x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഭാ​ഷാ പു​ര​സ്‌​കാ​ര സം​ഘ​ട​ന​ക​ളി​ൽ വെ​ട്ടി​ത്തി​ള​ങ്ങു​ന്ന​വ​ർ'

മേരി അലക്സ്
Published: February 11, 2026 05:02 PM IST | Updated: February 12, 2026 02:36 PM IST

ഇ​ന്ന് ഇ​തെ​ഴു​താ​ൻ കാ​ര​ണം ന​മ്മു​ടെ ക​ലാ​സാ​ഹി​ത്യ മേ​ഖ​ല​യി​ൽ പെ​രു​മ​ഴ പോ​ലെ പെ​യ്തി​റ​ങ്ങു​ന്ന അ​വാ​ർ​ഡ് ദാ​ന​ങ്ങ​ൾ വെ​റും ഉ​ത്സ​വ പ്രേ​ഷ​ക​ചാ​പ​ല്യ​ങ്ങ​ളാ​യി മാ​റു​ന്ന​തു കൊ​ണ്ടാ​ണ്.

ചെ​റു​ശേ​രി കൃ​ഷ്ണ​ഗാ​ഥ എ​ഴു​തി​യ​ത് പാ​മ​ര​ന്മാ​രെ ര​സി​പ്പി​ക്കു​വാ​ൻ വേ​ണ്ടി​യാ​ണ്. അ​ല്ലാ​തെ പ​ണ്ഡി​ത​രെ ത്ര​സി​പ്പി​ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന​ത്തെ അ​വാ​ർ​ഡ് ത​ന്ത്ര​ങ്ങ​ൾ ക​ണ്ടാ​ൽ പ​ണ്ഡി​ത​രും പ്ര​മു​ഖ​രും ചി​രി​ക്കു​മെ​ന്നു​റ​പ്പാ​ണ്. അ​ല്ലെ​ങ്കി​ൽ അ​വ​ർ ശി​വ ശി​വ എ​ന്ന് വി​ളി​ച്ചു ത​ല​യി​ൽ കൈ ​വ​ച്ചു പോ​കും.


സാ​ഹി​ത്യ രം​ഗ​ത്ത് ന​ൽ​കു​ന്ന പു​ര​സ്‌​കാ​ര​ങ്ങ​ളെ​പ്പ​റ്റി ഒ​രു ബോ​ധ്യം എ​ഴു​ത്തു​കാ ർ​ക്കു​ള്ള​ത് ന​ല്ല​താ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ആ​ണ​ല്ലോ എം. ​ലീ​ലാ​വ​തി ടീ​ച്ച​ർ​ക്ക് ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പ്രി​യ​ദ​ർ​ശി​നി സാ​ഹി​ത്യ പു​ര​സ്‌​കാ​രം കൊ​ച്ചു​മ​ക​ൻ രാ​ഹു​ൽ ഗാ​ന്ധി​യി​ൽ നി​ന്ന് വാ​ങ്ങു​ന്ന​ത് കാ​ണാ​നി​ട​യാ​യ​ത്. അ​തു ക​ണ്ട ആ​രി​ലാ​ണ് സ​ന്തോ​ഷം അ​ല​യ​ടി​ക്കാ​ത്ത​ത്? ഏ​ക​ദേ​ശം എ​ഴു​പ​ത് വ​ർ​ഷ​ത്തോ​ള​മെ​ത്തു​ന്ന അ​വ രു​ടെ അ​തി​മ​ഹ​ത്താ​യ ഭാ​ഷാ​സേ​വ​ന​യ ജ്ഞ​ത്തി​നാ​ണ് ആ ​മ​ഹ​തി​ക്ക് ഈ ​അ​ത്യു​ന്ന​ത പു​ര​സ്‌​കാ​രം ല​ഭ്യ​മാ​യ​ത്. 


ഇ​ത് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ന്നോ ഏ​തെ​ങ്കി​ലും വി​ധേ​ന​യു​ള്ള സ്വാ​ധി​ന​മെ​ന്നോ ആ​രും പ​റ​യു​മെ​ന്ന് ക​രു​തു​ന്നി​ല്ല. പു​ല​ർ​ച്ചെ മൂ​ന്നി​ന് എ​ഴു​ന്നേ​റ്റ് അ​ക്ഷ​ര​പൂ​ജ തു​ട​ങ്ങു​ന്ന ടീ​ച്ച​ർ​ക്ക് ല​ഭി​ച്ച ഈ ​പു​ര​സ്‌​കാ​രം മ​ല​യാ​ള ഭാ​ഷ​യ്ക്കാ​ണ്, സാ​ഹി​ത്യ​ത്തി​നാ​ണ്, അ​വ​രു​ടെ യോ​ഗ്യ​ത​ക്കാ​ണ്.

ഇ​തു പ​റ​യു​മ്പോ​ൾ മ​റ്റു ചി​ല​തു​കൂ​ടി ഓ​ർ​മ​പ്പെ​ടു​ത്താ​നു​ണ്ട്. കാ​ല​ങ്ങ​ളോ​ളം എ​ഴു​തി​യ, എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ല പ്ര​മു​ഖ​രും സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള​വ​ർ രാ​ഷ്ട്രീ​യ​മാ​യോ, ജാ​തീ​യ​മാ​യോ, മ​ത​പ​ര​മാ​യോ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ലേ? ഇ​ല്ലെ​ന്ന് ത​റ​പ്പി​ച്ചു പ​റ​യാ​നാ​വു​മോ?


എ​ന്‍റെ അ​റി​വി​ൽ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ അ​ര​നൂ​റ്റാ​ണ്ടാ​യി സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും തി​ള​ങ്ങി നി​ൽ​ക്കു​ന്ന യു​ആ​ർ​എ​ഫ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡി​ന് ഉ​ട​മ​യും വി​ത്യ​സ്ത മേ​ഖ​ല​ക​ളി​ലാ​യി മ​ല​യാ​ള​വും ഇം​ഗ്ലീ​ഷ് അ​ട​ക്കം എ​ഴു​പ​ത്തി​ര​ണ്ട് കൃ​തി​ക​ളു​ടെ സൃ​ഷ്ടി ക​ർ​ത്താ​വ് കാരൂർ സോമൻ ഈ ​അ​വ​ഗ ണി​ക്ക​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ൽ വ​രാ​തി​രി​ക്കി​ല്ല.

റി​ട്ട​യ​ർ​മെ​ന്‍റി​ന് ശേ​ഷം "കാ​വ്യാ​രാ​മം' സാ​ഹി​ത്യ​ഗ്രൂ​പ്പി​ലൂ​ടെ എ​ഴു​തി. ഡി​സി ബു​ക്ക്‌​സ് പു​റ​ത്തി​റ​ക്കി​യ "എ​ന്‍റെ കാ​വ്യാ​രാ​മ​ര​ച​ന​ക​ൾ' എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​നാ​ണ് ല​ണ്ട​ൻ മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ 2024ലെ ​സാ​ഹി​ത്യ പു​ര​സ്‌​കാ​രം എ​നി​ക്കു ല​ഭി​ച്ച​ത്. 


കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി "അ'​മു​ത​ൽ "അം'​വ​രെ​യു​ള്ള അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ലും മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​സ്തു​ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യും ചി​ല ആ​ൽ​മീ​ക ചി​ന്ത​ക​ളെ​ക്കു​റി​ച്ചും എ​ഴു​തി​യ നൂ​റു ക​വി​ത​ക​ളു​ടെ ഒ​രു സ​മാ​ഹാ​രം.

ഇ​ന്നു ഞാ​ൻ എ​ൺ​പ​തി​ന്‍റെ പ​ടി​വാ​തി​ലി​ൽ എ​ത്തി നി​ൽ​ക്കു​ന്നു.​ആ​റ​ര പ​തി​റ്റാ​ണ്ടാ​യി ഞാ​ൻ എ​ഴു​തു​ന്ന​ത് എ​ന്‍റെ മ​ന​സി​ന്‍റെ സം​തൃ​പ്തി​ക്കു വേ​ണ്ടി മാ​ത്ര​മാ​ണ്. ഏ​ഴ് പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​നും സാ​ധ്യ​മാ​യി.


ല​ണ്ട​ൻ മ​ല​യാ​ളി കൗ​ൺ​സി​ൽ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ത്തെ​പ്പ​റ്റി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും ഞാ​ൻ മ​ന​സി​ലാ​ക്കി​യി​ട്ടു​ള്ള​ത് രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ഒ​രു ചാ​രി​റ്റി ഗ്രൂ​പ്പാ​യി​ട്ടാ​ണ്. 2004ൽ ​കാ​രൂ​ർ സോ​മ​ൻ ആ​ണ് ഇ​താ​രം​ഭി​ക്കു​ന്ന​ത്. അ​ധി​കം അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടാ​ത്ത ഒ​രു ചെ​റി​യ സം​ഘ​ട​ന. 

K-Rail Survey

എ​ന്നാ​ൽ അ​ത് പ​ല​ർ​ക്കും ചി​കി​ത്സാ സ​ഹാ​യം ചെ​യ്തു പോ​രു​ന്നു. ബൈ​ബി​ൾ വ​ച​ന​മാ​ണ് അ​വ​രു​ടെ അ​ടി സ്ഥാ​ന പ്ര​മാ​ണം. "ഇ​ട​ത്തു​കൈ ചെ​യ്യു​ന്ന​ത് വ​ല​ത്തു കൈ ​അ​റി​യ​രു​ത്'. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ പ്ര​ള​യ​കാ​ല​ത്തു കൊ​ടു​ത്ത ധ​ന​സ​ഹാ​യം ആ​രോ പു​റ​ത്താ​ക്കി​യ​ത്രേ. ഇ​തൊ​ക്കെ മാ​ധ്യ​മ​ങ്ങ​ളി​ൽ കൊ​ട്ടി​ഘോ​ഷി​ക്കാ​ത്ത ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യു​ണ്ടോ?


വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ൽ ഈ​സ്റ്റ് ആ​ഫ്രി​ക്ക​യു​ടെ ക​ലാ സാം​സ്‌​കാ​രി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ​ണ്ണി പ​ത്ത​നം​തി​ട്ട അ​തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ആ​യ​പ്പോ​ൾ കാ​രൂ​ർ മു​ന്നോ​ട്ട് വ​ച്ച നി​ർ​ദേ​ശ​മാ​ണ് സാ​ഹി​ത്യ രം​ഗ​ത്ത് സം​ഭാ​വ​ന​ക​ൾ ചെ​യ്യു​ന്ന സ്വ​ദേ​ശ വി​ദേ​ശ എ​ഴു​ത്തു​കാ​ർ​ക്ക് പ്രോ​ത്സാ ഹ​ന​മാ​യി സാ​ഹി​ത്യ പു​ര​സ്‌​കാ​രം കൊ​ടു​ക്കു​ക.

എ​ൽ​എം​സി​യു​ടെ സെ​ക്ര​ട്ട​റി ശ​ശി ചെ​റാ​യി​യും ഇ​ദ്ദേ​ഹ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്നി​ലാ​ണ്. ഈ ​സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ൾ കൊ​ടു​ത്തു തു​ട​ങ്ങി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് ഇ​വ​രെ​ക്കു​റി​ച്ച് മ​റ്റു​ള്ള​വ​ര​റി​യു​ന്ന​തു​ത​ന്നെ.


2006 മാ​ർ​ച്ചി​ൽ കാ​ക്ക​നാ​ട​ന്‍റെ ഭ​വ​ന​ത്തി​ൽ എ​ത്തി​യാ​ണ് നോ​വ​ലി​സ്റ്റ് നൂ​റ​നാ​ട് ഹ​നീ​ഫ​യും കാ​രൂ​ർ സോ​മ​നും ചേ​ർ​ന്ന് പൊ​ന്നാ​ട​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ച​ത്. അ​ന്ന് കാ​രൂ​ർ ല​ണ്ട​നി​ൽ നി​ന്ന് എ​ല്ലാം മാ​സ​വും പ്ര​സി​ദ്ധി​ക​രി​ച്ചു കൊ​ണ്ടി​രു​ന്ന പ്ര​വാ​സി മ​ല​യാ​ളം മാ​സി​ക യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ കാ​ക്ക​നാ​ട​ൻ ആ​യി​രു​ന്നു. 

K-Rail Survey

കോ​വി​ഡ് കാ​ല​ത്തു് ലോ​ക​മെ​ങ്ങു​മു​ള്ള എ​ഴു​ത്തു​കാ​രെ  ഒ​രു കു​ട​കീ​ഴി​ൽ കൊ​ണ്ടു വ​രാ​ൻ ഒ​രു പ​ര​സ്യ​വു​മി​ല്ലാ​തെ കാ​രൂ​ർ ആ​രം​ഭി​ച്ച​താ​ണ് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി സാ​ഹി​ത്യ ഓ​ൺ​ലൈ​ൻ. ലോ​ക​മെ​ങ്ങു​മു​ള്ള പ്ര​മു​ഖ എ​ഴു​ത്തു​കാ​ർ അ​തി​ൽ ഇ​ന്നും എ​ഴു​തു​ന്നു. 


പ​ല​രും അ​തി​ൽ എ​ഡി റ്റോ​റി​യ​ൽ ബോ​ർ​ഡ്  അം​ഗ​ങ്ങ​ളു​മാ​ണ്. പു​തി​യ എ​ഴു​ത്തു​കാ​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്കാ​ൻ ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി എ​ന്ന ഗ്രൂ​പ്പും പ്ര​വ​ർ ത്തി​ക്കു​ന്നു. അ​തി​ന്‍റെ അ​ഡ്മി​ൻ ചീ​ഫ് പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും സ്വ​ന്തം ബാ​ല ക​ഥ​ക​ൾ കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ത്തി​ൽ ചേ​ർ​ക്കാ​ൻ ഇ​ട​യാ​യ, പ​ല അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​യാ​യ, ബാ​ല​സാ​ഹി​ത്യ​കാ​രി മി​നി സു​രേ​ഷ് ആ​ണ്.


ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ ര​ണ്ട് പ്ര​മു​ഖ​ർ​ക്കാ​ണ് എ​ൽ​എം​സി ചാ​രി​റ്റി പു​ര​സ്‌​കാ​രം ന​ൽ​കി​യ​ത്. ക​രി​മു ള​യ്ക്ക​ൽ മാ​സ്റ്റേ​ഴ്‌​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എ​സ്.​സാം, ചു​ന​ക്ക​ര എ​ൻ.​ഷെ​രി​ഫ് എ​ന്നി​വ​ർ​ക്ക് വി​വി​ധ തു​റ​ക​ളി​ലു​ള്ള പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​ര​സ്‌​കാ​ര​വും ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു. 


സാ​ഹി​ത്യ രം​ഗ​ത്ത് പു​ര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്. കാ​ക്ക​നാ​ട​ൻ (നോ​വ​ൽ), ജോ​യ​ൻ കു​മ​ര​കം, അ​മേ​രി​ക്ക (ബാ​ല സാ​ഹി​ത്യം), ബേ​ബി കാ​ക്ക​ശേ​രി, സ്വി​റ്റ്‌​സ​ർ ല​ൻ​ഡ് (ക​വി​ത), ബാ​ബു കു​ഴി​മ​റ്റം (ക​ഥ), വി​ശ്വം പ​ട​നി​ലം (നോ​വ​ൽ), മി​നി സു​രേ​ഷ് (ക​ഥ).  2024-ൽ  ​കോ​ട്ട​യം പ്രെ​സ് ക്ല​ബി​ൽ വ​ച്ച് എ​നി​ക്ക് ല​ഭി​ച്ച എ​ൽ​എം​സി സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ത്തി​ൽ ക​ച്ച​വ​ട​മോ, മ​റ്റ് താ​ത്പ​ര്യ​ങ്ങ​ളോ ഞാ​ൻ ക​ണ്ടി​ട്ടി​ല്ല.

അ​തി​ലെ വി​ധി ക​ർ​ത്താ​ക്ക​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു. പു​ര​സ്‌​കാ​രം ല​ഭി​ച്ച​തി​ന് ശേ​ഷം എ​നി​ക്കും എ​ൽ​എം​സി വ​ഴി രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ അ​വ​സ​രം ല​ഭി ച്ചി​ട്ടു​ണ്ട്. 


അ​വാ​ർ​ഡ് വാ​ങ്ങു​ന്ന ന​ല്ല എ​ഴു​ത്തു​കാ​രെ, അ​ത് ന​ൽ​കു​ന്ന ന​ല്ല പ്ര​സ്ഥാ​ന​ങ്ങ​ളെ ഞാ​ൻ കു​റ്റ​പ്പെ​ടു​ത്തു​ക​യ​ല്ല മ​റി​ച്ചു ഭാ​ഷാ​സാ​ഹി​ത്യ​ത്തി​ന്‍റെ തി​ള​ക്കം ന​ഷ്ട​പ്പെ​ടു​ത്തി അ​വാ​ർ​ഡ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്വാ​ർ​ഥ​ന്മാ​രെ, അ​ത് വാ​ങ്ങു​ന്ന​വ​രെ, ഒ​റ്റ​പ്പെ​ടു​ത്തു​ക ത​ന്നെ വേ​ണം. ഇ​തു​മൂ​ലം ഭാ​ഷ​ക്കോ സാ​ഹി​ത്യ​ത്തി​നോ എ​ന്തെ​ങ്കി​ലും നേ​ട്ട​മു​ണ്ടോ? 


ഇ​വി​ടെ​യാ​ണ് ഭാ​ഷ​ക്കാ​യി സ്വ​ന്തം ധ​ന​വും സ​മ​യ​വും ന​ഷ്ട​പ്പെ​ടു​ത്തി അ​ര നൂ​റ്റാ​ണ്ടോ​ളം രാ​പ​ക​ൽ എ​ഴു​തു​ക​യും, എ​ത്ര​യോ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു ധാ​രാ​ളം യാ​ത്രാ​വി​വ​ര​ണ​ങ്ങ​ള​ട​ക്കം  മ​ല​യാ​ള​ത്തി​ന്  സം​ഭാ​വ​ന​ക​ൾ  ചെ​യ്തി​ട്ടു​ള്ള  കാ​രു​രി​ന്‍റെ സേ​വ​ന​ങ്ങ​ൾ ഈ ​രം​ഗ​ത്തു​ള്ള​വ​ർ ക​ണ്ടു​പ​ഠി​ക്ക​ണം.

Tags : Literature

Recent News

Up