x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ബ്ല്യു​എം​സി സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​രാ​ഘോ​ഷം ഗം​ഭീ​ര​മാ​യി


Published: January 6, 2026 04:05 PM IST | Updated: January 6, 2026 04:05 PM IST

ഹൂ​സ്റ്റ​ൺ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി "സ്നേ​ഹ​പൂ​ർ​വം 2026' വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചു. സം​ഘ​ട​നാ നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​നെ സ​മ്പ​ന്ന​മാ​ക്കി.

ഹൂ​സ്റ്റ​ൺ പ്ര​വി​ശ്യ പ്ര​സി​ഡ​ന്‍റ് തോ​മ​സ് സ്റ്റീ​ഫ​ന്‍റെ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഹൂ​സ്റ്റ​ൺ പ്ര​വി​ശ്യ ചെ​യ​ർ​മാ​ൻ അ​ഡ്വ. ലാ​ൽ അ​ബ്ര​ഹാം അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.

ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജി കെ.​പി. ജോ​ർ​ജ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ വി​ഐ​പി അ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്ത കേ​ക്ക് മു​റി​ക്ക​ൽ ച​ട​ങ്ങും ന​ട​ന്നു.

 

K-Rail Survey K-Rail Survey

തു​ട​ർ​ന്ന് ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഗ്ലോ​ബ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ആ​ഗോ​ള നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

അ​മേ​രി​ക്ക റീ​ജി​യ​ൺ ചെ​യ​ർ ഡോ. ​ഷി​ബു സാ​മു​വ​ൽ, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൺ മ​ണ്ണി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പു​തു​വ​ത്സ​ര സ​ന്ദേ​ശം ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​വ​ത​രി​പ്പി​ച്ചു.

സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ല​ക്ഷ്മി പീ​റ്റ​ർ അ​വ​ത​രി​പ്പി​ച്ച ലൈ​വ് മ്യൂ​സി​ക് ബാ​ൻ​ഡും ഫാ​ഷ​ൻ ഷോ​യും ശ്ര​ദ്ധേ​യ​മാ​യി. മി​ക​ച്ച അ​വ​ത​ര​ണ​വും സം​ഘാ​ട​ക മി​ക​വും ലൈ​വ് മ്യൂ​സി​ക് - ഫാ​ഷ​ൻ ഷോ ​വി​ഭാ​ഗം വ​ൻ വി​ജ​യ​മാ​യി.

 

K-Rail Survey K-Rail Survey

പ്രി​ൻ​സി ജെ​യിം​സും ആ​ര്യ ജെ​യിം​സും അ​വ​ത​രി​പ്പി​ച്ച സെ​മി - ക്ലാ​സി​ക്ക​ൽ നൃ​ത്ത​വും സ​ദ​സി​ന്‍റെ പ്ര​ശം​സ നേ​ടി. പ​രി​പാ​ടി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ടി​ന് ഗ്ലോ​ബ​ൽ സി​റ്റി​സ​ൺ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​വാ​ർ​ഡ് കൈ​മാ​റി. തു​ട​ർ​ന്ന് മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് ന​ന്ദി​പ്ര​സം​ഗം ന​ട​ത്തി. ആ​രോ​ഗ്യ - സ​മൂ​ഹ​സേ​വ​ന മേ​ഖ​ല​ക​ളി​ലെ മാ​തൃ​കാ​പ​ര​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കാ​യി മ​റി​യ​മ്മ തോ​മ​സി​നും മേ​രി തോ​മ​സി​നും അ​വാ​ർ​ഡ് ന​ൽ​കി.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ട്ട​ൻ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു​വി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

 

K-Rail Survey

മേ​യ​ർ കെ​ൻ മാ​ത്യൂ​വി​നും പോ​ലീ​സ് ക്യാ​പ്റ്റ​ൻ മ​നു പൂ​പ്പാ​റ, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പ്ലാ​നിം​ഗ് & സോ​ണിം​ഗ് ക​മ്മീ​ഷ​ണ​ർ മാ​ത്യു വൈ​രാ​മ​ൺ, ല​ക്ഷ്മി പീ​റ്റ​ർ എ​ന്നി​വ​ർ​ക്കും പ്ര​ത്യേ​ക അ​നു​മോ​ദ​നം ന​ൽ​കി.

പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ഗ് പ്ര​സി​ഡ​ന്‍റ് റോ​യി മാ​ത്യു​വി​നെ​യും മാ​ഗ് നേ​തൃ​ത്വ​ത്തെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വോ​ട്ട്സ് ഓ​ഫ് താ​ങ്ക്സോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

ഐ​ക്യ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും സാം​സ്‌​കാ​രി​ക അ​ഭി​മാ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​ണ് "സ്നേ​ഹ​പൂ​ർ​വം 2026' പു​തു​വ​ത്സ​രാ​ഘോ​ഷം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : world malayalee council houston newyear celebration usa

Recent News

Up