നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഇരട്ടക്കുട്ടികൾക്ക് പേരിട്ടു. വിനായക്, കാർത്തികേയ എന്നാണ് പേരുകൾ. ഒക്ടോബർ അവസാനമാണ് വിഷ്ണുവിനും ഭാര്യയ്ക്കും ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചത്. ഇവരെ കൂടാതെ മാധവ് എന്ന മകനും ഇവർക്കുണ്ട്.
കുടുംബത്തിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. മാധവന്റെ അനിയന്മാർക്ക് പേരിട്ടു. കുഞ്ഞാവകൾ ഇനി മുതൽ, വിനായക് ആൻഡ് കാർത്തികേയ എന്നറിയപ്പെടും. വിഷ്ണു കുറിച്ചു. 2020 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.
വിനയ് ഫോർട്ട്, ശിവദ, സുധി കോപ്പ, മണികണ്ഠൻ തുടങ്ങി നിരവിധി താരങ്ങൾ ആശംസകളുമായെത്തി.
ഇടിയൻ ചന്തു, താനാര തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഭീഷ്മർ എന്നീ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
Tags : Vishnu Unnikrishnan twinbabies nameing ceremoney