x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ആറുപേർ മരിച്ചു, 40 പേർക്ക് പരിക്ക്


Published: November 24, 2025 01:16 PM IST | Updated: November 24, 2025 01:48 PM IST

തെങ്കാശി: തെങ്കാശി ജില്ലയിലെ കടയനല്ലൂർ തിരുമംഗലം-കൊല്ലം ദേശീയപാതയിൽ ദുരൈസാമിപുരത്ത് സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു ആറു യാത്രക്കാർക്കു ദാരുണാന്ത്യം. ഇതിൽ ഒരു പുരുഷനും അഞ്ചു സ്ത്രീകളും ഉൾപ്പെടുന്നു. 40യാത്രക്കാർക്കു പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.  നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം ഇറങ്ങിയത്. ഇവരാണ് കുടുങ്ങിപ്പോയ യാത്രക്കാരെ പുറത്തിറക്കിയത്. ഇവരെ രക്ഷപ്പെടുത്തി  തെങ്കാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ സംഭവസ്ഥലത്ത് പുരോഗമിക്കുന്നു.

ഇന്നു രാവിലെ 11നു കെഎസ്ആർ എന്ന സ്വകാര്യ ബസും എം.ആർ. ഗോപാലൻ എന്ന ബസും നേർക്കുനേർ ഇട‌ിക്കുകയായിരുന്നു. തെങ്കാശി ജില്ലയിലെ കടയനല്ലൂരിനടുത്തുള്ള ദുരൈസാമിപുരത്തേക്കു വരികയായിരുന്ന കെഎസ്ആർ എന്ന സ്വകാര്യ ബസ് , കോവിൽപട്ടിയിൽ നിന്നു തെങ്കാശിയിലേക്കു വരികയായിരുന്ന എം.ആർ. ഗോപാലൻ എന്ന ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. പോലീസിന്‍റെയും പൊതുജനങ്ങളുടെയും സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

K-Rail Survey

കളക്ടർ കമൽ കിഷോറും മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തു പ്രവർത്തിക്കുന്നുണ്ട്. പരിക്കേറ്റവരെ തെങ്കാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്നു ഭയപ്പെടുന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തത്തിൽ അനുശോചിച്ചു. ജില്ലാ ചുമതലയുള്ള മന്ത്രി സത്തൂർ രാമചന്ദ്രനെ ഉടൻ ബന്ധപ്പെടുകയും സംഭവസ്ഥലത്തേക്ക് ഉടൻ എത്താൻ നിർദ്ദേശിക്കുകയും ചെയ്തു. ജില്ലാകളക്ടറിന്‍റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം സംഭവസ്ഥലത്തുണ്ട്. സ്വകാര്യ ബസുകളുടെ ലൈസൻസ് റദ്ദാക്കുന്ന അടക്കമുള്ള നടപടികൾ സ്വീകരിക്കും.

Tags : Accident Tenkasi Death Bus Crash TamilNadu

Recent News

Up