x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ക്രി​സ്മ​സ് ക​രോ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: December 17, 2025 03:47 PM IST | Updated: December 17, 2025 03:50 PM IST

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് പൊ​തു​വാ​യ ക്രി​സ്മ​സ് ക​രോ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഈ ​മാ​സം 21ന് ​രാ​വി​ലെ പ​ത്തി​നു​ള്ള കു​ർ​ബാ​ന​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ട​വ​ക​യു​ടെ മ​ത​ബോ​ധ​ന സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളും വി​വി​ധ മി​നി​സ്ട്രി​ക​ളും കൂ​ടാ​ര​യോ​ഗ​ങ്ങ​ളും ചേ​ർ​ന്ന് വി​പു​ല​മാ​യ പൊ​തു​വാ​യ ക​രോ​ൾ ആ​ഘോ​ഷ​ങ്ങ​ൾ പാ​രി​ഷ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്രി​സ്മ​സ് ക​രോ​ൾ ഗാ​നാ​ലാ​പ​ന​വും വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ക്രി​സ്മ​സി​നൊ​രു​ക്ക​മാ​യി ഇ​ട​വ​ക ത​ല​ത്തി​ൽ മി​ക​ച്ച പ്രാ​ർ​ഥ​നാ​മു​റി, പു​ൽ​ക്കൂ​ട്, ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

 

K-Rail Survey

കൂ​ടാ​തെ കൂ​ടാ​ര​യോ​ഗ ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച കൂ​ടാ​ര​യോ​ഗം, ഏ​റ്റ​വും കൂ​ടു​ത​ൽ ക​രോ​ൾ സം​ഭാ​വ​ന​ക​ൾ സ്വ​രൂ​പി​ച്ച കൂ​ടാ​ര​യോ​ഗം, ഏ​റ്റ​വും മി​ക​ച്ച ക​രോ​ൾ പ്ര​ക​ട​നം ന​ട​ത്തി​യ കൂ​ടാ​ര​യോ​ഗം എ​ന്നി​വ​ർ​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ളും പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ന​വീ​ൻ ക​ണി​യാ​പ​റ​മ്പി​ൽ ജെ​സ്‌​ലി​ൻ പ്ലാ​ത്താ​ന​ത്ത് എ​ന്നി​വ​രാ​ണ് ഇ​ട​വ​ക​ത​ല​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ളി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സി​നൊ​രു​ക്ക​മാ​യി അ​റോ​ഹാ 2025 എ​ന്ന പേ​രി​ൽ ക്രി​സ്മ​സ് ആ​ശം​സാ​കാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കി ക്രി​സ്മ​സ് ക​രോ​ളു​മാ​യി ഇ​ട​വ​ക​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ന​ഴ്സിം​ഴ് ഹോ​മു​ക​ൾ ഈ ​മാ​സം 20ന് ​സ​ന്ദ​ർ​ശി​ക്കും.

K-Rail Survey

വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്തെ​ൻ​പു​ര, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ശാ​ലോം, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട്, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം, സ​ജി പൂ​തൃ​ക്ക​യി​ൽ & മ​നീ​ഷ് കൈ​മൂ​ല​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ത​ബോ​ധ​ന സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Tags : st marys church knanaya church christmas celebration

Recent News

Up