ന്യൂയോർക്ക്: അമേരിക്കൻ മലയാളി എഴുത്തുകാരനും പുന്നയൂർക്കുളം സാഹിത്യസമിതി സ്ഥാപകപ്രസിഡന്റുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ "പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' പ്രകാശനം ചെയ്തു.
ഡോ. ഖദീജാ മുംതാസിന് നൽകി ഡോ. എം.എൻ. കാരശേരിയാണ് പ്രകാശനം നിർവഹിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുൾ, ജീവിതാനുഭവങ്ങളിൽ പ്രകടമാകുന്ന മാനസികഭാവങ്ങളെ ഈ നോവൽ വിദഗ്ധമായി വിശകലനം ചെയ്യുന്നു.
ഈ മാസം 25ന് പുന്നയൂർക്കുളം സാഹിത്യസമിതിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളം കമലാസുരയ സമുച്ചയത്തിൽ നടക്കുന്ന രണ്ടാം ഘട്ട പ്രകാശന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Tags : Abdul Punnayurkulam Novel USA