x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പി​ണ​ക്ക​ത്തി​ന് വി​രാ​മം; ഒ​ടു​വി​ൽ കൂ​ട്ടു​കൂ​ടി ന​യ​നും തൃ​ഷ​യും


Published: January 20, 2026 10:01 AM IST | Updated: January 20, 2026 10:01 AM IST

ഇ​ൻ​സ്റ്റ​ഗ്രാം ഫീ​ഡു​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന ചി​ത്ര​മാ​യി​രു​ന്നു ന​യ​ൻ​താ​ര ഏ​റ്റ​വും അ​വ​സാ​ന​മാ​യി പ​ങ്കു​വ​ച്ച പോ​സ്റ്റ്. ന​യ​ൻ​താ​ര​യും തൃ​ഷ​യും ഒ​ന്നി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് അ​തെ​ങ്കി​ലും അ​തി​ന്‍റെ പി​ന്നി​ലെ ക​ഥ​ക​ൾ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പി​ണ​ക്ക​ത്തി​ന്‍റെ അ​വ​സാ​നം കൂ​ടി​യാ​ണ്.

ഇ​രു​വ​രും അ​ത്ര​ന​ല്ല സൗ​ഹൃ​ദ​ത്തി​ല​ല്ല എ​ന്ന​ത് കോ​ളി​വു​ഡി​ലെ സം​സാ​ര​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. ഇ​തി​നെ​ല്ലാം മ​റു​പ​ടി​യാ​ണ് ന​യ​ൻ​താ​ര ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തൃ​ഷ​യ്ക്കൊ​പ്പം സൂ​ര്യാ​സ്ത​മ​യം ആ​സ്വ​ദി​ക്കു​ന്ന ന​യ​നെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം.

നേ​രി​ൽ ക​ണ്ടാ​ൽ പോ​ലും മു​ഖം തി​രി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ശ​ത്രു​ക്ക​ളാ​യി​രു​ന്നു ഇ​വ​രെ​ന്നാ​ണ് ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന സം​സാ​രം. വി​ഗ്നേ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത ഒ​രു ചി​ത്ര​ത്തി​ൽ ന​യ​നൊ​പ്പം തൃ​ഷ​യെ ആ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ല്‍ നി​ന്നും അ​വ​സാ​ന നി​മി​ഷം തൃ​ഷ പി​ന്‍​മാ​റി​യി​രു​ന്നു. പി​ന്നീ​ട് ആ ​വേ​ഷം സ​മാ​ന്ത ചെ​യ്തു.

2000ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ, ന​യ​ൻ​താ​ര- തൃ​ഷ ശ​ത്രു​ത ഉ​ച്ച​സ്ഥാ​യി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ വി​ജ​യ് ടി​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലും തൃ​ഷ​യു​മാ​യി താ​ന​ത്ര സു​ഖ​ത്തി​ൽ അ​ല്ലെ​ന്ന് ന​യ​ൻ​താ​ര പ​റ​യാ​തെ പ​റ​യു​ന്നു​ണ്ട്.

തൃ​ഷ, ശ്രി​യ ശ​ര​ൺ തു​ട​ങ്ങി​യ സ​മ​പ്രാ​യ​ക്കാ​രു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ന​യ​ൻ​താ​ര പ​റ​ഞ്ഞ​തി​ങ്ങ​നെ ‘‘ഫ്ര​ണ്ട്സ് എ​ന്ന​ത് അ​ല​ക്ഷ്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന ഒ​രു വ​ലി​യ വാ​ക്കാ​ണ്. ഞാ​ൻ തൃ​ഷ​യു​മാ​യി സൗ​ഹൃ​ദ​ത്തി​ല​ല്ല.

 

ഞ​ങ്ങ​ൾ പ​രി​ച​യ​ക്കാ​രാ​ണ്. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് തോ​ന്നു​ന്നു, സ്ത്രീ​ക​ൾ മ​റ്റ് സ്ത്രീ​ക​ളു​മാ​യി ഇ​ണ​ങ്ങി​ല്ല എ​ന്ന പ​ഴ​യ വി​ശ്വാ​സം പോ​ലെ​യാ​ണി​ത്. പ​ക്ഷേ സ​ത്യം പ​റ​ഞ്ഞാ​ൽ, എ​നി​ക്ക് അ​വ​രു​മാ​യോ ആ​രു​മാ​യോ ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല,’’ ന​യ​ൻ​താ​ര പ​റ​ഞ്ഞു. കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ താ​ൻ മാ​ത്രം ശ്ര​മി​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും ന​യ​ൻ​താ​ര പ​റ​ഞ്ഞി​രു​ന്നു.

ദി​വ്യ​ദ​ർ​ശി​നി എ​ന്ന ഡി​ഡി നീ​ല​ക​ണ്ഠ​നു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ പി​ന്നീ​ടൊ​രി​ക്ക​ൽ പി​ണ​ക്കം മ​റ​ന്ന് പ​ര​സ്പ​രം സം​സാ​രി​ച്ച​തി​നെ കു​റി​ച്ച് ന​യ​ൻ​താ​ര മ​ന​സ് തു​റ​ന്നി​രു​ന്നു.

‘‘ഞ​ങ്ങ​ൾ മു​ൻ​പു ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. പി​ന്നെ ഒ​രേ ഇ​ൻ​ഡ​സ്ട്രി​യി​ൽ ഇ​രി​ക്കു​ക​യ​ല്ലേ, ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ എ​ന്തോ സം​ഭ​വി​ച്ചു. എ​ന്തൊ​ക്കെ​യോ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ. എ​ന്താ​ണ് പ​റ്റി​യ​തെ​ന്ന് ഞ​ങ്ങ​ൾ​ക്കു ര​ണ്ടു​പേ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു.​ഞ​ങ്ങ​ൾ പ​ര​സ്പ​രം മി​ണ്ടു​ന്ന​ത് നി​ർ​ത്തി.

പ​ക്ഷേ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഞ​ങ്ങ​ൾ ഫി​ലിം ഫെ​യ​ർ പാ​ർ​ട്ടി​യി​ൽ വ​ച്ച് വീ​ണ്ടും സം​സാ​രി​ച്ചു. തൃ​ഷ​യാ​ണ് വ​ന്നു സം​സാ​രി​ച്ച​ത്. അ​ങ്ങ​നെ ചെ​യ്ത​തി​ൽ ഞാ​ൻ തൃ​ഷ​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. അ​ത​ത്ര എ​ളു​പ്പ​മ​ല്ല.’’ എ​ന്നാ​ണ് ന​യ​ൻ​താ​ര പ​റ​ഞ്ഞ​ത്.

Tags : nayathara trisha friendship kollywood

Recent News

Up