x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോവ നിശാക്ലബ് തീപിടിത്തം: ഉടമകൾ തായ്‌ലന്‍ഡിലേക്ക് കടന്നു


Published: December 9, 2025 12:24 AM IST | Updated: December 9, 2025 02:25 AM IST

പനാജി: ഗോവയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം നടന്ന നിശാക്ലബ്ബിന്‍റെ ഉടമകള്‍ തായ്‌ലാന്‍ഡിലേക്ക് കടന്നതായി പോലീസ്. സൗരഭ് ലുത്ര, സഹോദരന്‍ ഗൗരവ് എന്നിവരാണ് ഞായറാഴ്ച അപകടം നടന്നയുടന്‍തന്നെ തായ്‌ലാന്‍ഡിലേക്ക് മുങ്ങിയത്.

ഇവരുടെ ഉടമസ്ഥതയിലുള്ള അര്‍പോറയിലെ "ബിര്‍ച്ച് ബൈ റോമിയോ ലേന്‍' എന്ന നിശാക്ലബ്ബില്‍ ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ഇന്‍ഡിഗോ വിമാനത്തില്‍ ഇരുവരും തായ്‌ലാന്‍ഡിലെ ഫുക്കറ്റിലേക്ക് പോയതായാണ് പോലീസ് നല്‍കുന്ന വിവരം. തിങ്കളാഴ്ച ഇരുവരേയും തേടി പോലീസ് ഡല്‍ഹിയിലെ വസതിയിലെത്തിയെങ്കിലും അവിടെ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ്യംവിട്ടതായി മനസിലായത്.

ഞായറാഴ്ച അര്‍ധരാത്രി പന്ത്രണ്ട് കഴിഞ്ഞാണ് അപകടമുണ്ടായത്. ഇതുസംബന്ധിച്ച വിവരം ലഭിച്ച് മണിക്കൂറുകള്‍ക്കകംതന്നെ ഇരുവരും മുങ്ങിയിരുന്നെന്നാണ് പോലീസ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

Tags : Goa nightclub fire Owners Thailand police

Recent News

Up