അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എസ്ജി ഹൈവേയിലെ താൽതേജി സമീപമുള്ള അലാഡിയം മാളിൽ ക്രിസ്മസ് അലങ്കാരങ്ങൾ തകർത്ത സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ്ചെയ്തു.
ഭഗ്വ സേന എന്ന പേരിലുള്ള ഹൈന്ദവസംഘടനയുടെ പ്രവർത്തകരാണ് അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു. മാളിലെ ക്രിസ്മസ് ട്രീ ഉൾപ്പെടെ സംഘം തകർക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മറ്റു മതങ്ങളുടെ ആഘോഷപരിപാടികൾ എതിർക്കുന്നത് സംഘടനയുടെ നിലപാടല്ലെന്നു ഭഗ്വ സേന അധ്യക്ഷൻ കമൽ രാവൽ പറഞ്ഞു.
Tags : Ahmedabad arrested Christmas decorations damaging Police