x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​യ​ർ​ന്ന പോ​ളിം​ഗി​ൽ ഉ​യ​ർ​ന്ന പ്ര​തീ​ക്ഷ


Published: November 8, 2025 03:54 AM IST | Updated: November 8, 2025 03:54 AM IST

 പാ​​​​റ്റ്ന: ബി​​​​ഹാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ട‌ു​​​​പ്പ് ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന പോ​​​​ളിം​​​​ഗ് ത​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​കൂ​​​​ല​​​​മാ​​​​ണെ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട് ഭ​​​​ര​​​​ണ-​​​​പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ. ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ തം​​​​ര​​​​ഗ​​​​ത്തി​​​​ൽ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ എ​​​​ൻ​​​​ഡി​​​​എ മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ‌​​​​ടു​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

റി​​​​ക്കാ​​​​ർ​​​​ഡ് പോ​​​​ളിം​​​​ഗ് ശ​​​​ത​​​​മാ​​​​നം ജ​​​​ന​​​​ങ്ങ​​​​ൾ മോ​​​​ദി​​​​യി​​​​ലും നി​​​​തീ​​​​ഷി​​​​ലും വി​​​​ശ്വാ​​​​സം അ​​​​ർ​​​​പ്പി​​​​ച്ച​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഔ​​​​റം​​​​ഗബാ​​​​ദി​​​​ലും കെ​​​​യ്‌​​​​മൂ​​​​ർ ജി​​​​ല്ലാ​​​​ സ്ഥാ​​​​ന​​​​മാ​​​​യ ഭാ​​​​ഭു​​​​വ​​​​യി​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​ക​​​​ളി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​തീ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ട്ട എ​​​​ൻ​​​​ഡി​​​​എ വ​​​​ൻ​​​​വി​​​​ജ​​​​യം നേ​​​​ടു​​​​മെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 64.69 ശതമാനം ആണ് പോളിംഗ്.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ മു​​​​മ്പൊ​​​​രി​​​​ക്ക​​​​ലും ഇ​​​​ത്ര​​​​യും ഉ​​​​യ​​​​ർ​​​​ന്ന പോ​​​​ളിം​​​​ഗ് ശ​​​​ത​​​​മാ​​​​നം ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​മ്മ​​​​മാ​​​​ർ​​​​ക്കും സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​ർ​​​​ക്കു​​​​മാ​​​​ണ് ഇ​​​​തി​​​​ന്‍റെ ബ​​​​ഹു​​​​മ​​​​തി. മോ​​​​ദി-​​​​നി​​​​തീ​​​​ഷ് ട്രാ​​​​ക്ക് റി​​​​ക്കാ​​​​ർ​​​​ഡി​​​​ൽ അ​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ടെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ണ്-​​​​മോ​​​​ദി പ​​​​റ​​​​ഞ്ഞു.

ന​​​​ക്സ​​​​ൽ ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ൾ ഭ​​​​രി​​​​ക്കു​​​​ക​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സ​​​​മ​​​​യ​​​​ത്ത് അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലും ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ലും നി​​​​ര​​​​വ​​​​ധി പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്ന ജം​​​​ഗി​​​​ൾ രാ​​​​ജി​​​​ന്‍റെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് ജ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ല.

ജം​​​​ഗി​​​​ൾ രാ​​​​ജി​​​​ന് അ​​​​ന്ത്യം കു​​​​റി​​​​ച്ച നി​​​​തീ​​​​ഷ് കു​​​​മാ​​​​റി​​​​ന്, കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള യു​​​​പി​​​​എ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ, ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ഒ​​​​മ്പ​​​​ത് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​നി​​​​ന്ന് നി​​​​സ​​​​ഹ​​​​ക​​​​ര​​​​ണം നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​ന്നു. ബി​​​​ഹാ​​​​റി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് പ്ര​​​​തി​​​​കാ​​​​രം ചെ​​​​യ്യാ​​​​ൻ അ​​​​വ​​​​ർ ശ്ര​​​​മി​​​​ച്ചെ​​​​ന്നും മോ​​​​ദി ആ​​​​രോ​​​​പി​​​​ച്ചു.

ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ എ​​​​ൻ‌​​​​ഡി‌​​​​എ​​​​യു​​​​ടെ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ വ്യ​​​​ക്ത​​​​മാ​​​​യ സൂ​​​​ച​​​​ന​​​​യാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന പോ​​​​ളിം​​​​ഗ് എ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ജീ​​​​വ് ശു​​​​ക്ല പ​​​​റ​​​​ഞ്ഞു. ര​​​​ണ്ട് ഉ​​പ​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​രു ഡ​​​​സ​​​​നി​​​​ല​​​​ധി​​​​കം മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്ക് സീ​​​​റ്റു​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ടും. ഉ​​​​യ​​​​ർ​​​​ന്ന പോ​​​​ളിം​​​​ഗ് ശ​​​​ത​​​​മാ​​​​നം സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ജ​​​​ന​​​​ങ്ങ​​​​ൾ മാ​​​​റ്റ​​​​ത്തി​​​​നാ​​​​യി വോ​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ്- രാ​​​​ജീ​​​​വ് ശു​​​​ക്ല ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ബി​​​​ഹാ​​​​റി​​​​ൽ വ​​​​ലി​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യമാ​​​​റ്റം സം​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്ന് ജ​​​​ൻ​​​​സു​​​​രാ​​​​ജ് പാ​​​​ർ​​​​ട്ടി സ്ഥാ​​​​പ​​​​ക​​​​ൻ പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. ക​​​​ന​​​​ത്ത പോ​​​​ളിം​​​​ഗ് ബി​​​​ഹാ​​​​ർ രാ​​​​ഷ്‌​​​​ട്രീ​​​​യം മാ​​​​റു​​​​മെ​​​​ന്ന​​​​തി​​​​ന്‍റെ കൃ​​​​ത്യ​​​​മാ​​​​യ തെ​​​​ളി​​​​വാ​​​​ണ്. ഛഠ് ​​​​ഉ​​​​ത്സ​​​​വ​​​​ത്തി​​​​നാ​​​​യി നാ​​​​ട്ടി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ കു​​​​ടി​​​​യേ​​​​റ്റ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഇ​​​​തു​​​​വ​​​​രെ ജോ​​​​ലി​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന​​​​താ​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ എ​​​​ക്സ് ഫാ​​​​ക്‌ടറാ​​​​കു​​​​ക​​​​യെ​​​​ന്നും പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​ർ പ​​​​റ​​​​ഞ്ഞു.

സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന പോ​​​​ളിം​​​​ഗ് ശ​​​​ത​​​​മാ​​​​നം ബി​​​​ഹാ​​​​ർ മാ​​​​റ്റ​​​​ത്തി​​​​ന് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണു കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. 30 വ​​​​ർ​​​​ഷ​​​​മാ​​​​യി രാ​​​​ഷ്‌​​​​ട്രീ​​​​യ കു​​​​ഴ​​​​പ്പ​​​​ങ്ങ​​​​ളി​​​​ൽ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന ബി​​​​ഹാ​​​​റി​​​​ൽ മാ​​​​റ്റ​​​​ത്തി​​​​നാ​​​​യു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ട്- പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​ർ പ​​​​റ​​​​ഞ്ഞു.

Tags : Bihar Poling Bihar election NDA India alliance Bjp Congress

Recent News

Up