recent News

Up