x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2014ലെ ​കോ​ണ്‍​ഗ്ര​സി​ന്‍റെ തോ​ൽ​വി​യി​ൽ സി​ഐ​എ​യ്ക്കും മൊ​സാ​ദി​നും പ​ങ്കെ​ന്ന് മു​ൻ എം​പി


Published: November 28, 2025 02:31 AM IST | Updated: November 28, 2025 02:31 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: 2014ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ക​​​ന​​​ത്ത തോ​​ൽ​​വി​​യി​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സി​​​ഐ​​​എ​​​യ്ക്കും ഇ​​​സ്ര​​​യേ​​​ൽ ര​​​ഹ​​​സ്യ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ മൊ​​​സാ​​​ദി​​​നും പ​​​ങ്കു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് കു​​​മാ​​​ർ കേ​​​ത്ക​​​ർ.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ദി​​​ന ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മ​​​ഹാ​​​രാ​​​ഷ്‌ട്രയി​​​ൽ​​​നി​​​ന്നു​​​ള്ള രാ​​​ജ്യ​​​സ​​​ഭാ മു​​​ൻ എം​​​പി​​​യാ​​​ണ് കേ​​​ത്ക​​​ർ.

2004ൽ ​​​കോ​​​ണ്‍​ഗ്ര​​​സ് 145 സീ​​​റ്റ് നേ​​​ടി. 2009ൽ ​​​സീ​​​റ്റു​​​ക​​​ൾ 206 ആ​​​യി. ആ ​​​രീ​​​തി തു​​​ട​​​ർ​​​ന്നു​​​പോ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ 2014ൽ 250 ​​​സീ​​​റ്റ് നേ​​​ടി കോ​​​ണ്‍​ഗ്ര​​​സി​​​ന് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രാ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, 44 സീ​​​റ്റാ​​​ണു കി​​​ട്ടി​​​യ​​​ത് -കേ​​​ത്ക​​​ർ പ​​​റ​​​ഞ്ഞു. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സീ​​​റ്റു​​​ക​​​ൾ കൂ​​​ടി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ചി​​​ല സം​​​ഘ​​​ട​​​ന​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ന്നും കേ​​​ത്ക​​​ർ ആ​​​രോ​​​പി​​​ച്ചു. ‌

അ​​തേ​​സ​​മ​​യം, കേ​​ത്ക​​റു​​ടെ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ത​​ള്ളി ബി​​ജെ​​പി രം​​ഗ​​ത്തെ​​ത്തി. രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ളാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജ​​യി​​ക്കാ​​ൻ ബി​​ജെ​​പി​​യെ സ​​ഹാ​​യി​​ച്ച​​തെ​​ന്ന് ബി​​ജെ​​പി വ​​ക്താ​​വ് സം​​ബി​​ത് പ​​ത്ര പ​​റ​​ഞ്ഞു.

""പാ​​വ​​പ്പെ​​ട്ട​​രും ക​​ർ​​ഷ​​ക​​രും സ്ത്രീ​​ക​​ളും യു​​വാ​​ക്ക​​ളു​​മാ​​ണു ബി​​ജെ​​പി​​യെ വി​​ജ​​യി​​പ്പി​​ച്ച​​ത്. കോ​​ൺ​​ഗ്ര​​സി​​ന്‍റെ പ​​രാ​​ജ​​യ​​ത്തി​​നു കാ​​ര​​ണം ഐ​​എ​​സ്ഐ ആ​​ണ്. ഐ​​എ​​സ്ഐ അ​​ജ​​ൻ​​ഡ ന​​ട​​പ്പാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​വ​​ർ എ​​ങ്ങ​​നെ വി​​ജ​​യി​​ക്കും''-​​സം​​ബി​​ത് പ​​ത്ര ചോ​​ദി​​ച്ചു.

Tags : CIA Mossad Congress Former MP say Congress leader kumar ketkar

Recent News

Up