x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി പുതിയ സംവിധാനം; ടോ​ളിന്‍റെ പേ​രി​ൽ ആ​രും ത​ട​യി​ല്ല: നിതിൻ ഗഡ്കരി

ഡൽഹി ബ്യൂറോ
Published: December 4, 2025 02:02 PM IST | Updated: December 4, 2025 02:02 PM IST

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഹൈ​വേ​ക​ളി​ലൂ​ടെ ത​ട​സ​മി​ല്ലാ​ത്ത യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന പു​തി​യ ഇ​ല​ക്ട്രോ​ണി​ക് ടോ​ൾ സം​വി​ധാ​നം ഒ​രു വ​ർ​ഷ​ത്തി​ന​കം രാ​ജ്യ​ത്തു സാ​ധ്യ​മാ​ക്കു​മെ​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. നി​ല​വി​ലു​ള്ള ടോ​ൾ സം​വി​ധാ​നം ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ണ​മാ​യി നി​ർ​ത്ത​ലാ​ക്കി​യാ​ണ് പു​തി​യ സം​വി​ധാ​നം വ​രി​ക​യെന്നു ഗ​ഡ്ക​രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. പ​ത്തി​ട​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം പു​തി​യ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ടോ​ൾ പി​രി​വി​ന്റെ പേ​രി​ൽ ആ​രും നി​ങ്ങ​ളെ ഇ​നി ത​ട​യി​ല്ലെ​ന്നും മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യ​നു​സ​രി​ച്ചു ദേ​ശീ​യ പേ​യ്മെ​ന്റ്സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) വി​ക​സി​പ്പി​ച്ചെ​ടു​ത്ത ദേ​ശീ​യ ഇ​ല​ക്ട്രോ​ണി​ക് ടോ​ൾ ക​ള​ക്ഷ​ൻ (എ​ൻ​ഇ​ടി​സി) പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് പേ​യ്മെന്‍റ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ വി​ൻ​ഡ് സ്ക്രീ​നി​ൽ ഘ​ടി​പ്പി​ച്ചിരി​ക്കു​ന്ന റേ​ഡി​യോ ഫ്രീ​ക്വ​ൻ​സ് ഐ​ഡ​ന്‍റിഫി​ക്കേ​ഷ​ൻ (ആ​ർ​എ​ഫ്ഐ​ഡി) അ​ധി​ഷ്ഠി​ത​മാ​യ ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ടോ​ൾ പി​രി​വ് സാ​ധ്യ​മാ​കു​ന്ന​ത്. ടോ​ൾ പ്ലാ​സ​യി​ൽ വാ​ഹ​നം നി​ർ​ത്താ​തെത​ന്നെ ഉ​പ​യോ​ക്താ​വിന്‍റെ ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ടി​ൽ​നിന്നു ടോ​ൾ പേ​യ്‌​മെ​ന്‍റു​ക​ൾ സ്വ​യ​മേ ന​ട​ത്താ​ൻ ഈ ​ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ ക​ഴി​യു​ന്നു.

Tags : toll new toll system Nitin Gadkari india minister road traffic

Recent News

Up