x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ളി​വു​ഡി​ലെ ആ​ദ്യ സൂ​പ്പ​ർ നാ​യി​ക കാ​മി​നി കൗ​ശ​ൽ അ​ന്ത​രി​ച്ചു


Published: November 15, 2025 09:03 AM IST | Updated: November 15, 2025 09:03 AM IST

ബോ​ളി​വു​ഡ് സി​നി​മ​യി​ലെ ആ​ദ്യ സൂ​പ്പ​ർ നാ​യി​ക കാ​മി​നി കൗ​ശ​ല്‍ (98) അ​ന്ത​രി​ച്ചു. 1946ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ക്ലാ​സി​ക് ചി​ത്ര​മാ​യ നീ​ച്ചാ ന​ഗ​റി​ൽ തു​ട​ങ്ങി​യ അ​ഭി​ന​യ​സ​പ​ര്യ 2022 വ​രെ തു​ട​ർ​ന്ന കാ​മി​നി കൗ​ശ​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഒ​ട്ടേ​റെ ക​ഥ​ക​ൾ എ​ഴു​തി​യി​ട്ടു​ണ്ട്.

പാ​വ​നി​ർ​മാ​ണ​ത്തി​ലും പ്ര​ഗ​ത്ഭ​യാ​യി​രു​ന്നു. 1940ക​ളി​ലും അ​ന്പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ലും ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങി​യി​രു​ന്ന കാ​മി​നി​യാ​ണ് ദി​ലി​പ് കു​മാ​ർ, ദേ​വ് ആ​ന​ന്ദ്, രാ​ജ്ക​പൂ​ർ ത്രി​മൂ​തി​ർ​ത്തി​ക​ളു​ടെ സ്ഥി​രം നാ​യി​കാ വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്ന​ത്. 2022ൽ ​അ​മീ​ർ ഖാ​ന്‍റെ ലാ​ൽ സിം​ഗ് ഛദ്ദ​യി​ലാ​ണ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മും​ബൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ‌ അ​റി​യി​ച്ചു. 1927 ഫെ​ബ്രു​വ​രി 24ന് ​ലാ​ഹോ​റി​ലാ​ണു ജ​ന​നം. യ​ഥാ​ര്‍​ഥ പേ​ര് ഉ​മ ക​ശ്യ​പ് എ​ന്നാ​യി​രു​ന്നു. പി​താ​വ് ശി​വ​റാം ക​ശ്യ​പ് പ്ര​ശ​സ്ത സ​സ്യ​ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു.

സി​നി​മ​യി​ലെ​ത്തും മു​മ്പ് റേ​ഡി​യോ നാ​ട​ക​ങ്ങ​ളി​ൽ‌ ഉ​മ സ​ജീ​വ​മാ​യി​രു​ന്നു. ആ​ദ്യ​ചി​ത്ര​മാ​യ ‘നീ​ച്ചാ ന​ഗ​ർ’ കാ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി. നാ​ളി​തു​വ​രെ മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള പാം ​ഡി ഓ​ര്‍ നേ​ടി​യ ഏ​ക ഇ​ന്ത്യ​ന്‍ സി​നി​മ​യാ​ണി​ത്. മോ​ണ്ട്രി​യോ​ൾ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലും കാ​മി​നി​യു​ടെ പ്ര​ക​ട​നം പു​ര​സ്കാ​രം നേ​ടി​യി​രു​ന്നു.

ദോ ​ബാ​യ്, ഷ​ഹീ​ദ്, സി​ദ്ധി, ശ​ബ്‌​നം, ബ​ഡേ സ​ര്‍​ക്കാ​ര്‍, ജെ​യ്‌​ല​ര്‍, ആ​ര്‍​സൂ, ന​ദി​യാ കെ ​പാ​ര്‍ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധേ​യ വേ​ഷം കൈ​കാ​ര്യം​ചെ​യ്തി​രു​ന്നു.

Tags : Kamini Kaushal Mumbai Bollywood actress

Recent News

Up