x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി സ്ഫോ​ട​നം: കാ​റി​ന്‍റെ നി​ല​വി​ലെ ഉ​ട​മ പു​ൽ​വാ​മ സ്വ​ദേ​ശി​യെ​ന്ന് സൂ​ച​ന


Published: November 11, 2025 01:11 AM IST | Updated: November 11, 2025 03:20 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം ന​ട​ന്ന സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ കാ​റി​ന്‍റെ ഉ​ട​മ പു​ൽ​വാ​മ സ്വ​ദേ​ശി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ജ​മ്മു ക​ശ്മീ​രി​ലെ പു​ൽ​വാ​മ സ്വ​ദേ​ശി താ​രി​ഖ് എ​ന്ന വ്യ​ക്തി​യാ​ണ് കാ​റി​ന്‍റെ നി​ല​വി​ലെ ഉ​ട​മ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കാ​റി​ന്‍റെ ആ​ദ്യ ഉ​ട​മ മു​ഹ​മ്മ​ദ് സ​ൽ​മാ​നെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ വാ​ഹ​നം ദേ​വേ​ന്ദ​ർ എ​ന്ന വ്യ​ക്തി​ക്ക് വി​റ്റ​താ​യി മൊ​ഴി ന​ൽ​കി.

സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വാ​ഹ​നം വി​റ്റെ​ന്നാ​യി​രു​ന്നു സ​ൽ​മാ​ന്‍റെ ഭാ​ര്യ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സ​ൽ​മാ​നി​ൽ നി​ന്ന് കാ​ർ വാ​ങ്ങി​യ ദേ​വേ​ന്ദ​റി​നെ​യും അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

കാ​ർ മ​റ്റൊ​രാ​ൾ​ക്ക് വി​റ്റെ​ന്നാ​യി​രു​ന്നു ദേ​വേ​ന്ദ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. കാ​റി​ന്‍റെ ആ​ദ്യ ഉ​ട​മ സ​ൽ​മാ​നെ വി​ട്ട​യ​ച്ച​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ‌ സ​ൽ​മാ​നെ ഡ​ൽ​ഹി പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് ഹ​രി​യാ​ന പോ​ലീ​സ് അ​റി​യി​ച്ചു.

Tags : delhiblast newdelhi pulwama jammukashmir redfort

Recent News

Up