x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാ​മി​ൽ ബി​ജെ​പി ഇ​നി അ​ധി​കാ​ര​ത്തി​ലെ​ത്തി​ല്ല; കോ​ൺ​ഗ്ര​സ് വ​ൻ വി​ജ​യം നേ​ടും: ഗൗ​ര​വ് ഗൊ​ഗോ​യ്


Published: January 9, 2026 09:42 PM IST | Updated: January 9, 2026 09:42 PM IST

ദി​സ്പു​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഗൗ​ര​വ് ഗൊ​ഗോ​യ്. സം​സ്ഥാ​ന​ത്തെ കോ​ൺ‌​ഗ്ര​സി​ന്‍റെ റാ​ലി​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും വ​ൻ ജ​നാ​വ​ലി എ​ത്തു​ന്ന​ത് ഇ​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും ഗൗ​ര​വ് പ​റ​ഞ്ഞു. ബി​ജെ​പി ഇ​നി ആ​സാ​മി​ൽ ഭ​ര​ണ​ത്തി​ലെ​ത്തി​ല്ലെ​ന്നും ഗൗ​ര​വ് പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ കൊ​ൺ​ഗ്ര​സി​നൊ​പ്പ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ന്ന​ത്. ഹി​മ​ന്ത​യു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ അ​വ​ർ പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​മാ​റ്റ​ത്തി​നാ​യി അ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്.'-​ഗൗ​ര​വ് പ​റ​ഞ്ഞു.

"ബി​ജെ​പി​ക്ക് ഭ​യം തു​ട​ങ്ങി. അ​വ​രു​ടെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു. ചെ​യ്ത അ​ഴി​മ​തി​ക​ൾ എ​ല്ലാം പു​റ​ത്തു​വ​രു​മെ​ന്ന ഭ​യ​മാ​ണ് അ​വ​ർ​ക്കു​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ അ​വ​ർ എ​ന്തും ചെ​യ്യും. പ​ക്ഷെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​രെ മ​ടു​ത്തു ക​ഴി​ഞ്ഞു.'-​ഗൗ​ര​വ് ഗൊ​ഗോ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : gaurav gogoi congress assam bjp assembly election 2026

Recent News

Up