പുതിയ ചിത്രമായ സ്വയംഭൂവിന്റെ ടീസർ ലോഞ്ച് ചടങ്ങിൽ നടി സംയുക്ത മേനോനായിരുന്നു ശ്രദ്ധാകേന്ദ്രം. അതേസമയം താരത്തിന്റെ വലതുകൈയിലെ ഒരു ചുവന്ന പാടും ഇപ്പോൾ ആരാധകർ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടെ സംഭവിച്ച ചെറിയ ചതവോ അല്ലെങ്കിൽ ചർമ്മത്തിലുണ്ടായ അലർജിയോ ആകാം ഇതെന്നാണ് ആരാധകർ പറയുന്നത്.
ഏതായാലും താരത്തിന്റെ കൈയിലെ ഈ പാട് തെല്ലൊന്നുമല്ല ആരാധകരെ നിരാശരാക്കുന്നത്.
ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായ സ്വയംഭു പീരിയഡ് യുദ്ധപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ്. നിഖിൽ സിദ്ധാർഥയ്ക്കൊപ്പം സംയുക്ത മേനോൻ നായികയാകുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമിക്കുന്നത്.
തന്റെ കഥാപാത്രത്തിന് ആധികാരികത നൽകാനായി ഏകദേശം രണ്ട് വർഷത്തോളം നീണ്ട കഠിനമായ ശാരീരിക പരിശീലനത്തിലൂടെയാണ് നിഖിൽ കടന്നുപോയത്. പ്രശസ്ത ഛായാഗ്രാഹകൻ കെ.കെ. സെന്തിൽ കുമാർ ദൃശ്യവിസ്മയമൊരുക്കുന്ന ചിത്രത്തിന് രവി ബസ്രൂറാണ് സംഗീതം നൽകുന്നത്.
Tags : Samyuktha movie news tollywood news