x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​പ്പു​രി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ബി​ജെ​പി; യും​നാം ഖേം​ച​ന്ദ് സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​കും


Published: February 3, 2026 07:45 PM IST | Updated: February 4, 2026 03:56 PM IST

ഇം​ഫാ​ൽ‌: മ​ണി​പ്പു​രി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ബി​ജെ​പി. ബി​ജെ​പി നേ​താ​വ് യും​നാം ഖേം​ച​ന്ദ് സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​കും. ആ​ദ്ദേ​ഹ​ത്തെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി പാർട്ടി തെ​ര​ഞ്ഞെ​ടു​ത്തു.

കു​ക്കി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള വ​നി​ത​യും നാ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​യു​മാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​ത്. നാ​ഗ പീ​പ്പി​ൾ ഫ്ര​ണ്ടി​നാ​ണ് ര​ണ്ടാം ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം.

രാ​ഷ്ട്ര​പ​തി ഭ​ര​ണം ഈ ​മാ​സം അ​വ​സാ​നി​ക്കാ​ൻ ഇ​രി​ക്കെ​യാ​ണ് പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ബി​രേ​ൺ സിം​ഗ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Tags : bjp will form government manipur Yumnam Khemchand

Recent News

Up