x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ക്ഷ​നും സെ​ക്സും ഒ​പ്പ​ത്തി​നൊ​പ്പം; ടോ​ക്സി​ക് ടീ​സ​ർ


Published: January 8, 2026 11:45 AM IST | Updated: January 8, 2026 07:48 PM IST

യാ​ഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ടോ​ക്സി​ക്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. നാ​യ​ക​ൻ യാ​ഷി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ടീ​സ​ർ റീ​ലീ​സ്. ആ​ക്ഷ​നൊ​പ്പം ക​ടു​ത്ത രീ​തി​യി​ലു​ള്ള ഹോ​ട്ട് രം​ഗ​ങ്ങ​ളും ടീ​സ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റാ​യ എ​ന്നാ​ണ് യാ​ഷി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യു​ടെ ആ​ദ്യ ടീ​സ​റി​ലും ഇ​ത്ത​രം രം​ഗ​ങ്ങ​ൾ ഉ​ണ്ട‍ാ​യ​തി​നെ തു​ട‍​ർ‍‍‍‍‍‍‍‍‍‍​ന്ന് സം​വി​ധ‍ാ​യി​ക​യാ​യ ഗീ​ത‍ു​വി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം റി​ലീ​സ് ചെ​യ്ത ടോ​ക്സി​ക് പ്രൊ​മോ​യി​ൽ നാ​യ​ക​നാ​യ യ​ഷ് സ്ത്രീ​ക​ളെ എ​ടു​ത്ത് ഉ​യ​ർ​ത്തു​ന്ന​തും അ​വ​രു​ടെ ദേ​ഹ​ത്ത് മ​ദ്യം ഒ​ഴി​ക്കു​ന്ന​തു​മാ​യ രം​ഗ​ങ്ങ​ളു​മു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​മ​ർ​ശ​നം ഉ​ണ്ടാ​യ​ത്.

അ​തേ​സ​മ​യം ഇ​ന്നി​റ​ങ്ങി​യ ടീ​സ​റി​ൽ ഒ​രു​പ​ടി കൂ​ടി ക​ട​ന്നു​ള്ള ചൂ​ട​ൻ രം​ഗ​ങ്ങ​ളാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ന്ന​ഡ​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ഒ​രേ​സ​മ​യം ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന ടോ​ക്സി​ക്, മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ ആ​റോ​ളം ഭാ​ഷ​ക​ളി​ലാ​കും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക.

കെ​ജി​എ​ഫ് ര​ണ്ടാം ഭാ​ഗ​ത്തി​ന് ശേ​ഷം യാ​ഷ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സും യാ​ഷി​ന്‍റെ ത​ന്നെ മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

മൂ​ത്തോ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. യാ​ഷും ഗീ​തു മോ​ഹ​ൻ​ദാ​സും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ രാ​ജീ​വ് ര​വി ആ​ണ് ഛായാ​ഗ്ര​ഹ​ണം.

സം​ഗീ​ത സം​വി​ധാ​നം ര​വി ബ​സ്രൂ​ർ, എ​ഡി​റ്റിം​ഗ് ഉ​ജ്വ​ൽ കു​ൽ​ക്ക​ർ​ണി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ ടി.​പി. അ​ബി​ദ്. ഹോ​ളി​വു​ഡ് ആ​ക്‌​ഷ​ൻ ഡ​യ​റ​ക്ട​ർ ജെ​ജെ പെ​റി​യോ​ടൊ​പ്പം ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ അ​ൻ​പ​റി​വും കേ​ച ഖം​ഫാ​ക്ഡീ​യും ചേ​ർ​ന്നാ​ണ് ആ​ക്‌​ഷ​ന്‍ കൊ​റി​യോ​ഗ്ര​ഫി നി​ർ​വ​ഹി​ക്കു​ന്ന​ത്. പി​ആ​ർ​ഓ: പ്ര​തീ​ഷ് ശേ​ഖ​ർ.

Tags : Yash Toxic Geetu Mohandas

Recent News

Up