x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത് അ​ച്ഛ​ൻ, നാ​യ​ക്കു​ട്ടി​ക്കൊ​പ്പം ഉ​റ​ങ്ങു​ന്ന ചേ​ട്ട​ൻ; കു​ടും​ബ​ത്തെ മു​ഴു​വ​ൻ കാ​മ​റ​യി​ൽ പ​ക​ർ​ത്തി വി​സ്മ​യ  


Published: December 23, 2025 11:31 AM IST | Updated: December 23, 2025 11:45 AM IST

അ​ച്ഛ​നെ​യും അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും കാ​മ​റ​യി​ൽ പ​ക​ർ​ത്തി വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ. 2025 ത​ന്‍റെ ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് താ​ര​പു​ത്രി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ ത​ന്‍റെ ഫോ​ണി​ന്‍റെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ഒ​രു​കൂ​ട്ടം ചി​ത്ര​ങ്ങ​ളാ​ണി​ത്. മോ​ഹ​ൻ​ലാ​ൽ, സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മെ​യി​ൻ ഹൈ​ലൈ​റ്റ്.

വ​ള​ർ​ത്തു നാ​യ​യെ കെ​ട്ടി​പ്പി​ടി​ച്ചു​റ​ങ്ങു​ന്ന പ്ര​ണ​വി​ന്‍റെ ചി​ത്ര​മാ​ണ് അ​തി​ൽ ഏ​റ്റ​വും ആ​ക​ർ​ഷ​ണം. അ​ച്ഛ​ന്‍റെ​യും ചേ​ട്ട​ന്‍റെ​യും പാ​ത പി​ന്തു​ട​ർ​ന്ന് പ്ര​ണ​വി​നു പി​ന്ന​ലെ വി​സ്മ​യ​യും സി​നി​മ​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ജൂ​ഡ് ആ​ന്ത​ണി​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​സ്മ​യു​ടെ സി​നി​മാ അ​ര​ങ്ങേ​റ്റം. തു​ട​ക്കം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : vismaya mohanlal mohanlal pranav mohanlal

Recent News

Up