നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തങ്ങളുടെ പ്രണയം പരസ്യമാക്കി വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. രശ്മികയുടെ കൈയിൽ ചുംബിച്ചുകൊണ്ടാണ് ഇനി ഒന്നും ഒളിക്കാനില്ലെന്ന ഭാവത്തോടെ വിജയ് പ്രണയം വെളിപ്പെടുത്തിയത്.
രശ്മികയുടെ പുതിയ ചിത്രം ദ് ഗേൾഫ്രണ്ടിന്റെ ഹൈദരാബാദിൽ നടന്ന വിജയാഘോഷ ചടങ്ങിനിടയ്ക്കാണ് മനോഹരമായ ഈ രംഗം അരങ്ങേറിയത്. ചുംബനം നൽകിയ വിജയ്യെ നോക്കി നാണിച്ചു നിൽക്കുന്ന രശ്മികയെയും കാണാം.
വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ ഇരുവരും ഇത്രയധികം അടുപ്പം കാണിക്കുന്നത്. 2026 ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെയാണ് രശ്മികയുടേയും വിജയ്യുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ച് വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.
2018ൽ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്.
Tags : Vijay Deverakonda Rashmika Mandanna LOVE MOVIE NEWS