x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​കി​സ്ഥാ​ൻ 72 തീ​വ്ര​വാ​ദ ലോ​ഞ്ച്പാ​ഡു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചെ​ന്ന് ബി​എ​സ്എ​ഫ്


Published: November 30, 2025 06:05 AM IST | Updated: November 30, 2025 06:05 AM IST

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്ഥാ​ൻ 72 തീ​വ്ര​വാ​ദ ലോ​ഞ്ച്പാ​ഡു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മു​തി​ർ​ന്ന ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നു​ശേ​ഷ​മാ​ണ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ലോ​ഞ്ച്പാ​ഡു​ക​ൾ പാ​കി​സ്ഥാ​ൻ മാ​റ്റി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടാ​ൽ ശ​ത്രു​ക്ക​ൾ​ക്ക് ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്താ​ൻ ബി​എ​സ്എ​ഫ് ത​യാ​റാ​ണ്.

സി​യാ​ൽ​കോ​ട്ടി​ലെ​യും സ​ഫ​ർ​വാ​ളി​ലെ​യും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 12 ലോ​ഞ്ച്പാ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ 60 ലോ​ഞ്ച്പാ​ഡു​ക​ൾ സ​ജീ​വ​മാ​ണെ​ന്നും ബി​എ​സ്എ​ഫ് ഡി​ഐ​ജി വി​ക്രം കു​ൻ​വ​ർ പ​റ​ഞ്ഞു. ഈ ​ലോ​ഞ്ച്പാ​ഡു​ക​ൾ സ്ഥി​ര​മ​ല്ലെ​ന്നും സാ​ധാ​ര​ണ​യാ​യി തീ​വ്ര​വാ​ദി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്ന​തി​നു മു​മ്പ് മാ​ത്ര​മേ ഇ​വ സ​ജീ​വ​മാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ അ​തി​ർ​ത്തി​ക്ക് സ​മീ​പം പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളി​ല്ല. മു​മ്പ് ജെ​യ്‌​ഷെ മു​ഹ​മ്മ​ദും ല​ഷ്‌​ക​ർ അം​ഗ​ങ്ങ​ളും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് ഡി​ഐ​ജി കു​ൻ​വ​ർ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നു​ശേ​ഷം തീ​വ്ര​വാ​ദി​ക​ൾ​ക്ക് ഒ​രു​മി​ച്ച് പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഡി​ഐ​ജി കു​ൻ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ത് ഏ​ത് ഗ്രൂ​പ്പി​നും സ​മ്മി​ശ്ര രീ​തി​യി​ൽ പ​രി​ശീ​ല​നം നേ​ടാ​ൻ അ​നു​വ​ദി​ക്കു​ന്നു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടാ​ൽ ബി‌​എ​സ്‌​എ​ഫ് പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ണെ​ന്ന് ജ​മ്മു ഫ്രോ​ണ്ടി​യ​ർ ഐ​ജി ശ​ശാ​ങ്ക് ആ​ന​ന്ദ് പ​റ​ഞ്ഞു.

Tags : Pakistan replaced launch pads BSF terrorist

Recent News

Up