x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​മ​ന്ത ബി​ശ്വ ശ​ർ​മ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​ല്ല; ആ​സാ​മി​ൽ‌ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലെ​ത്തും: പ​വ​ൻ ഖേ​ര


Published: November 28, 2025 04:17 PM IST | Updated: November 28, 2025 05:30 PM IST

ഗോ​ഹ​ട്ടി: അ​ടു​ത്ത വ​ർ​ഷം ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് പ​വ​ൻ ഖേ​ര. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലെ​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

"2026ൽ ​ആ​സാ​മി​ൽ ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കും. മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ എ​ന്താ​യാ​ലും അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​ല്ല. അ​ദ്ദേ​ഹം ജ​യി​ലി​ലേ​യ്ക്കാ​യി​രി​ക്കും പോ​കു​ക. അ​ത് ഹി​മ​ന്ത‍​യ്ക്കും അ​റി​യാം.'-​പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്ത് യൂ​ണി​ഫോം സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കാ​ൻ ഒ​രി​ക്ക​ലും ഹി​മ​ന്ത​യ്ക്ക് സാ​ധി​ക്കി​ല്ല. കാ​ര​ണം ഇ​നി ഒ​രി​ക്ക​ലും ഹി​മ​ന്ത മു​ഖ്യ​മ​ന്ത്രി ആ​കി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​ക്കും ഇ​നി സം​സ്ഥാ​ന​ത്ത് ഭ​ര​ണം നേ​ടാ​നാ​കി​ല്ല. സ്വ​പ്നം കാ​ണാ​ൻ മാ​ത്ര​മെ എ​ൻ​ഡി​എ‍​യ്ക്ക് സാ​ധി​ക്കൂ.'-​പ​വ​ൻ ഖേ​ര കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​സാ​മി​ൽ എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കാ​നും കോ​ൺ​ഗ്ര​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​വ​ൻ ഖേ​ര വ്യ​ക്ത​മാ​ക്കി. എ​സ്ഐ​ആ​ർ വോ​ട്ട​ർ​മാ​രെ അ​നാ​വ​ശ്യ​മാ​യി നീ​ക്കം ചെ​യ്യാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​ദ്ധ​തി മാ​ത്ര​മാ​ണെ​ന്നും പ​വ​ൻ‌ ഖേ​ര കു​റ്റ​പ്പെ​ടു​ത്തി.

Tags : pawan khera congress leader himantha biswa sharma assam election 2026

Recent News

Up