x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെങ്കോട്ട സ്ഫോടനം: ഒരു ഡോക്ടർകൂടി അറസ്റ്റിൽ


Published: December 9, 2025 11:12 PM IST | Updated: December 9, 2025 11:12 PM IST

ന്യൂ​​ഡ​​ൽ​​ഹി: ചെ​​ങ്കോ​​ട്ട​​യി​​ലെ കാ​​ർ ബോം​​ബ് സ്ഫോ​​ട​​ന​​ക്കേസി​​ൽ ഒ​​രു ഡോ​​ക്ട​​റെ​​ക്കൂ​​ടി എ​​ൻ​​ഐ​​എ അ​​റ​​സ്റ്റ് ചെ​​യ്തു. ഡോ. ​​ബി​​ലാ​​ൽ ന​​സീ​​ർ മ​​ല്ല​​യാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ചാ​​വേ​​ർ​​ സ്ഫോ​​ട​​നം ന​​ട​​ത്തി​​യ ഡോ. ​​ഉ​​മ​​ർ ഉ​​ൻ ന​​ബി​​ക്ക് ഒ​​ളി​​യി​​ട​​മൊ​​രു​​ക്കി​​യ​​തും തെ​​ളി​​വു ന​​ശി​​പ്പി​​ച്ച​​തു​​മാ​​ണ് ബി​​ലാ​​ലി​​നെ​​തി​​രേ​​യു​​ള്ള കു​​റ്റം.

വ​​ട​​ക്ക​​ൻ കാ​​ഷ്മീ​​രി​​ലെ ബാ​​രാ​​മു​​ള്ള സ്വ​​ദേ​​ശി​​യാ​​ണ് ഡോ. ​​ബി​​ലാ​​ൽ. കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​കു​​ന്ന എ​​ട്ടാ​​മ​​നാ​​ണ് ഇ​​യാ​​ൾ. കോ​​ട​​തി​​യി​​ൽ ഹ​​ജാ​​രാ​​ക്കി​​യ ബി​​ലാ​​ലി​​നെ ഏഴു ദി​​വ​​സം എ​​ൻ​​ഐ​​എ ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു.

ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു​​ള്ള ഗൂ​​ഢാ​​ലോ​​ച​​ന​​യി​​ൽ ബി​​ലാ​​ൽ പ​​ങ്കാ​​ളി​​യാ​​യി​​രു​​ന്നു​​വെ​​ന്ന് എ​​ൻ​​ഐ​​എ അ​​റി​​യി​​ച്ചു. ന​​വം​​ബ​​ർ പ​​ത്തി​​നു രാ​​ജ്യ​​ത്തെ ന​​ടു​​ക്കി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ 15 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഒ​​ട്ടേ​​റെ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

Tags : Red Fort blast arrested doctor NIA

Recent News

Up