x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ-​റ​ഷ്യ വാ​ര്‍​ഷി​ക ഉ​ച്ച​കോ​ടി; പു​ടി​ൻ ഇ​ന്ത്യ​യി​ലെ​ത്തും


Published: November 28, 2025 06:31 PM IST | Updated: November 28, 2025 06:39 PM IST

ന്യൂ​ഡ​ല്‍​ഹി: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​ന്‍ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും. 23-ാമ​ത്‌ ഇ​ന്ത്യ-​റ​ഷ്യ വാ​ര്‍​ഷി​ക ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് പു​ടി​ന്‍ എ​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ്‌ സ​ന്ദ​ര്‍​ശ​നം.

"പ്ര​ധാ​ന​മ​ന്ത്രി ശ്രീ ​ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​രം, 23-ാമ​ത് ഇ​ന്ത്യ-​റ​ഷ്യ വാ​ര്‍​ഷി​ക ഉ​ച്ച​കോ​ടി​ക്കാ​യി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​ന്‍ 2025 ഡി​സം​ബ​ര്‍ 4-5 തീ​യ​തി​ക​ളി​ല്‍ ഇ​ന്ത്യ​യി​ല്‍ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​നം ന​ട​ത്തും,'-വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

ഇ​ന്ത്യ​യി​ലെ​ത്തു​ന്ന പു​ടി​ൻ രാ​ഷ്ട്ര​പ​തി ഭ​വ​ന്‍ സ​ന്ദ​ര്‍​ശി​ക്കും. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു ഒ​രു​ക്കു​ന്ന വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​നും പു​ടി​ന്‍റെ സ​ന്ദ​ര്‍​ശ​നം ഗു​ണം ചെ​യ്യും. പ്രാ​ദേ​ശി​ക, ആ​ഗോ​ള വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ കൈ​മാ​റാ​നും അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍ ആ​ഗ​സ്റ്റി​ല്‍ മോ​സ്‌​കോ സ​ന്ദ​ര്‍​ശി​ച്ച വേ​ള​യി​ലാ​ണ് റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്ന് തീ​യ​തി​ക​ള്‍ അ​ന്തി​മ​മാ​യി​രു​ന്നി​ല്ല.

 

 

Tags : Vladimir Putin visit india 23rd india-russia annual meet prime minister narendra modi

Recent News

Up