x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​ക്‌​സി​ക് ഷൂ​ട്ടിം​ഗ് ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്നു; പീ​ക്കി ബ്ലൈ​ൻ​ഡേ​ഴ്സു​മാ​യി സാ​മ്യ​മെ​ന്ന് പ്രേ​ക്ഷ​ക​ർ


Published: January 3, 2026 02:43 PM IST | Updated: January 3, 2026 02:43 PM IST

വി​വാ​ദ​ങ്ങ​ൾ വി​ട്ടൊ​ഴി​യാ​തെ ഗീ​തു മോ​ഹ​ൻ​ദാ​സ് ചി​ത്രം ടോ​ക്സി​ക്. ന​ടി​യും സം​വി​ധാ​യ​ക​യു​മാ​യ ഗീ​തു മോ​ഹ​ൻ​ദാ​സ്, സൂ​പ്പ​ർ‌​താ​ര​ങ്ങ​ളാ​യ യാ​ഷി​നെ​യും ന​യ​ൻ​താ​ര​യെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം, ടോ​ക്‌​സി​ക്: എ ​ഫെ​യ​റി ടെ​യി​ല്‍ ഫോ​ര്‍ ഗ്രോ​ണ്‍-​അ​പ്സ് ആ​ണ് തു​ട​ക്കം​മു​ത​ൽ വി​വാ​ദ​ങ്ങ​ളി​ൽ അ​ക​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്ന​താ​ണു പു​തി​യ സം​ഭ​വം. ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ദൃ​ശ്യ​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ലു​ക്കും ക​ണ്ട പ്രേ​ക്ഷ​ക​ർ അ​ന്താ​രാ​ഷ്‌​ട്ര യു​കെ സീ​രീ​സ് ആ‍​യ "പീ​ക്കി ബ്ലൈ​ൻ​ഡേ​ഴ്സു'​മാ​യി ചി​ത്ര​ത്തി​നു സാ​മ്യ​മു​ണ്ടെ​ന്നാ​ണു പ​റ​യു​ന്ന​ത്.

അ​നു​രാ​ഗ് ക​ശ്യ​പി​ന്‍റെ ബോം​ബെ വെ​ൽ​വെ​റ്റ് എ​ന്ന ചി​ത്ര​വു​മാ​യും ചി​ല​ർ താ​ര​ത​മ്യം ചെ​യ്യു​ന്നു. അ​തേ​സ​മ​യം, ബോം​ബെ വെ​ൽ​വെ​റ്റി​നു സം​ഭ​വി​ച്ച പ​രാ​ജ​യം ടോ​ക്സി​ക്കി​നും സം​ഭ​വി​ക്കു​മോ എ​ന്നാ​ണ് ചി​ല​ർ ചോ​ദി​ക്കു​ന്ന​ത്.

ന​യ​ന്‍​സി​ന്‍റെ​യും യാ​ഷി​ന്‍റെ​യും ബി​ടി​എ​സ് ചി​ത്രീ​ക​ര​ണ വീ​ഡി​യോ ആ​ണ് ചോ​ർ​ന്ന​ത്. വീ​ഡി​യോ​യി​ല്‍, ന​യ​ന്‍​താ​ര ഒ​രു പു​രു​ഷ​ന്‍റെ അ​ടു​ത്തേ​ക്കു ന​ട​ന്നു​വ​ന്നു ദൃ​ഢ​മാ​യി ഹ​സ്ത​ദാ​നം ചെ​യ്യു​ന്നു.

യാ​ഷ് അ​യാ​ളെ പി​ന്തു​ട​രു​ക​യും അ​തു​പോ​ലെ ചെ​യ്യു​ക​യും ചെ​യ്യു​ന്നു. ക​റു​ത്ത ഗൗ​ണി​ല്‍ ന​യ​ന്‍​താ​ര അ​തി​മ​നോ​ഹ​രി​യാ​യി കാ​ണ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, യാ​ഷ് വെ​ളു​ത്ത വ​സ്ത്ര​ത്തി​ലാ​ണ്. പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ലി​സ​ബ​ത്ത് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഹു​മ ഖു​റേ​ഷി​യു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ട്.

ടോ​ക്സി​ക്കി​ന്‍റെ അ​ണി​യ​റ​ക്കാ​ർ ഡി​സം​ബ​ര്‍ മു​ത​ല്‍ ഓ​രോ ക​ഥാ​പാ​ത്ര​ത്തെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന, ആ​രാ​ധ​ക​രെ ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പോ​സ്റ്റ​റു​ക​ള്‍ പു​റ​ത്തി​റ​ക്കു​ക​യാ​ണ്. ര​ക്തം പു​ര​ണ്ട ബാ​ത്ത് ട​ബ്ബി​ല്‍ പ​രു​ക്ക​ന്‍ ലു​ക്കി​ല്‍ നി​ല്‍​ക്കു​ന്ന യാ​ഷ്, ആ​രാ​ധ​ക​രി​ല്‍ ആ​വേ​ശം നി​റ​ച്ചു.

ഗം​ഗ എ​ന്ന ക​ഥാ​പാ​ത്ര​മാ​യു​ള്ള അ​വ​താ​ര​ത്തി​ല്‍ ന​യ​ന്‍​താ​ര; ഒ​രു വ​ലി​യ കാ​സി​നോ​യു​ടെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ല്‍ തോ​ക്കു​മാ​യി നി​ല്‍​ക്കു​ന്ന ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ ആ​രാ​ധ​ക​രി​ല്‍ ഏ​റ്റെ​ടു​ത്തു. ഇ​തു​വ​രെ കാ​ണാ​ത്ത ലു​ക്കി​ലാ​ണ് ന​യ​ന്‍​താ​ര ചി​ത്ര​ത്തി​ല്‍.

കെ​ജി​എ​ഫ്: 2ന് ​ശേ​ഷം യാ​ഷി​ന്‍റെ ‌ബി​ഗ് സ്‌​ക്രീ​നി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാ​ണ് ടോ​ക്‌​സി​ക്. വ​ള​രെ​ക്കാ​ല​മാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന ഈ ​പ്രോ​ജ​ക്ട് ക​ന്ന​ഡ​യി​ലും ഇം​ഗ്ലീ​ഷി​ലും നി​ര്‍​മി​ക്കു​ന്നു. മ​ല​യാ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ല്‍ ഡ​ബ്ബ് ചെ​യ്ത പ​തി​പ്പു​ക​ള്‍ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ര്‍ പു​റ​ത്തു​വി​ടു​ന്ന വി​വ​രം.

Tags : Toxic shooting geethu mohandas

Recent News

Up