x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ളു​വ​ൻ​സ​റു​ടെ മ​ര​ണം; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ


Published: November 13, 2025 04:49 AM IST | Updated: November 13, 2025 04:49 AM IST

ഭോ​പ്പാ​ൽ: ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ളു​വ​ൻ​സ​റാ​യ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ കാ​മു​ക​നെ​തി​രെ കേ​സെ​ടു​ത്ത് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ്. ‘ഡ​യ​മ​ണ്ട് ഗേ​ൾ’ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഖു​ഷ്ബു അ​ഹി​ർ​വാ​റി​ന്‍റെ (27) മ​ര​ണ​ത്തി​ലാ​ണ് കാ​മു​ക​നാ​യ ഉ​ജ്ജെ​യി​ൻ സ്വ​ദേ​ശി കാ​സിം ഹു​സൈ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഖു​ഷ്ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പോ​ലീ​സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് കാ​മു​ക​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് മ​ത​സ്വാ​ത​ന്ത്ര്യ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചൊ​വാ​ഴ്ച രാ​ത്രി​യാ​ണ് ഖു​ശ്ബു മ​രി​ച്ച​ത്. ഇ​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച കാ​സിം അ​റ​സ്റ്റി​ലാ​വു​ക​യാ​യി​രു​ന്നു.

ഖു​ഷ്ബു മ​രി​ക്കു​മ്പോ​ൾ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഗ​ർ​ഭ​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഭ​വി​ച്ച ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് ഖു​ശ്ബു ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചി​രു​ന്നു.

ഖു​ഷ്ബു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ ച​ത​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും മ​ര​ണ​ത്തി​ന് മു​മ്പ് അ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റി​ട്ടു​ണ്ടെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചി​രു​ന്നു. കാ​സിം മ​ക​ളെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ മൊ​ഴി. ഖു​ഷ്ബു​വും കാ​സി​മും ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഭോ​പ്പാ​ലി​ൽ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ൽ ഒ​രു ക​ഫേ ന​ട​ത്തു​ക​യാ​ണ് കാ​സിം.

Tags : Instagram influencer dies lover arrested

Recent News

Up