x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​സി​നി​മ​യി​ൽ മ​മ്മൂ​ട്ടി​യെ​യും മോ​ഹ​ൻ​ലാ​ലി​നെ​യും അ​വ​ത​രി​പ്പി​ച്ച​തി​ന് നേ​രി​ട്ട​ത് ര​ണ്ടു​വ​ർ​ഷ​ത്തെ വി​ല​ക്ക്; വി​ന​യ​ൻ


Published: November 19, 2025 09:34 AM IST | Updated: November 19, 2025 09:34 AM IST

ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ല്‍ കം​പ്യൂ​ട്ട​ര്‍ ഗ്രാ​ഫി​ക്‌​സ് ഉ​പ​യോ​ഗി​ച്ച് മോ​ഹ​ന്‍​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യെ​യും അ​വ​ത​രി​പ്പി​ച്ച​തി​ന് വി​ല​ക്കു നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍.

ഗ്രാ​ഫി​ക്സ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​ന്ന​ത്തെ കാ​ല​ത്തെ ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും വി​ന​യ​ൻ സം​സാ​രി​ച്ചു. ‘അ​കാ​ശ​ഗം​ഗ’​യി​ലെ മോ​ർ​ഫിം​ഗ് സീ​നി​ന് ഒ​രു സെ​ക്ക​ൻ​ഡി​ന് 12,000 രൂ​പ മു​ട​ക്കേ​ണ്ടി​വ​ന്നു എ​ന്ന് വി​ന​യ​ൻ ഓ​ർ​ത്തെ​ടു​ത്തു. എ​ഐ സി​നി​മ​ക​ളു​ടെ കാ​ല​മാ​ണ് വ​രാ​ൻ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ നി​ര്‍​മി​ത​ബു​ദ്ധി അ​ധി​ഷ്ഠി​ത ചി​ത്രം മ​ണി​ക​ണ്ഠ​ന്‍: ദ് ​ലാ​സ്റ്റ് അ​വ​താ​ര്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ ലോ​ഞ്ച് ച​ട​ങ്ങി​ലാ​ണ് വി​ന​യ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

എ​ഐ​യു​ടെ ദൃ​ശ്യ​സാ​ധ്യ​ത​ക​ൾ ന​മ്മ​ളു​ദ്ദേ​ശി​ക്കു​ന്ന​തി​ന് അ​പ്പു​റ​മാ​ണ്. ഞാ​നും ഒ​രു സി​നി​മ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. 1999-ല്‍ 26 ​വ​ര്‍​ഷം മു​ൻ​പാ​ണ് ഞാ​ൻ ആ​കാ​ശ​ഗം​ഗ ചെ​യ്യു​ന്ന​ത്. അ​തി​ൽ മ​യൂ​രി എ​ന്ന യ​ക്ഷി​യു​ടെ മു​ഖം മോ​ര്‍​ഫ് ചെ​യ്ത് പൂ​ച്ച​യു​ടേ​തു​പോ​ലെ​യാ​ക്കു​ന്ന ഒ​രു ഷോ​ട്ടു​ണ്ട്.

ആ ​മോ​ര്‍​ഫിം​ഗ് ഒ​രു സെ​ക്ക​ന്‍​ഡ് ചെ​യ്യു​ന്ന​തി​ന് അ​ന്ന് 12,000 രൂ​പ കൊ​ടു​ക്ക​ണം. അ​ത്ഭു​ത​ദ്വീ​പ് സി​നി​മ ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​മ്പി​ളി ചേ​ട്ട​നെ (ജ​ഗ​തി ശ്രീ​കു​മാ​ര്‍) കു​ഞ്ഞ​നാ​ക്കി ഡാ​ന്‍​സ് ചെ​യ്യി​ക്ക​ണം. എ​ന്തു ക​ഷ്ട​പ്പാ​ടാ​യി​രു​ന്നു അ​ന്ന് അ​ത് ചെ​യ്യാ​ൻ. ഇ​ന്നാ​ണെ​ങ്കി​ല്‍ ഒ​രു കു​ഞ്ഞ​ന്‍റെ ഫോ​ട്ടോ​യും അ​മ്പി​ളി ചേ​ട്ട​ന്‍റെ ഫോ​ട്ടോ​യും കൊ​ടു​ത്താ​ല്‍ എ​ന്ത് ഡാ​ന്‍​സ് വേ​ണ​മെ​ങ്കി​ലും ന​മു​ക്ക് ജ​ഗ​തി ശ്രീ​കു​മാ​റി​നെ​ക്കൊ​ണ്ട് ക​ളി​പ്പി​ക്കാം. സാ​ധ്യ​ത​ക​ള്‍ ന​മ്മ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ അ​പ്പു​റ​ത്താ​ണ്.

ഇ​ത്ത​രം ഡ്രീ​മു​മാ​യി സി​നി​മ​യി​ലേ​ക്ക് വ​ന്ന​യാ​ളാ​ണ് ഞാ​ൻ. ‘അ​തി​ശ​യ​ൻ’ എ​ന്നൊ​രു സി​നി​മ ഞാ​ൻ മ​ല​യാ​ള​ത്തി​ൽ കൊ​ണ്ടു​വ​ന്നു. ഹ​ള്‍​ക്ക് പോ​ലെ കൊ​ച്ചു​കു​ട്ടി വ​ലു​താ​കു​ന്ന ക​ണ്‍​സെ​പ്റ്റ് ആ​യി​രു​ന്നു അ​തി​ശ​യ​ന്‍റേ​ത്. ആ​റു മാ​സം കൊ​ണ്ട് സി​നി​മ റി​ലീ​സ് ചെ​യ്യ​ണ​മെ​ന്ന് നി​ർ​മാ​താ​വ് എ​ന്നോ​ട് പ​റ​ഞ്ഞു. അ​ന്നൊ​ക്കെ ഒ​രു ഹോ​ളി​വു​ഡ് പ​ടം എ​ത്ര​യോ വ​ര്‍​ഷം എ​ടു​ത്താ​ണ് ചെ​യ്യു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ല്‍ ചെ​റി​യ ബ​ജ​റ്റിം​ഗും റി​ലീ​സ് ടൈ​മു​മൊ​ക്കെ​യു​ണ്ട​ല്ലോ. അ​തു​കൊ​ണ്ട് ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച ത​ര​ത്തി​ലു​ള്ള ഗ്രാ​ഫി​ക്‌​സ് ആ ​സി​നി​മ​യി​ൽ വ​ന്നി​ല്ല.

ബോ​യ്ഫ്ര​ണ്ട്’ എ​ന്ന ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​യേ​യും മോ​ഹ​ന്‍​ലാ​ലി​നേ​യും സി​ജി​ഐ​യി​ല്‍ കൂ​ടി അ​വ​ത​രി​പ്പി​ച്ചു. അ​ന്ന് വ​ലി​യ പ്ര​ശ്‌​ന​മാ​യി. എ​ന്നെ ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷം അ​വ​ര്‍ വി​ല​ക്കി​വ​ച്ചു. ഇ​ന്ന് ആ​ര്‍​ക്കും ആ​രെ​യും ഉ​ണ്ടാ​ക്കാം എ​ന്ന സ്ഥി​തി​യി​ലെ​ത്തി.

ഇ​ന്ന് മ​മ്മൂ​ക്ക​യ്ക്കും മോ​ഹ​ന്‍​ലാ​ലി​നു​മൊ​ക്കെ ഒ​രു വ​ര്‍​ഷം 100 പ​ട​ത്തി​നൊ​ക്കെ ഡേ​റ്റ് കൊ​ടു​ക്കാം. ചി​ത്ര​ങ്ങ​ൾ കൊ​ടു​ത്താ​ല്‍ മ​തി. അ​വ​ര്‍ ഇ​തു​വ​രെ ചെ​യ്ത​തി​നേ​ക്കാ​ള്‍ വ​ലി​യ എ​ക്‌​സ്പ്ര​ഷ​ന്‍​സോ​ടെ അ​ഭി​ന​യി​ക്കും, ആ​ക്ഷ​ന്‍ ചെ​യ്യും.

ഇ​ത്ത​രം സി​നി​മ​ക​ൾ​ക്കാ​യി​രി​ക്കും ഇ​നി സാ​ധ്യ​ത​യു​ണ്ടാ​വു​ക. എ​ഐ​യു​ടെ കാ​ല​മാ​ണ്. ന​മു​ക്ക് മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ണ്ട്. പ​ക്ഷെ, അ​വ​ര്‍ ചെ​യ്തി​ട്ടു​ള്ള അ​ഭി​ന​യ​ത്തി​ന് മു​ക​ളി​ലു​ള്ള എ​ക്‌​സ്പ്ര​ഷ​ന്‍​സ് ക​ണ്ടാ​ല്‍ ന​മു​ക്ക് ഞെ​ട്ടി​യ​ല്ലേ പ​റ്റ​ത്തു​ള്ളൂ. ആ ​ഒ​രു കാ​ല​മാ​ണ് വ​രു​ന്ന​ത്. അ​തു​കൊ​ണ്ട് വ​ലി​യ ജാ​ഡ​ക​ള്‍ ഒ​ന്നും ആ​ര്‍​ക്കും കാ​ണി​ക്കാ​ന്‍ പ​റ്റി​ല്ല. അ​തി​നു​മു​ക​ളി​ല്‍ കാ​ണി​ക്കു​ന്ന, വി​ര​ല്‍​ത്തു​മ്പി​ല്‍ ഇ​തൊ​ക്കെ എ​ടു​ക്കാ​ന്‍ പ​റ്റു​ന്ന ടെ​ക്‌​നീ​ഷ്യ​ന്‍​സി​ന്‍റെ നാ​ളു​ക​ളാ​ണ് സി​നി​മ​യി​ലും ടെ​ക്‌​നോ​ള​ജി​യി​ലും വ​രാ​ൻ​പോ​കു​ന്ന​ത്.’

Tags : Vinayan technologies malayalam cinema

Recent News

Up