x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യഷി​നൊ​പ്പം ആ സെക്സ് രംഗങ്ങളിൽ ക​ണ്ട ന​ടി​യേ​താ​ണ്? തി​ര​ഞ്ഞ് സോ​ഷ്യ​ൽ​മീ​ഡി​യ


Published: January 9, 2026 11:48 AM IST | Updated: January 9, 2026 06:51 PM IST

യഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത ടോ​ക്സി​ക്ക് ടീ​സ​ർ സോ​ഷ്യ​ൽ ​മീ​ഡി​യ ഒ​ന്നാ​കെ ക​ത്തി​പ്പ​ട​രു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ചൂ​ട​ൻ​ രം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് അ​തി​ൽ പ്ര​ധാ​നം. ഇ​പ്പോ​ഴി​താ ആ ​ഹോ​ട്ട് സീ​നി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന ന​ടി ആ​രാ​ണെ​ന്ന് അ​റി​യാ​നു​ള്ള കൗ​തു​ക​ത്തി​ലാ​ണ് നവമാധ്യമലോകം.

യുക്രെയിൻ-അ​മേ​രി​ക്ക​ൻ ന​ടി​യാ​യ ന​താ​ലി ബേ​ൺ ആ​ണ് യഷി​നൊ​പ്പ​മു​ള്ള ഈ ​ന​ടി. മോ​ഡ​ലും തി​ര​ക്ക​ഥാ​കൃ​ത്തും നി​ർ​മാ​താ​വു​മാ​ണ് ന​താ​ലി ബേ​ൺ. ന​ടി ത​ന്നെ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ടോ​ക്സി​ക്കി​ന്‍റെ ടീ​സ​റും സ്റ്റോ​റി​ക​ളും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

 

ന​താ​ലി​യെ ആ​രാ​ധ​ക​ർ തി​ര​യു​ന്ന​തി​ന്‍റെ ഗൂ​ഗി​ൾ സെ​ർ​ച്ച് ലി​സ്റ്റും ന​ടി സ്റ്റോ​റി​യാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ബോ​ൾ​ഡ് രം​ഗ​ങ്ങ​ളി​ലു​ള്ള ന​ടി ന​താ​ലി ആ​ണെ​ന്ന് ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ന​താ​ലി​യാ​രെ​ന്ന ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളു​ടെ സ്ക്രീ​ൻ ഷോ​ട്ടു​ക​ളും ന​താ​ലി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ടീ​സ​റി​ൽ ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കു​ന്ന സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ശ​വ​സം​സ്കാ​ര രം​ഗ​ത്തി​നി​ട​യി​ലേ​ക്ക് മാ​സ് എ​ന്‍​ട്രി ന​ട​ത്തു​ന്ന യ​ഷി​നെ​യാ​ണ് കാ​ണാ​ൻ ക​ഴി​യു​ക. ഈ ​എ​ൻ​ട്രി​ക്ക് മു​ന്‍​പാ​യാ​ണ് കാ​റി​ന​ക​ത്തു​ള്ള ബോ​ൾ​ഡ് രം​ഗ​ങ്ങ​ളി​ൽ ന​താ​ലി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

Tags : toxic movie yaash natali geethu mohandas

Recent News

Up