x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ​സി​സി ആ​സ്ഥാ​നം ശോ​ക​മൂ​കം; ര​ണ്ട​ക്കം ക​ട​ക്കാ​തെ കോ​ൺ​ഗ്ര​സ്


Published: November 14, 2025 01:50 PM IST | Updated: November 14, 2025 01:58 PM IST

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ മ​ഹാ​സം​ഖ്യം അ​ടി​പ​ത​റി​യ​തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​നം ശോ​ക​മൂ​കം. കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ല.

സം​സ്ഥാ​ന​ത്ത് വെ​റും നാ​ല് സീ​റ്റി​ൽ ഒ​തു​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ്. ബി​ജെ​പി​ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ഉ​യ​ർ​ത്തി​യ വോ​ട്ട് ചോ​രി ആ​രോ​പ​ണം വേ​ണ്ട രീ​തി​യി​ൽ പ്ര​തി​ഫ​ലി​ക്കാ​ത്ത​താ​കാം പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ച​തെ​ന്നാ​ണ് പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ളി​ലെ ച​ർ​ച്ചാ​വി​ഷ​യം.​സം​ഘ​ട​നാ ദൗ​ര്‍​ബ​ല്യ​വും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭാ​വ​വും പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഴം കൂ​ട്ടി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

2015ല്‍ ​മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 41ല്‍ ​സീ​റ്റി​ല്‍ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് 27 സീ​റ്റി​ലാ​യി​രു​ന്നു ജ​യി​ച്ച​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം രാ​ജ്യ​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പാ​ർ​ട്ടി​യു​ടെ ദ​യ​നീ​യാ​വ​സ്ഥ​യാ​ണ് തു​റ​ന്നു​കാ​ട്ടു​ന്ന​ത്.

കോ​ൺ​ഗ്ര​സി​നെ പ്ര​തി​രോ​ധി​ച്ച് നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ശ​രി​യാ​യ വി​ല​യി​രു​ത്ത​ലാ​ണ് ബി​ഹാ​ർ ജ​ന​ത ന​ൽ​കി​യ​തെ​ന്നാ​ണ് ബി​ജെ​പി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Tags : Bihar election result bjp congress

Recent News

Up